View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടവത്തൊരു തോണി ...

ചിത്രംപൂമരം (2017)
ചലച്ചിത്ര സംവിധാനംഅബ്രിഡ് ഷൈന്‍
ഗാനരചനഅജീഷ് ദാസന്‍
സംഗീതംലീല ഗിരീഷ്‌ കുട്ടന്‍
ആലാപനംകാര്‍ത്തിക്

വരികള്‍

Lyrics submitted by: Sunish Menon

Kadavathoru thoniyirippoo
Paattillaathe puzhayillaathe
Arikathoru thandumirippoo
Naavillaathe nizhalillaathe (Kadavathoru ...)

Ilaveyile pollunnallo
Kulirmanjithu neettunnallo
Irulil chitha kaathu kidakkum
Oru pakshichirakaay janmam
Iniyenthinu thonikkaaran
Varikilloru yaathrakkaarum (Iniyenthinu ...)
Puzha vannu vilichathu pole
oru thonnal thonnal maathram
Elelo ele elelo
Ele ele ele ele elelo (2)

Kadavathoru thoniyirippoo
Paattillaathe puzhayillaathe
Arikathoru thandumirippoo
Naavillaathe nizhalillaathe

Kadha paadiyurakkiyorolangal iniyillallo
Puzhayoram kunju kidaangal than kalimelamillallo (Kadha paadi...)
Kaattillallo mazhayude muthassikkulirillallo (2)
Ividullathu podimanalum oru puzhathan perum maathram
Elelo ele elelo
Ele ele ele ele elelo (2)

Kadavathoru thoniyirippoo
Paattillaathe puzhayillaathe
Arikathoru thandumirippoo
Naavillaathe nizhalillaathe
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

കടവത്തൊരു തോണിയിരിപ്പൂ
പാട്ടില്ലാതെ പുഴയില്ലാതെ
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ നിഴലില്ലാതെ (കടവത്തൊരു...)

ഇളവെയിലേ പൊള്ളുന്നല്ലോ
കുളിര്‍മഞ്ഞിത് നീറ്റുന്നല്ലോ
ഇരുളില്‍ ചിത കാത്തു കിടക്കും
ഒരു പക്ഷിച്ചിറകായ് ജന്മം
ഇനിയെന്തിന് തോണിക്കാരന്‍
വരികില്ലൊരു യാത്രക്കാരും (ഇനിയെന്തിന്...)
പുഴ വന്ന് വിളിച്ചത് പോലെ
ഒരു തോന്നല്‍ തോന്നല്‍ മാത്രം
ഏലേലോ ഏലേഏലേലോ
ഏലേ ഏലേഏലേഏലേഏലേലോ (2)

കടവത്തൊരു തോണിയിരിപ്പൂ
പാട്ടില്ലാതെ പുഴയില്ലാതെ
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ നിഴലില്ലാതെ

കഥ പാടിയുറക്കിയൊരോളങ്ങള്‍ ഇനിയില്ലല്ലോ
പുഴയോരം കുഞ്ഞു കിടാങ്ങള്‍ തന്‍ കളിമേളമില്ലല്ലോ (കഥ പാടി...)
കാറ്റില്ലല്ലോ മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ (2)
ഇവിടുള്ളത് പൊടിമണലും ഒരു പുഴതന്‍ പേരും മാത്രം
ഏലേലോ ഏലേഏലേലോ
ഏലേ ഏലേഏലേഏലേഏലേലോ (2)

കടവത്തൊരു തോണിയിരിപ്പൂ
പാട്ടില്ലാതെ പുഴയില്ലാതെ
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ നിഴലില്ലാതെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നേരമായ്
ആലാപനം : കാര്‍ത്തിക്, ശ്രേയ ഘോഷാൽ   |   രചന : അജീഷ് ദാസന്‍   |   സംഗീതം : ഫൈസൽ റാസി
തക താരോം
ആലാപനം : നസിൽ പി   |   രചന : നസിൽ പി   |   സംഗീതം : നസിൽ പി
മൃദുലമാം ദളങ്ങൾ
ആലാപനം : അറയ്ക്കൽ നന്ദകുമാർ   |   രചന : അറയ്ക്കൽ നന്ദകുമാർ   |   സംഗീതം : അറയ്ക്കൽ നന്ദകുമാർ
ഘോഷം ദുന്ദുഭി
ആലാപനം : കാവാലം ശ്രീകുമാര്‍, ശങ്കരന്‍ നമ്പൂതിരി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
പൂമരം
ആലാപനം : ഫൈസൽ റാസി   |   രചന : ആശാൻ ബാബു, ദയാൽ സിംഗ്   |   സംഗീതം : ഫൈസൽ റാസി
ഇനിയൊരു കാലത്തേക്കൊരു
ആലാപനം : കാര്‍ത്തിക്   |   രചന : അജീഷ് ദാസന്‍   |   സംഗീതം : ലീല ഗിരീഷ്‌ കുട്ടന്‍
മൃദുമന്ദഹാസം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അറയ്ക്കൽ നന്ദകുമാർ   |   സംഗീതം : അറയ്ക്കൽ നന്ദകുമാർ
തില്ലാന
ആലാപനം : ശിഖ, ഇസ്മത് പിൽ , സർവ്വശ്രീ   |   രചന : ലാൽഗുഡി ജി ജയരാമൻ   |   സംഗീതം : ലാൽഗുഡി ജി ജയരാമൻ
നേരമായ്
ആലാപനം : കാര്‍ത്തിക്   |   രചന : അജീഷ് ദാസന്‍   |   സംഗീതം : ഫൈസൽ റാസി
നേരമായ്
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : അജീഷ് ദാസന്‍   |   സംഗീതം : ഫൈസൽ റാസി
പ്രണയസാഗരം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബാലചന്ദ്രൻ ചുള്ളിക്കാട്‌   |   സംഗീതം : വിഷ്ണു ശിവ
ഒരേ സൂര്യനല്ലെ
ആലാപനം : കാര്‍ത്തിക്   |   രചന : ബാലചന്ദ്രൻ ചുള്ളിക്കാട്‌   |   സംഗീതം : ഗോപി സുന്ദര്‍
ഒരു മാമരത്തിന്റെ
ആലാപനം : കാര്‍ത്തിക്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : സായൂജ്യ ദാസ്