View in English | Login »

Malayalam Movies and Songs

മോഹന്‍ ശര്‍മ്മ

പ്രവര്‍ത്തനമേഖലഅഭിനയം (39), ആലാപനം (2 സിനിമകളിലെ 6 പാട്ടുകള്‍), നിര്‍മ്മാണം (3), കഥ (2), സംഭാഷണം (1), സംവിധാനം (1), തിരക്കഥ (1)


എഴുപതുകളുടെ ആദ്യം ചലച്ചിത്രരംഗത്തു് അരങ്ങുകുറിക്കുകയും അഭിനയം, നിർമ്മാ‍ണം, സംവിധാനം എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ വിജയകരമായി തന്റെ മുദ്ര ചാർത്തുകയും ചെയ്ത ഒരു ബഹുമുഖപ്രതിഭയാണു് മോഹൻ ശർമ്മ എന്ന ശ്രീ മോഹൻ. പാലക്കാടു് തത്തമംഗലം സ്വദേശി. പാലക്കാടു്, ബോംബെ എന്നിവടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞു്, 18 മാസത്തോളം ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി നോക്കിയ ശേഷം അഭിനയപരിശീലനം തെരഞ്ഞെടുത്തു. ദക്ഷിണേന്ത്യയിൽ നിന്നു് ആദ്യമായി പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയകോഴ്സിനു് തെരഞ്ഞെടുക്കപ്പെട്ട ആളായിരുന്നു മോഹൻ. അദ്ദേഹത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപാഠികൾ നസറുദ്ദീൻ ഷാ, ഓംപുരി, ശബ്നാ ആസ്മി, സറീനാ വഹാബ് തുടങ്ങിയ പ്രതിഭാശാലികൾ.

ശ്രീ രാമു കാര്യാട്ടു്, ബാലു മഹേന്ദ്ര എന്നിങ്ങനെയുള്ളവരുമായുള്ള പരിചയം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലം കഴിഞ്ഞ ഉടൻ നെല്ല് എന്ന സിനിമയുടെ ഉപനായക വേഷത്തിലെത്തിച്ചു. പക്ഷെ ആദ്യം പുറത്തിറങ്ങിയതു് പി. എൻ. മേനോന്റെ പണിമുടക്കു് എന്ന സിനിമയാണു് - 1971 ൽ. തുടർന്നു് ചട്ടക്കാരി, പ്രയാണം, സർവേക്കല്ല്. രാഗം തുടങ്ങി ധാരാളം ചിത്രങ്ങൾ. മലയാളത്തിൽ തന്നെ 125 ഓളം ചിത്രങ്ങളിൽ വലുതും ചെറുതും ആയ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൂടാതെ കന്നഡ, തമിഴ്, തെലുങ്കു് ചിത്രങ്ങളും.

ഒരേ ശൈലിയിലുള്ള വേഷങ്ങൾ മാത്രം തേടിയെത്തുന്ന ഒരു സ്ഥിതിയിൽ നിന്നു ഒരു മാറ്റം ആഗ്രഹിച്ച അദ്ദേഹം പിന്നീടു് സിനിമാനിർമ്മാണത്തിലേക്കു തിരിഞ്ഞു. കന്നഡ, തമിഴ്, തെലുങ്കു് എന്നീ ഭാഷകളിൽ 15 ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. കൂടാതെ വസ്ത്രവ്യാപാര രംഗത്തേയ്ക്കും. ഗ്രാസിം ടെക്സ്റ്റൈത്സിന്റെ കേരളത്തിലെ മൊത്തവിതരണം ശ്രീ മോഹന്റെ കമ്പനിയാണു് നടത്തുന്നതു്.

വീണ്ടും സിനിമാരംഗത്തു സജീവമാവുന്ന ശ്രീ മോഹന്‍ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ പേരു് “ഗ്രാമം”. പാലക്കാട്ടെ ബ്രാഹ്മണസമുദായത്തിന്റെ മാറ്റങ്ങളുടെ കഥ പറയുന്ന ഗ്രാമം എന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും മോഹന്റേതു തന്നെ. ഡോ. എം. ബാലമുരളീകൃഷ്ണയുടേതാണ് സംഗീതം എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ടു്. കർണ്ണാടിക്, ഹിന്ദുസ്ഥാനി സംഗീതങ്ങൾ ശാസ്ത്രീയമായി പഠിച്ചിട്ടുള്ള, “ഞാൻ ഒരു അഭിനേതാവായിരുന്നില്ലെങ്കിൽ ഒരു പക്ഷെ ശാസ്ത്രീയസംഗീതജ്ഞൻ ആയിരുന്നേനേ” എന്നു പറയുന്ന, ഈ പാലക്കാടു് സ്വദേശി ഇപ്പോൾ സ്ഥിരതാമസം ചെന്നൈയിൽ.

References:
www.webindia123.com
അമൃതാ ടി വി - ഇന്നലത്തെ താരം
http://www.youtube.com/watch?v=u8oXPGK1EPs
http://www.youtube.com/watch?v=ECSSki8dqEI
http://www.youtube.com/watch?v=g25RLwjbe54



തയ്യാറാക്കിയത് : കല്ല്യാണി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനംനിര്‍മ്മാണംകഥസംഭാഷണംസംവിധാനംതിരക്കഥ
19722 - - - - - - -
19731 - - - - - - -
19745 - - - - - - -
19755 - - - - - - -
19767 - - - - - - -
19774 - - - - - - -
19781 - - - - - - -
19792 - - - - - - -
19801 - - - - - - -
1983 - 21 - 1 - - -
1984 - 41 - - - - -
19861 - - - - - - -
20001 - - - - - - -
20061 - - - - - - -
20101 - - - - - - -
20122 - 1 - 1111
20131 - - - - - - -
20161 - - - - - - -
20181 - - - - - - -
20191 - - - - - - -
20201 - - - - - - -