View in English | Login »

Malayalam Movies and Songs

കെ രാഘവന്‍

ജനനം1913 ഡിസംബര്‍ 02
മരണം2013 ഒക്റ്റോബര്‍ 19
സ്വദേശംതലശ്ശേരി
പ്രവര്‍ത്തനമേഖലസംഗീതം (65 സിനിമകളിലെ 410 പാട്ടുകള്‍), ആലാപനം (9 സിനിമകളിലെ 22 പാട്ടുകള്‍), പശ്ചാത്തല സംഗീതം (2)
ആദ്യ ചിത്രംപുള്ളിമാന്‍ (1952)
മക്കള്‍കനകാംബരൻ


മലയാളത്തനിമയുള്ള ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് കെ രാഘവന്‍. കര്‍ണ്ണാടകസംഗീതത്തിലും ലളിതസംഗീതത്തിലും നാടന്‍ പാട്ടുകളിലും ഒരുപോലെ പ്രാഗത്ഭ്യമുള്ള അദ്ദേഹത്തിന്റെ സംഗീതരംഗത്തെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.

തലശേരിയിലെ തലായില്‍ എം കൃഷ്ണന്റെയും നാരായണിയുടെയും മകനായി 1914 -ല്‍ ആയിരുന്നു കെ രാഘവന്റെ ജനനം. ചെറുപ്പത്തിലേ സംഗീതം അഭ്യസിച്ച അദ്ദേഹം കാല്‍പന്തുകളിയിലും നിപുണനായിരുന്നു. 1939ല്‍ തംബുരു ആര്‍ട്ടിസ്റ്റായി മദ്രാസ് ആകാശവാണിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച കെ രാഘവന്‍ 1950 ല്‍ കോഴിക്കോട് ആകാശവാണിയില്‍ എത്തിയതോടെയാണു സിനിമാമേഖലയുമായി അടുത്ത് ബന്ധപ്പെടുന്നത്.

1954 -ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ ആണ് കെ രാഘവന്റെ സംഗീതത്തില്‍ പുറത്ത് വന്ന ആദ്യ ചലച്ചിത്രം. ഈ ചിത്രത്തിലെ ഗാനങ്ങള്‍ മലയാളക്കര ഏറ്റുവാങ്ങിയതോടെ അദ്ദേഹം പ്രശസ്തനായി. ആകാശവാണിയിലെ ജോലി ചലച്ചിത്ര സംഗീതസംവിധാനത്തിന് വലിയൊരു തടസ്സം ആയിരുന്നതിനാല്‍ വളരെ കുറച്ച് സിനിമകള്‍ക്കേ അദ്ദേഹം സംഗീതം പകര്‍ന്നിട്ടുള്ളൂ. കെ രഘുനാഥ്, മോളി എന്നീ പേരുകളില്‍ അദ്ദേഹം ചില ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. നീണ്ട 37 വര്‍ഷത്തെ സേവനത്തിനു ശേഷം 1976 -ല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നും പ്രൊഡ്യൂസര്‍ തസ്തികയില്‍ അദ്ദേഹം വിരമിച്ചു.

നല്ലൊരു ഗായകന്‍ കൂടിയായിരുന്നു കെ രാഘവന്‍. അദ്ദേഹം ആലപിച്ച പല ഗാനങ്ങളും പ്രശസ്തമാണ്. ചലച്ചിത്രഗാനങ്ങള്‍ കൂടാതെ കെ പി എ സി-ക്കും മറ്റു വിവിധ നാടകസമിതികള്‍ക്കുമായി ധാരാളം നാടകഗാനങ്ങളും കെ രാഘവന്റെ സംഗീതസംവിധാനത്തില്‍ പുറത്ത് വന്നിട്ടുണ്ട്. ധാരാളം ലളിതഗാന-ഭക്തിഗാന കാസറ്റുകള്‍ക്കും അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്.

നിര്‍മ്മാല്യം(1973 ), പൂജയ്ക്കെടുക്കാത്ത പൂക്കള്‍(1977 ) എന്നീ ചിത്രങ്ങളിലെ സംഗിത സംവിധാനത്തിന്ന് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 1981 ല്‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നല്‍കി ആദരിച്ചു. 1998 ല്‍ ജെ സി ഡാനിയേല്‍ അവാര്‍ഡും , 2010 -ല്‍ പത്മശ്രി അവാര്‍ഡും രാഘവന്‍ മാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്.



തയ്യാറാക്കിയത് : ഇന്ദു രമേഷ്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതംആലാപനംപശ്ചാത്തല സംഗീതം
19521 - - - -
195410 - 2 - -
195621 - 3 - -
19588 - 1 - -
196011 - 1 - -
196153 - 12 - -
196321 - - - -
196412 - - - -
196517 - - - -
19667 - - - -
196725 - - - -
196823 - 1 - -
19696 - - - -
197015 - - - -
19717 - - - -
19725 - - - -
197314 - - - -
19744 - - - -
19754 - - - -
19765 - - - -
197727 - - - 1
19789 - - - -
197934 - - - -
19803 - - - -
198112 - 1 - -
198218 - - - -
198311 - 1 - -
19843 - - - -
19851 - - - -
19862 - - - -
19885 - - - -
19893 - - - -
19906 - - - -
1994 - - - - 1
19952 - - - -
20121 - - - -
20143 - - - -
20171 - - - -