ഒരു വാക്കിനാൽ ...
ചിത്രം | 1971 ബിയോണ്ട് ബോര്‍ഡേഴ്സ് (2017) |
ചലച്ചിത്ര സംവിധാനം | മേജര്‍ രവി |
ഗാനരചന | നിഖിൽ എസ് മറ്റത്തിൽ |
സംഗീതം | രാഹുൽ സുബ്രഹ്മണ്യം |
ആലാപനം | എം ജി ശ്രീകുമാർ, ശ്വേത മോഹന്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical oru vakkinaal vida cholliyaal maru vaakkukondonnu neeraam nenchakam athimookamaay mizhi veeshi njaan olinottamethichu veendum yaathrayaay eeran mukil kanpeelikal neerettuveezhunna neram nokkaathe pin vaathilin mounangale kai cherthu pulkuvaan thellum nee kaathil ee pookkaalam thaniye nee thuzhayenam aa theerangal chenneroo nee vegam manichundinekaan ummakal nee mayangunna raavum kaathu njaan mazhakkaattu pole dooreyaay manassaale ninne veeshidaam njaan theeraanilaa minnaarame vannethi vinninte eenam paadenam thaarangalum aakaashavum thaaraatti maayaathe koottaay koodenam aa... kaathirunnu naalereyaay kaathoramaay mooluvaan koottivacha mohangale kaikkumbilil nalkuvaan ilamanjin thumpil eeran nishaa marmaram pakaraamo iravaay ennarike oru vakkinaal vida cholliyaal maru vaakkukondonnu neeraam nenchakam athimookamaay mizhi veeshi njaan olinottamethichu veendum yaathrayaay ..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒരു വാക്കിനാൽ വിട ചൊല്ലിയാൽ മറു വാക്കുകൊണ്ടൊന്നു നീറാം നെഞ്ചകം അതിമൂകമായ് മിഴി വീശി ഞാൻ ഒളിനോട്ടമെത്തിച്ചു വീണ്ടും യാത്രയായ് ഈറൻ മുകിൽ കൺപീലികൾ നീരേറ്റുവീഴുന്ന നേരം നോക്കാതെ പിൻ വാതിലിൻ മൗനങ്ങളെ കൈ ചേർത്തു പുൽകുവാൻ തെല്ലും നീ കാതിൽ ഈ പൂക്കാലം തനിയെ നീ തുഴയേണം ആ തീരങ്ങൾ ചെന്നേറൂ നീ വേഗം മണിച്ചുണ്ടിനേകാൻ ഉമ്മകൾ നീ മയങ്ങുന്ന രാവും കാത്തു ഞാൻ മഴക്കാറ്റു പോലെ ദൂരെയായ് മനസ്സാലെ നിന്നെ വീശിടാം ഞാൻ തീരാനിലാ മിന്നാരമേ വന്നെത്തി വിണ്ണിന്റെ ഈണം പാടേണം താരങ്ങളും ആകാശവും താരാട്ടി മായാതെ കൂട്ടായ് കൂടേണം ആ ... കാത്തിരുന്നു നാളേറെയായ് കാതോരമായ് മൂളുവാൻ കൂട്ടിവച്ച mohangale കൈക്കുമ്പിളിൽ നൽകുവാൻ ഇളമഞ്ഞിൻ തുമ്പിൽ ഈറൻ നിശാ മർമ്മരം പകരുമോ ഇരവായ് എന്നരികെ ഒരു വാക്കിനാൽ വിട ചൊല്ലിയാൽ മറു വാക്കുകൊണ്ടൊന്നു നീറാം നെഞ്ചകം അതിമൂകമായ് മിഴി വീശി ഞാൻ ഒളിനോട്ടമെത്തിച്ചു വീണ്ടും യാത്രയായ് ..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരു വാക്കിനാൽ
- ആലാപനം : എം ജി ശ്രീകുമാർ, ശ്വേത മോഹന്‍ | രചന : നിഖിൽ എസ് മറ്റത്തിൽ | സംഗീതം : രാഹുൽ സുബ്രഹ്മണ്യം
- പേശിപ്പോകുത്
- ആലാപനം : വിപിൻ ലാൽ, എൻ കെ പ്രിയങ്ക, മീനാക്ഷി ഇളയരാജ | രചന : മോഹന്‍ രാജന്‍ | സംഗീതം : സിദ്ധാര്‍ഥ് വിപിന്‍
- അർമാൻ ഹസാരേ
- ആലാപനം : ഹരിഹരന്‍, നജിം അര്‍ഷാദ്, വിപിന്‍ ക്സേവിയര്‍, ശ്യാം | രചന : കമൽ കാർത്തിക് | സംഗീതം : നജിം അര്‍ഷാദ്
- സർഹാദേ ലായി
- ആലാപനം : നജിം അര്‍ഷാദ്, വിപിന്‍ ക്സേവിയര്‍ | രചന : കമൽ കാർത്തിക് | സംഗീതം : നജിം അര്‍ഷാദ്
- ദൂരെയാവണി
- ആലാപനം : സിതാര കൃഷ്ണകുമാര്‍, മെറിൻ ഗ്രെഗറി, വിപിൻ ലാൽ | രചന : ജ്യോതിഷ് റ്റി കാശി | സംഗീതം : സിദ്ധാര്‍ഥ് വിപിന്‍
- ദൂരെയാവണി
- ആലാപനം : സിതാര കൃഷ്ണകുമാര്‍, വിപിൻ ലാൽ, സഹാന | രചന : ജ്യോതിഷ് റ്റി കാശി | സംഗീതം : സിദ്ധാര്‍ഥ് വിപിന്‍