Kai Veeshi Neengunna ...
Movie | The Great Father (2017) |
Movie Director | Haneef Adeni |
Lyrics | BK Harinarayanan |
Music | Gopi Sundar |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Indu Ramesh Kai veeshi neengunna swapna meghame marayuvathenthe akale kai veeshi neengunna kunju thennale thirike varille ini nee.. paathi malare nee ithalukaluriye praananithilaake chithalukaruraye... evideyo chithariyo paithale nee pozhiyum kanavu chirikal thaathanullil pukayum kanalu tharikal doore doore novin rithusandhya maayave kari padarum kadalaasu paava pole poliyaruthe karayaathe kunjuvaave ini njaan thunayaay arike.. evideyo... chithariyo... amma than nenchile paattineenam paathiyil ninnu poy vingalode ninnilam thengalil odiyethaan pinneyum vaikiyen thaatha janmam kannu pothum kaalame nin neethiyevide kandu nilkkum lokame nin snehamevide pidayaathe nee adaraathe nee arike njaan ennennum... evideyo.. chithariyo.. laavayaay pollidum ninte mounam praavu pol konchumo onnu kaathil kannuneer maariyaal ninne veendum vennilaathumpiyaay maattidaam njaan nee ninachaal odiyethaamennumarike kaavalaayi koode nilkkaamennumazhake patharaathe nee idaraathe nee chiri thookoo en vaave... evideyo chithariyo paithale nee pozhiyum kanavu chirikal thaathanullil pukayum kanalu tharikal doore doore novin rithusandhya maayave kari padarum kadalaasu paava pole poliyaruthe karayaathe kunjuvaave ini njaan thunayaay arike... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് കൈവീശി നീങ്ങുന്ന സ്വപ്നമേഘമേ മറയുവതെന്തേ അകലേ കൈവീശി നീങ്ങുന്ന കുഞ്ഞുതെന്നലേ തിരികെവരില്ലേ ഇനി നീ.. പാതിമലരേ നീ ഇതളുകളുരിയേ പ്രാണനിതിലാകേ ചിതലുകളുറയേ... എവിടെയോ ചിതറിയോ പൈതലേ നീ പൊഴിയും കനവുചിരികൾ താതനുള്ളിൽ പുകയും കനലുതരികൾ ദൂരേ ദൂരേ നോവിൻ ഋതുസന്ധ്യ മായവേ കരി പടരും കടലാസുപാവ പോലെ പൊലിയരുതേ കരയാതെ കുഞ്ഞുവാവേ ഇനി ഞാൻ തുണയായ് അരികേ.. എവിടെയോ.. ചിതറിയോ... അമ്മ തൻ നെഞ്ചിലെ പാട്ടിനീണം പാതിയിൽ നിന്നുപോയ് വിങ്ങലോടെ നിന്നിളം തേങ്ങലിൽ ഓടിയെത്താൻ പിന്നെയും വൈകിയെൻ താതജന്മം കണ്ണുപൊത്തും കാലമേ നിൻ നീതിയെവിടേ കണ്ടുനിൽക്കും ലോകമേ നിൻ സ്നേഹമെവിടേ പിടയാതെ നീ അടരാതെ നീ അരികേ ഞാൻ എന്നെന്നും... എവിടെയോ.. ചിതറിയോ.. ലാവയായ് പൊള്ളിടും നിന്റെ മൗനം പ്രാവു പോൽ കൊഞ്ചുമോ ഒന്നു കാതിൽ കണ്ണുനീർ മാരിയാൽ നിന്നെ വീണ്ടും വെണ്ണിലാത്തുമ്പിയായ് മാറ്റിടാം ഞാൻ നീ നിനച്ചാൽ ഓടിയെത്താമെന്നുമരികേ കാവലായി കൂടെ നിൽക്കാമെന്നുമഴകേ പതറാതേ നീ ഇടറാതേ നീ ചിരി തൂകൂ എൻ വാവേ... എവിടെയോ ചിതറിയോ പൈതലേ നീ പൊഴിയും കനവുചിരികൾ താതനുള്ളിൽ പുകയും കനലുതരികൾ ദൂരേ ദൂരേ നോവിൻ ഋതുസന്ധ്യ മായവേ കരി പടരും കടലാസുപാവ പോലെ പൊലിയരുതേ കരയാതെ കുഞ്ഞുവാവേ ഇനി ഞാൻ തുണയായ് അരികേ... |
Other Songs in this movie
- Ko Ko Kozhi
- Singer : Prarthana Indrajith, Nakshathra Indrajith | Lyrics : BK Harinarayanan | Music : Gopi Sundar