View in English | Login »

Malayalam Movies and Songs

അടൂര്‍ ഭാസി

യഥാര്‍ത്ഥ പേര്കെ.ഭാസ്കരൻ നായർ
ജനനം1927 മാര്‍ച്ച് 01
മരണം1990 മാര്‍ച്ച് 29
സ്വദേശംവഴുതക്കാട് ,തിരുവനന്തപുരം
പ്രവര്‍ത്തനമേഖലഅഭിനയം (597), ആലാപനം (16 സിനിമകളിലെ 26 പാട്ടുകള്‍), സംവിധാനം (3), ഗാനരചന (1 സിനിമകളിലെ 1 പാട്ടുകള്‍)
ആദ്യ ചിത്രംതിരമാല (1953)


അടൂര്‍ ഭാസി 2 March 1927 നു തിരുവനന്തപുരത്തിന് അടുത്തുള്ള വഴുതക്കാട് ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഇ.വി. കൃഷ്ണ പിള്ള [പ്രസിദ്ധ ഹാസ്യ സാഹിത്യകാരന്‍] മാതാവ് മഹേശ്വരി അമ്മ [സി.വി. രാമന്‍ പിള്ളയുടെ ഇളയ മകള്‍] ആയിരുന്നു. അച്ഛന്റെ ആകസ്മിക നിര്യാണത്തോടെ, പത്തനംതിട്ട ജില്ലയിലെ അടൂരിലേക്ക് താമസം മാറ്റുകയായിരുന്നു ഭാസിയുടെ കുടുംബം. ഭാസിയുടെ മൂത്ത ജേഷ്ടന്‍ ചന്ദ്രാജിയും ഒരു സിനിമ നടന്‍ ആയിരുന്നു.


അടൂര്‍ ഭാസിയെ മലയാള സിനിമയിലെ ഏറ്റവും മികച്ചതും, ഏറ്റവും ജനകീയനുമായ ഹാസ്യ താരമായി കണക്കാക്കപ്പെടുന്നു. അദ്ദേഹം 1950 മുതലുള്ള നാല് ദശാബ്ദത്തോളം മലയാള സിനിമയില്‍ സജീവമായിരുന്നു. നായകന്റെ സന്തത സഹചാരിയായി അദ്ദേഹം മിക്ക സിനിമകളിലും നിറഞ്ഞു നിന്നിരുന്നു. ആ കാലത്ത് അദ്ദേഹം അഭിനയിക്കാത്ത സിനിമകള്‍ വിതരണക്കാര്‍ പ്രദര്‍ശനത്തിനായി എടുത്തിരുന്നു പോലുമില്ല . അത്രയ്ക്ക് ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രശസ്തി..പ്രശസ്ത നടനായിരുന്ന ബഹദൂറുമായി ചേർന്നുള്ള സഖ്യം മലയാളി സിനിമയിൽ ഒരു ഭാസി-ബഹദൂർ എന്ന ഒരു സംസ്കാരം തന്നെ സൃഷ്ടിച്ചു. അദ്ദേഹം എഴുപതുകളുടെ അവസാനം മൂന്നു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്..

ഒരു തികഞ്ഞ സംഗീത രസികനായിരുന്ന അദ്ദേഹം മലയാള സിനിമകള്‍ക്ക്‌ വേണ്ടി ഇരുപത്തഞ്ചോളം പാട്ടുകള്‍ പാടിയിട്ടുണ്ട് . സ്ഥാനാര്‍ഥി സാറാമ്മയിലെ "കുരുവിപ്പെട്ടി" , "കടുവാപ്പെട്ടി", ലോട്ടറി റ്റിക്കെറ്റിലെ "ഒരു രൂപാ നോട്ടു കൊടുത്താല്‍", ആഭിജാത്യത്തിലെ "തള്ള് തള്ള് " തുടങ്ങിയ ഹാസ്യഗാനങ്ങള്‍ ആര്‍ക്കാണ് മറക്കാന്‍ കഴിയുക ?

ഭാസി തന്റെ അഭിനയ ജീവിതം ആരംഭിച്ചത് നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടാണ്. ഭാസിയുടെ ആദ്യ ചിത്രം P.R.S.പിള്ള സംവിധാനം ചെയ്ത 'തിരമാല' ആണ്. പക്ഷെ അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട ചിത്രം 'മുടിയനായ പുത്രന്‍' ആണ്. 1974-ൽ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് 'ചട്ടക്കാരി ' എന്ന സിനിമയിലെ വേഷത്തിന് ലഭിച്ചു.  ജോണ്‍ അബ്രഹാമിന്റെ 'ചെറിയാച്ചന്റെ ക്രൂര കൃത്യങ്ങൾ' എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. ഇതിലെ അഭിനയത്തിന് 1979 ൽ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് വീണ്ടും ലഭിച്ചു. 1984 ൽ ഏപ്രിൽ 18 ലെ അഭിനയത്തിന് സഹനടനുള്ള അവാർഡും ലഭിച്ചു.അദ്ദേഹം 1990 മാര്‍ച്ച്‌ 29 നു അന്തരിച്ചു...


References:
Wikipedia
MSI/MMDB



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനംസംവിധാനംഗാനരചന
19531 - - - - -
19612 - - - - -
19624 - - - - -
19635 - - - - -
1964126 - - - -
196523 - - - - -
1966213 - - - -
196729 - - - - -
196823 - - - - -
1969233 - - - -
1970291 - - - -
1971231 - - - -
1972362 - - - -
1973442 - - - -
1974322 - - - -
197541 - - - - -
1976321 - - - 1
197740 - - 2 - -
1978362 - 1 - -
1979122 - - - -
198012 - - - - -
198114 - - - - -
198216 - - - - -
1983231 - - - -
198422 - - - - -
198515 - - - - -
19869 - - - - -
198710 - - - - -
19883 - - - - -
19892 - - - - -
19902 - - - - -
19911 - - - - -