View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vazhikkannu Veruthe ...

MovieHappy Durbar (2011)
Movie DirectorHari Amaravila
LyricsSubhash Cherthala
MusicGirish Surya Narayan
SingersShreya Ghoshal

Lyrics

Lyrics submitted by: Indu Ramesh

Aa... aa...
Vazhikkannu veruthe mohichu..
kanaka nilaavinte kani sugandham.. oo...
vazhikkannu veruthe mohichu
kanaka nilaavinte kani sugandham
kaalocha kelkkaan kaathorthu njaan
mookatha maathram padiyananju...
(vazhikkannu veruthe mohichu... )

Ethra mohangal varachu vachu nenchil
oppam nadakkaan kothicha neram.. (ethra mohangal.. )
raajaankanathile mazhamullaye
chumbichunarthiya manjin kanam..
aakaashagangayaay poothu ninnu
ullil maayaa sneham nirachu vachu...
pranayavazhiyil aliyum ormma mazhayaay
tharumo kanavil ariya kuliralayaay...
(Vazhikkannu veruthe mohichu... )

Aa... aa... aa...
Swapnalokangal orukki vachu ullil
ponne ninakkaay kothicha kaalam.. (swapnalokangal.. )
kaanaathirikkunna nimishangalil
enne thalarnnoru kanneer manam
thoraatha vingalaay thengi ninnu
kannil theeraa novum vithumpi ninnu..
hrudayam iniyum aruma kaatha ninavaay
varumo karalinarike kurumozhiyaay...
(Vazhikkannu veruthe mohichu )
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ആ...ആ...
വഴിക്കണ്ണു വെറുതെ മോഹിച്ചു..
കനകനിലാവിന്റെ കണി സുഗന്ധം..ഓ...
വഴിക്കണ്ണു വെറുതെ മോഹിച്ചു..
കനകനിലാവിന്റെ കണി സുഗന്ധം
കാലൊച്ച കേൾക്കാൻ കാതോർത്തു ഞാൻ
മൂകത മാത്രം പടിയണഞ്ഞു
(വഴിക്കണ്ണു വെറുതെ മോഹിച്ചു)

എത്ര മോഹങ്ങൾ വരച്ചുവച്ചു നെഞ്ചിൽ
ഒപ്പം നടക്കാൻ കൊതിച്ച നേരം(എത്ര മോഹങ്ങൾ)
രാജാങ്കണത്തിലെ മഴമുല്ലയെ
ചുംബിച്ചുണർത്തിയ മഞ്ഞിൻകണം
ആകാശഗംഗയായ് പൂത്തു നിന്നു
ഉള്ളിൽ മായാസ്നേഹം നിറച്ചുവച്ചൂ
പ്രണയവഴിയിൽ അലിയും ഓർമ്മ മഴയായ്
തരുമോ കനവിൽ അരിയ കുളിരലയായ്
(വഴിക്കണ്ണു വെറുതെ മോഹിച്ചു)

ആ..ആ..ആ.....
സ്വപ്നലോകങ്ങൾ ഒരുക്കി വച്ചു ഉള്ളിൽ
പൊന്നേ നിനക്കായ് കൊതിച്ച കാലം(സ്വപ്നലോകങ്ങൾ)
കാണാതിരിക്കുന്ന നിമിഷങ്ങളിൽ
എന്നേ തളർന്നൊരു കണ്ണീർ മനം
തോരാത്ത വിങ്ങലായ് തേങ്ങിനിന്നു
കണ്ണിൽ തീരാനോവും വിതുമ്പിനിന്നൂ
ഹൃദയം ഇനിയും അരുമ കാത്ത നിനവായ്
വരുമോ കരളിനരികെ കുറുമൊഴിയായ്
(വഴിക്കണ്ണു വെറുതെ മോഹിച്ചു)


Other Songs in this movie

Nin Kannil Pookkum
Singer : Haricharan   |   Lyrics : Subhash Cherthala   |   Music : Girish Surya Narayan
Vazhikkannu Veruthe
Singer : G Venugopal   |   Lyrics : Subhash Cherthala   |   Music : Girish Surya Narayan