View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വനഭൂമിയാകെ ...

ചിത്രംകവിയുടെ ഒസ്യത്ത് (2017)
ചലച്ചിത്ര സംവിധാനംവിനീത് അനിൽ (മാസ്റ്റർ വിനീത്)
ഗാനരചനവിജയകൃഷ്ണന്‍
സംഗീതംലിയോ ടോം
ആലാപനം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

vanabhoomiyaake pothiyum karimpadam
kaazhchakalonnaay maraykkunna kambalam
mahaaranya madhyathil innathe raathri
ghoraandhakaara pravaahamee raathri

vaarilam kaattinte kaikalaalinnale
ennethazhukiya raathriyalla
nakshathra malarukal choodiyen jaalaka
vaathukkal vannethi nokki
ven chandralekhayaam thoomandahaasathaal
koritharippicha raathriyalla

chakravaalathinte ange charivile
kaavil ninnuyarunna maninaadavum
dooreyengo ninnozhukiyethum
naadamelangalum chernna raathriyalla

mahaaranya madhyathilinnathe raathri
ghoraandhakaara pravaahamee raathri
mahaaranya madhyathilinnathe raathri
ghoraandhakaara pravaahamee raathri
muzhangunniruttinteyaazhangalil
himsra mrigangaluyarthunna ghotaattahaasangal
kaalanteyocha pol....

aaranya raathri thamomaya moorthi
samhaara narthanam cheyyum nishaachari.....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വനഭൂമിയാകെ പൊതിയും കരിമ്പടം
കാഴ്ചകളൊന്നായ് മറയ്ക്കുന്ന കമ്പളം
മഹാരണ്യ മധ്യത്തിൽ ഇന്നത്തെ രാത്രി
ഘോരാന്ധകാര പ്രവാഹമീ രാത്രി

വാരിളം കാറ്റിന്റെ കൈകളാലിന്നലെ
എന്നെത്തഴുകിയ രാത്രിയല്ല
നക്ഷത്ര മലരുകൾ ചൂടിയെൻ ജാലക
വാതുക്കൽ വന്നെത്തി നോക്കി
വെൺ ചന്ദ്രലേഖയാം തൂമന്ദഹാസത്താൽ
കോരിത്തരിപ്പിച്ച രാത്രിയല്ല

ചക്രവാളത്തിന്റെ അങ്ങേ ചെരിവിലെ
കാവിൽ നിന്നുയരുന്ന മണിനാദവും
ദൂരെയെങ്ങോ നിന്നൊഴുകിയെത്തും
നാദമേളങ്ങളും ചേർന്ന രാത്രിയല്ല

മഹാരണ്യ മധ്യത്തിലിന്നത്തെ രാത്രി
ഘോരാന്ധകാര പ്രവാഹമീ രാത്രി
മഹാരണ്യ മധ്യത്തിലിന്നത്തെ രാത്രി
ഘോരാന്ധകാര പ്രവാഹമീ രാത്രി
മുഴങ്ങുന്നിരുട്ടിന്റെയാഴങ്ങളിൽ
ഹിംസ്ര മൃഗങ്ങളുയർത്തുന്ന ഘോരാട്ടഹാസങ്ങൾ
കാലന്റെയൊച്ച പോൽ ....

ആരണ്യ രാത്രി തമോമയ മൂർത്തി
സംഹാര നർത്തനം ചെയ്യും നിശാചരി .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണിക്കിനാവിന്റെ
ആലാപനം :   |   രചന : വിജയകൃഷ്ണന്‍   |   സംഗീതം : ലിയോ ടോം
സ്വർഗഗേഹങ്ങൾ
ആലാപനം : പ്രമീള, ജി ശ്രീറാം   |   രചന : വിജയകൃഷ്ണന്‍   |   സംഗീതം : ലിയോ ടോം
പോക്കുവെയിൽ
ആലാപനം : കാഞ്ചന ശ്രീറാം   |   രചന : വിജയകൃഷ്ണന്‍   |   സംഗീതം : ലിയോ ടോം
കാനനം
ആലാപനം : ജയചന്ദ്രൻ കടമ്പനാട്   |   രചന : വിജയകൃഷ്ണന്‍   |   സംഗീതം : ലിയോ ടോം
അക്കരെ
ആലാപനം :   |   രചന : വിജയകൃഷ്ണന്‍   |   സംഗീതം : ലിയോ ടോം