View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലാമ്പൽ നിലാവൊടു ...

ചിത്രംനവൽ എന്ന ജ്വവൽ (2017)
ചലച്ചിത്ര സംവിധാനംരഞ്ജി ലാൽ ദാമോദരൻ
ഗാനരചനകാവ്യമയി രഞ്ജി ലാൽ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ
നിറവാനമിരുളോടു ചോദിച്ചു
നിറമേറെയിഷ്ടമാണെന്നോ
തിരിനാളമേ ഏതു നിഴൽശാഖിയിൽ
നീയെന്റെ പാട്ടിനു കേട്ടു
നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ

വിണ്ണോരം വിടരും പൂവിൽ
ഒരു ചെറു ഹംസത്തിൻ ചിറകോ
കടലോലി നിറയുന്ന ശംഖിൽ
ഒരു തിരനുര പോലെയുള്ളിൽ
തേൻതുള്ളി തേടുന്ന കുഞ്ഞുറുമ്പേ
നീയെന്റെ പാട്ടിനു കേട്ടോ
നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ

കുയിലുകൾ തിരയുന്നൊരു കഥയിൽ
മേഘങ്ങൾ നീർത്തും ചിറകിൽ
നിമിഷം മായ്ക്കുന്ന സൂര്യൻ
കനൽമിഴിയുഴിയുന്ന ഭൂവിൽ
മിന്നാമിനുങ്ങിന്റെ പൊൻ തൂവലിൽ
ഒരു കുഞ്ഞു രാപ്പൂവുറങ്ങി

നീലാമ്പൽ നിലവോടു ചോദിച്ചു
എന്നോടു പ്രണയമാണെന്നോ
നിറവാനമിരുളോടു ചോദിച്ചു
നിറമേറെയിഷ്ടമാണെന്നോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാക്കടലല
ആലാപനം : ശ്രേയ ഘോഷാൽ, ഹരിചരൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
ഈ വഴിയിൽ
ആലാപനം : എം ജയചന്ദ്രന്‍   |   രചന : കാവ്യമയി രഞ്ജി ലാൽ   |   സംഗീതം : എം ജയചന്ദ്രന്‍
മദർ
ആലാപനം : ആഷ്‌ലി ഗാർലാൻഡ്   |   രചന : എഡി ടോറസ്   |   സംഗീതം : ആഷ്‌ലി ഗാർലാൻഡ്, എഡി ടോറസ്