View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആ മലര്‍ പൊയ്കയില്‍ (ശോകം) ...

ചിത്രംകാലം മാറുന്നു (1955)
ചലച്ചിത്ര സംവിധാനംആര്‍ വേലപ്പന്‍ നായര്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംകെ പി എ സി സുലോചന

വരികള്‍

Added by devi pillai on October 8, 2009
ആ മലര്‍ പൊയ്കയിലാടിക്കളിക്കുന്നോരോമനത്താമരപ്പൂവേ
മാനത്തു നിന്നൊരു ചെങ്കതിര്‍ പൂമാല മാറിലേയ്ക്കാരോ എറിഞ്ഞു
മാറിലേയ്ക്കാരോ എറിഞ്ഞു

ആ കൊച്ചു കള്ളന്റെ പുഞ്ചിരി കാണുമ്പോള്‍ ഇക്കിളി കൊള്ളുന്നതെന്തേ?
മാനത്തിന്‍ പൂക്കണി കാണാന്‍ കൊതിച്ച നീ നാണിച്ചു പോകുന്നതെന്തേ?
അക്കളി വീരനാം ഇല്ലി തന്‍ കുമ്പിളില്‍ മുത്തമിട്ട് ഓമനിക്കുമ്പോള്‍
കോരിത്തരിച്ച നിന്‍ തൂവേര്‍പ്പു തുള്ളികള്‍ ആരേയോ നോക്കി ചിരിപ്പൂ
ആരേയോ നോക്കി ചിരിപ്പൂ

സിന്ദൂര പൊട്ടിട്ടു ചന്തം വരുത്തിയ നിന്‍ മുഖം വാടുന്നതെന്തേ?
മഞ്ഞ വെയില്‍ വന്നു തുള്ളുമ്പോള്‍ നിന്റെയീകണ്ണിണ എന്തേ കലങ്ങാന്‍
നിന്നിതള്‍ത്തുമ്പിലെ പുഞ്ചിരി മായുമ്പോള്‍ നിന്നെക്കുറിച്ചൊന്നു പാടാന്‍
എന്‍ മണിവീണയില്‍ വീണ പൂവേ നിന്റെ നൊമ്പരം ഇന്നു തുടിപ്പൂ
നൊമ്പരം ഇന്നു തുടിപ്പൂ

ആ മലര്‍ പൊയ്കയില്‍ ആടിക്കളിക്കുന്നോരോമന താമരപ്പൂവേ
മാനത്തു നിന്നൊരു ചെങ്കതിര്‍ പൂമാല മാറിലേയ്ക്കാരോ എറിഞ്ഞു
മാറിലേയ്ക്കാരോ എറിഞ്ഞു

----------------------------------

Added by devi pillai on November 29, 2009
 aa malarppoykayiladikkalikkunno-
romana thamarappoove
maanathu ninnoru chenkathir poomaala maarilekkaaro erinju
maarilekkaaro erinju

aakkochukallante punchiri kaanumpol
ikkili kollunnathenthe?
maanathin pookkani kaanan kothicha nee
naanichu pokunnathenthe?
akkaliveeranam illithan kumbilil
muthamittomanikkumpol
koritharichanin thooverpputhullikal
aareyo nokkichirippoo
aareyo nokkichirippoo

sondoorappottittu chantham varuthiya
ninmukham vaadunnathenthe?
manjaveyil vannu thullumpol ninteyee
kanninayenthe kalangan
ninnithal thumbile punchirimaayumpol
ninnekkurichonnu paadaan
enmaniveenayil veenapoove ninte
nombaram innu thudippoo
nombaram innu thudippoo


aamalappoykayil.............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൈങ്കിളിയേ വാവാ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മറയാതെ വിലസാവൂ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആ മലര്‍ പൊയ്കയില്‍
ആലാപനം : കെ പി എ സി സുലോചന, കെ എസ് ജോര്‍ജ്ജ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ഏലയിലേ പുഞ്ചവയല്‍
ആലാപനം : കോറസ്‌, കെ എസ് ജോര്‍ജ്ജ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ഓഹോയ് താതിനന്തനം
ആലാപനം : കെ ലീല, കെ പി എ സി സുലോചന, കെ എസ് ജോര്‍ജ്ജ്, ലളിത തമ്പി ( ആർ ലളിത), ലക്ഷ്മി (ത്രിപുരസുന്ദരി)   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ആ മലര്‍ പൊയ്കയില്‍
ആലാപനം : കെ പി എ സി സുലോചന   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
അമ്പിളി മുത്തച്ഛന്‍
ആലാപനം : കെ ലീല, ലളിത തമ്പി ( ആർ ലളിത), ലക്ഷ്മി (ത്രിപുരസുന്ദരി)   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
പോവണോ പോവണോ
ആലാപനം : കമുകറ, കെ പി എ സി സുലോചന, കെ എസ് ജോര്‍ജ്ജ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ