View in English | Login »

Malayalam Movies and Songs

ജി ദേവരാജൻ

ജനനം1924 സെപ്റ്റമ്പര്‍ 27
മരണം2006 മാര്‍ച്ച് 15
പ്രവര്‍ത്തനമേഖലസംഗീതം (343 സിനിമകളിലെ 1728 പാട്ടുകള്‍), പശ്ചാത്തല സംഗീതം (13), ആലാപനം (5 സിനിമകളിലെ 8 പാട്ടുകള്‍), ഗാനരചന (1 സിനിമകളിലെ 1 പാട്ടുകള്‍)
ആദ്യ ചിത്രംകാലം മാറുന്നു (1955)


മലയാള സിനിമാഗാന ചരിത്രത്തില്‍ ജി ദേവരാജന്‍ എന്ന സംഗീത സംവിധായകന്റെ സ്ഥാനവും സംഭാവനകളും ഏതാനും വാക്കുകളില്‍ ഒതുക്കാവുന്നതല്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമാ, നാടക ഗാനങ്ങളില്‍ പലതും ദേവരാജ സംഗീതത്തിലുള്ളതാണ്.

കൊല്ലം ജില്ലയില്‍ പരവൂര്‍ കോട്ടപ്പുറത്ത് പന്നക്കാടില്‍  കൊച്ചുഗോവിന്ദനാശാന്റെയും കൊച്ചുകുഞ്ഞിന്റെയും ആദ്യമകനായി 1927 സെപ്. 27-ന് പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍ എന്ന ജി ദേവരാജന്‍ ജനിച്ചു. മൃദംഗവിദ്വാന്‍ ആയിരുന്ന അച്ഛന്‍ തന്നെയാണ് സംഗീതത്തിലെ ഗുരു. വിദ്യാഭ്യാസത്തിനൊപ്പം സംഗീതാഭ്യസനവും ഒരുമിച്ചു മുന്നോട്ട് കൊണ്ടുപോയി. പരവൂര്‍ കോട്ടപ്പുറം ഹൈസ്കൂള്‍, തിരുവനന്തപുരം എസ്.എം.വി. ഹൈസ്കൂള്‍, യൂണിവേഴ്സിറ്റി കോളജ്, എം.ജി. കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം.

ചെറുപ്പത്തില്‍ തന്നെ സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചു തുടങ്ങിയ ദേവരാജന്‍ പ്രശസ്തരായ കവികളുടെ ഗാനങ്ങള്‍ ഈണം നല്കി.

1955-ല്‍ പുറത്തിറങ്ങിയ 'കാലം മാറുന്നു' എന്ന ചിത്രത്തിനാണ് അദ്ദേഹം ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത്. 350-ലേറെ മലയാള തമിഴ് ചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം ഈണം പകര്‍ന്നിട്ടുണ്ട്.

കര്‍ണ്ണാടക സംഗീതത്തിലെ രാഗങ്ങളും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാധുര്യവും നാടന്‍ ഈണങ്ങളും പാശ്ചാത്യ സംഗീതത്തിലെ വൈവിധ്യവും എല്ലാം സന്ദര്‍ഭോചിതമായി സമന്വയിപ്പിച്ചതാണ് ദേവരാജസംഗീതം. സംഗീതം നല്‍കുമ്പോള്‍ വരികളുടെ അര്‍ത്ഥത്തിനും  ഗാനസന്ദര്‍ഭത്തിനും യോജിച്ച രാഗവും ഭാവവും നല്കുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്നു അദ്ദേഹം.

1969, 1970, 1972, 1985 എന്നീ വര്‍ഷങ്ങളിലെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്‌ അദ്ദേഹത്തിന് ലഭിച്ചു. 1991-ല്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ അവാര്‍ഡ്‌, ഫിലിം ഫാന്‍സ്‌ അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ്‌, പേശും പടം അവാര്‍ഡ്‌ എന്നിവയാണ് അദ്ദേഹത്തിന് ലഭിച്ച മറ്റു പുരസ്കാരങ്ങള്

'ദേവഗീതികള്‍' കൂടാതെ 'സംഗീതശാസ്ത്രനവസുധ', 'ഷഡ്കാലപല്ലവി' എന്നീ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്

2006 മാര്‍ച്ച്‌ 14-ന് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതകാരന്‍ യാത്രയായി.



റഫറന്‍സസ് :
ദേവഗീതികള്‍
http://en.wikipedia.org/wiki/G._Devarajan
http://www.devaragam.8m.net/



തയ്യാറാക്കിയത് : ഇന്ദു രമേഷ്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതംപശ്ചാത്തല സംഗീതംആലാപനംഗാനരചന
ലഭ്യമല്ല15 - - - - - -
19557 - - - - - -
195910 - - 1 - - -
196210 - - - - - -
196327 - - 1 - - -
196439 - - - - - -
196555 - - 1 - - -
196653 - - 1 - - -
196766 - - - - - -
196840 - - - - - -
196988 - - - - - -
197091 - - - - - -
197199 - - - - - -
197280 - - - - - -
1973128 - - - - - -
197487 - - - - - -
197594 - - - - - -
197691 - 1 - - - -
1977155 - - - - - -
1978114 - 3 - - - -
197969 - 3 - - - -
198081 - - - - - -
198135 - - - - - 1
198228 - 1 - - - -
198336 - 1 - - - -
198413 - 1 - - - -
198512 - - - - - -
198627 - - 4 - - -
198710 - 1 - - - -
198812 - - - - - -
19892 - 1 - - - -
19913 - - - - - -
19929 - - - - - -
19934 - - - - - -
199411 - - - - - -
199512 - 1 - - - -
19965 - - - - - -
20011 - - - - - -
20021 - - - - - -
20041 - - - - - -
20052 - - - - - -
20122 - - - - - -
20193 - - - - - -