View in English | Login »

Malayalam Movies and Songs

ഫിലോമിന

ജനനം1926
മരണം2006 ജനുവരി 02
പ്രവര്‍ത്തനമേഖലഅഭിനയം (228), ആലാപനം (2 സിനിമകളിലെ 2 പാട്ടുകള്‍)


തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശിനിയായിരുന്ന ഫിലോമിനയുടെ ജനനം 1926 -ല്‍ ആയിരുന്നു. എട്ടു വര്‍ഷത്തെ നാടക ജീവിതത്തിനു ശേഷം ആദ്യമായി സിനിമയില്‍ 1964 -ല്‍ കുട്ടിക്കുപ്പായം എന്ന സിനിമയില്‍ പ്രേം നസീറിന്റെ അമ്മയായി അഭിനയിച്ചു. തുടര്‍ന്നു മലയാള സിനിമയില്‍ എഴുനൂറില്‍ പരം സിനിമകളില്‍ അമ്മയുടെയും അമ്മൂമ്മയുടെയും നുണകള്‍ പരത്തുന്ന അയല്‍വാസിയുടെയും റോളുകളില്‍ അഭിയിച്ചു. ആദ്യമെല്ലാം ക്യാരക്ടര്‍ റോളില്‍ ശോഭിച്ച ഫിലോമിന പിന്നീട് സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ ഹാസ്യനടിയായും ജനഹൃദയങ്ങള്‍ കവര്‍ന്നു. തൃശൂര്‍ ശൈലിയിലുള്ള സംഭാഷണ രീതി ഫിലോമിനയുടെ കഥാപാത്രങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കി.

രണ്ടു തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട് - 1970-ല്‍ തുറക്കാത്ത വാതില്‍, ഓളവും തീരവും എന്നീ ചിത്രങ്ങള്‍ക്കും 1987-ല്‍ തനിയാവര്‍ത്തനം എന്ന ചിത്രത്തിനും.

സിനിമാഭിനയത്തിനു ശേഷം റ്റി വി സീരിയലുകളിലും ഫിലോമിന അഭിനയിച്ചു.

ദീർഘകാലമായി ഡയബെറ്റിസ്‌ രോഗബാധിതയായിരുന്ന ഫിലോമിന 2006 ജനുവരി രണ്ടാം തീയതി ചെന്നൈയിലുള്ള മകന്റെ വസതിയില്‍ വെച്ചു മരണമടഞ്ഞു.

കടപ്പാട്:
Wikipedia



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനം
19643 - -
19655 - -
19666 - -
19671 - -
19709 - -
197112 - -
197214 - -
197312 - -
19748 - -
19757 - -
19779 - -
19785 - -
19796 - -
19801 - -
19813 - -
19836 - -
19846 - -
19854 - -
19864 - -
19874 - -
19887 - -
19898 - -
199016 - -
199116 - 1
19928 - -
19936 - -
19948 - -
19956 - -
19967 - -
19974 - 1
19983 - -
19996 - -
20003 - -
20012 - -
20031 - -
20041 - -
20071 - -