കനവ് മൂളുന്നു ദൂരെ ...
ചിത്രം | ആകാശത്തിനും ഭൂമിക്കും ഇടയിൽ (2017) |
ചലച്ചിത്ര സംവിധാനം | സന്ദീപ് അജിത് കുമാർ |
ഗാനരചന | മനോജ് മയ്യന്നൂർ |
സംഗീതം | വരുൺ രാഘവ് |
ആലാപനം | അഞ്ജലി സുഗുണൻ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kanavu moolunnu doore vijana veedhiyil nizhalu novunnu chaare kadana veedhiyil kavithapol sundaram ozhukumee jeevitham poovupol sourabham nirayumee jeevitham kaalachakram aaditheerkkum kaliyarango jeevitham kaalachakram aaditheerkkum kaliyarango jeevitham kaliyarango jeevitham .... kunjilam manassil padarum vishamayamaam paathakam thirike varillennorthiduka naam harithamayamaam jeevitham iniyi kadha naam thudararuthe iniyum vyadhakal nirayaruthe iniyi kadha naam thudararuthe iniyum vyadhakal nirayaruthe kanavu moolunnu doore vijana veedhiyil nizhalu novunnu chaare kadana veedhiyil kavithapol sundaram ozhukumee jeevitham poovupol sourabham nirayumee jeevitham kaalachakram aaditheerkkum kaliyarango jeevitham kaalachakram aaditheerkkum kaliyarango jeevitham kaliyarango jeevitham .... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കനവു മൂളുന്നു ദൂരെ വിജന വീഥിയിൽ നിഴലു നോവുന്നു ചാരെ കദന വീഥിയിൽ കവിതപോൽ സുന്ദരം ഒഴുകുമീ ജീവിതം പൂവുപോൽ സൗരഭം നിറയുമീ ജീവിതം കാലചക്രം ആടിത്തീർക്കും കളിയരങ്ങോ ജീവിതം കാലചക്രം ആടിത്തീർക്കും കളിയരങ്ങോ ജീവിതം കളിയരങ്ങോ ജീവിതം .... കുഞ്ഞിളം മനസ്സിൽ പടരും വിഷമയമാം പാതകം തിരികെ വരില്ലെന്നോർത്തിടുക നാം ഹരിതമയമാം ജീവിതം ഇനിയി കഥ നാം തുടരരുതേ ഇനിയും വ്യഥകൾ നിറയരുതേ ഇനിയി കഥ നാം തുടരരുതേ ഇനിയും വ്യഥകൾ നിറയരുതേ കനവു മൂളുന്നു ദൂരെ വിജന വീഥിയിൽ നിഴലു നോവുന്നു ചാരെ കദന വീഥിയിൽ കവിതപോൽ സുന്ദരം ഒഴുകുമീ ജീവിതം പൂവുപോൽ സൗരഭം നിറയുമീ ജീവിതം കാലചക്രം ആടിത്തീർക്കും കളിയരങ്ങോ ജീവിതം കാലചക്രം ആടിത്തീർക്കും കളിയരങ്ങോ ജീവിതം കളിയരങ്ങോ ജീവിതം .... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാറ്റേ കാറ്റേ
- ആലാപനം : കെ കെ നിഷാദ് | രചന : ജനാർദ്ദനൻ ചിക്കിലിക്കോട് | സംഗീതം : ഗഫൂർ എം ഖയ്യാം
- ഇതുവഴി ഓരോ രാവും
- ആലാപനം : ഉണ്ണി മേനോന്‍ | രചന : ജനാർദ്ദനൻ ചിക്കിലിക്കോട് | സംഗീതം : ഗഫൂർ എം ഖയ്യാം