Padiyirangunnu ...
Movie | Pathemaari (2015) |
Movie Director | Salim Ahamed |
Lyrics | Rafeeq Ahamed |
Music | Bijibal |
Singers | Hariharan |
Lyrics
Lyrics submitted by: Dr. Susie Pazhavarical Padiyirangunnu veendum padiyirangunnu mazhayothukkukal pinnidunnu veyil varampukal pinnidunnu neriyorormmakal pinnidunnu padiyirangunnu... Padivare vannethinokkiya priyanilaavukale kathakadachu vithumbi nilkkum virahasandhyakale ilakumanjana mizhiyiletho kanavu paathi uthirnnu maayum ponnushassukale padiyirangunnu veendum padiyirangunnu... Aralipookkum kaaviletho kuruthi theerumbol ivideyee marubhoovil ninnee karalu pukayunnu akaleyetho koora thorum thirivilakkukal minnidaanaay kadalu thaandunnu padiyirangunnu veendum padiyirangunnu... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു മഴയൊതുക്കുകൾ പിന്നിടുന്നു വെയിൽ വരമ്പുകൾ പിന്നിടുന്നു നേരിയൊരോർമ്മകൾ പിന്നീടുന്നു പടിയിറങ്ങുന്നു... പടിവരെ വന്നെത്തിനോക്കിയ പ്രിയനിലാവുകളേ കതകടച്ചു വിതുമ്പി നിൽക്കും വിരഹ സന്ധ്യകളേ ഇളകുമഞ്ജന മിഴിയിലേതോ കനവു പാതി ഉതിർന്നു മായും പൊന്നുഷസ്സൂകളേ പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു... അരളി പൂക്കും കാവിലേതോ കുരുതി തീരുമ്പോൾ ഇവിടെയീ മരുഭൂവിൽ നിന്നീ കരളു പുകയുന്നു അകലെയേതോ കൂര തോറും തിരി വിളക്കുകൾ മിന്നിടാനായ് കടലു താണ്ടുന്നൂ പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു..... |
Other Songs in this movie
- Pathemaari
- Singer : Shahabaz Aman | Lyrics : Rafeeq Ahamed | Music : Bijibal
- Ithu Paaro Swargamo
- Singer : Jyotsna Radhakrishnan | Lyrics : Rafeeq Ahamed | Music : Bijibal