Poroo (Ennodothunarunna) ...
Movie | Sukrutham (1994) |
Movie Director | Harikumar |
Lyrics | ONV Kurup |
Music | Bombay Ravi |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical poroo ...poroo... ennodothunarunna pularikale ennodothu kinaavu kandu chirikkumiravukale yaathra thudarunnoo...shubhayaathra nernnu varoo oru kudanna nilaavu konden nirukayil kulir theerthamaadiya nishakale nizhalumaayinachernnu nritham cheytha pakalukale poroo poroo yaathra thudarunnu shubhayaathra nernnu varoo thulasivettila thinnu chundu thudutha sandhakale thuyilunarthaan vannoronakkilikale nandi amrithavarshiniyaaya varshakaalamukilukale hridayameriye alarimalaraay poothirangiya venale nandi...nandi... ente vazhikalil mookasaanthwanamaaya poovukale ente mizhikalil veenudanja kinaakkale nandi madhuramaam paadheyamaay thenkanikal tharunna tharukkale thalarumeeyudal thaangi nirthiya paramamaam kaarunyame nandi...nandi... (ennodothunarunna) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് പോരൂ... പോരൂ... എന്നൊടൊത്തുണരുന്ന പുലരികളേ എന്നൊടൊത്തു കിനാവുകണ്ടു ചിരിക്കുമിരവുകളേ യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ ഒരു കുടന്ന നിലാവു കെണ്ടെന്‍ നിറുകയില്‍ കുളിര്‍തീര്‍ത്ഥമാടിയ നിശകളേ നിഴലുമായിണചേര്‍ന്നു നൃത്തംചെയ്‌ത പകലുകളേ പോരൂ... പോരൂ... യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ തുളസിവെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളേ തുയിലുണര്‍ത്താന്‍ വന്നൊരോണക്കിളികളേ നന്ദി അമൃതവര്‍ഷിണിയായ വര്‍ഷാകാലമുകിലുകളെ ഹൃദയമെരിയേ അലരിമലരായ് പൂത്തിറങ്ങിയ വേനലേ നന്ദി.... നന്ദി... യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ എന്റെ വഴികളില്‍ മൂകസാന്ത്വനമായ പൂവുകളേ എന്റെ മിഴികളില്‍ വീണുടഞ്ഞ കിനാക്കളേ നന്ദി മധുരമാം പാഥേയമായ് തേന്‍കനികള്‍ തന്ന തരുക്കളേ തളരുമീയുടല്‍ താങ്ങി നിര്‍ത്തിയ പരമമാം കാരുണ്യമേ നന്ദി.... നന്ദി.... (എന്നൊടൊത്തുണരുന്ന) |
Other Songs in this movie
- Kadalinnagadhamaam Neelimayil
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : Bombay Ravi
- Sahasra Dala
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : Bombay Ravi
- Bandhangale
- Singer : KS Chithra | Lyrics : ONV Kurup | Music : Bombay Ravi