View in English | Login »

Malayalam Movies and Songs

മധു

യഥാര്‍ത്ഥ പേര്മാധവന്‍ നായര്‍
ജനനം1933 സെപ്റ്റമ്പര്‍ 23
സ്വദേശംതിരുവനന്തപുരം
പ്രവര്‍ത്തനമേഖലഅഭിനയം (365), നിര്‍മ്മാണം (13), സംവിധാനം (12), ആലാപനം (1 സിനിമകളിലെ 3 പാട്ടുകള്‍), തിരക്കഥ (2), കഥ (1)
ആദ്യ ചിത്രംനിണമണിഞ്ഞ കാല്‍പ്പാടുകള്‍ (1963)


തിരുവനന്തപുരത്ത മുന്‍ മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെ മകനായി ജനിച്ചു. വിദ്യാര്‍ത്ഥിയായിരിക്കെ നാടക രംഗത്ത്‌ സജീവമായി. പിന്നീട്‌ കലാപ്രവർത്തനങ്ങൾക്ക്‌ അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി. അപ്പോഴും മാധവൻ നായരുടെ മനസ്സിലെ അഭിനയമോഹം കെട്ടങ്ങിയിരുന്നില്ല. ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപ്പിച്ച്‌ അദ്ധ്യാപക ജോലി രാജിവച്ച്‌ ഡൽഹിക്ക് വണ്ടികയറി. എൻ.എസ്‌.ഡിയിൽ പഠിക്കുന്ന കാലത്താണ്‌ രാമു കാര്യാട്ടുമായി അടുപ്പത്തിലായത്‌. പഠനം പൂർത്തിയാക്കിയശേഷം നാടക രംഗത്ത്‌ സജീവമാകാനായിരുന്നു ഉദ്ദേശ്യം. പക്ഷെ നിയോഗം മറ്റൊന്നായിരുന്നു.

കെ.പി.അബ്ബാസ്‌ ഒരുക്കിയ സാഥ് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച മധുവിന്റെ ജൈത്രയാത്ര മലയാള സിനിമാ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്‌. ആദ്യ മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർനിർമിച്ച്‌ എൻ.എൻ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാൽപാടുകൾ ആണ്‌. ഈ ചിത്രത്തിൽ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. നിർമാതാക്കൾ സത്യനുവേണ്ടി മാറ്റിവച്ചിരു വേഷമായിരുന്നു ഇത്‌. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു ആക്കി മാറ്റിയത്.

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്‌. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ്‌ നടന്നു കയറിയത്‌.

മധുവിന്റെ ജീവിതം കാമറയ്ക്കുമുന്നിൽ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല. അദ്ദേഹം സംവിധായകൻ, നിർമാതാവ്‌ , സ്റ്റുഡിയോ ഉടമ, സ്കൂൾ ഉടമ, കർഷകൻ തുടങ്ങിയ റോളുകളിലും തിളങ്ങി.



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംനിര്‍മ്മാണംസംവിധാനംആലാപനംതിരക്കഥകഥ
19633 - - - - - -
19645 - - - - - -
196511 - - - - - -
19666 - - - - - -
196711 - - 3 - - -
19688 - - - - - -
19699 - - - - - -
197011 - 1 - - - -
197114 - 1 - - - -
19721811 - - - -
197317 - - - - - -
1974512 - - - -
1975722 - - - -
19769 - 1 - - - -
197715 - 2 - - - -
1978221 - - - - -
1979202 - - - - -
198011 - - - - - -
1981132 - - - - -
198251 - - - - -
1983151 - - 1 - 1
198412 - - - - - -
19859 - - - - - -
1986212 - 1 - -
19871 - - - - - -
19886 - - - - - -
19898 - - - - - -
19904 - - - - - -
19911 - - - - - -
19923 - - - - - -
19934 - - - - - -
19943 - - - - - -
199541 - - - - -
19972 - - - - - -
19983 - - - - - -
19995 - - - - - -
20011 - - - - - -
20041 - - - - - -
20052 - - - - - -
20062 - - - - - -
20072 - - - - - -
20082 - - - - - -
20092 - - - - - -
20104 - - - - - -
20115 - - - - - -
20124 - - - - - -
20136 - - - - - -
20148 - - - - - -
20156 - - - - - -
20162 - - - - - -
20175 - - - - - -
20184 - - - - - -
20192 - - - - - -
20213 - - - - - -
20222 - - - - - -