View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Olathin Melathaal ...

MovieClint (2017)
Movie DirectorHarikumar
LyricsPrabha Varma
MusicIlayaraja
SingersShreya Ghoshal

Lyrics

Lyrics submitted by: Dr. Susie Pazhavarical

olathin melathaal onappaattin thaalathaal
aaraare poo thumpee kaattil nithyam thedunnu...

olathin melathaal onappaattin thaalathaal
aaraare poo thumpee kaattil nithyam thedunnu
chaarathaay doorathaay maarikkaavin orathaay
neeyethum ninnoppam njaanumkoodi porunnu
nee chaayam chaalicheedunnaakil vaanam poovanam
then thedithedippokunnaake thekkum poomanam
aanandathaal nee neettum punchiritheliyaaninnum
snehathin nira vaalsalyam chandanakkuliraayullil

etho kunnin meethe althaaraachithram thedi
oro megham thorum nal etho lokam thedi
innaadippaadaan kaattathaadaan
ennomalppoove nee porukille
manchaadikkaattin therileraan
thaithennal chelil nee porille
o nee araaro jeevan thaano
manjum veyilum mazhayum ninnodoppam ponnenno
oppam ponnenno

neeyo kunje neele nalloro varnnathaale
oro roopam theerthu innoro bhaavam cherthu
etho moham pole nalletho swapnam pole
oro janmam thorum en nenchin choodaay vannu
kallolam thorum nee kandathalle
venmeghathaalam chaanchaadukalle
vellaambal pookkum naadu kaanaan
chittolam pole nee porille
o...nee vannaavo praanan neeye
ennum ninavum kanavum kaakkum nenchin neer pole
nenchin neer pole
olathin melathaal onappaattin thaalathaal
aaraare poo thumpee kaattil nithyam thedunnu
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഓളത്തിൻ മേളത്താൽ ഓണപ്പാട്ടിൻ താളത്താൽ
ആരാരെ പൂത്തുമ്പീ കാറ്റിൽ നിത്യം തേടുന്നു ...

ഓളത്തിൻ മേളത്താൽ ഓണപ്പാട്ടിൻ താളത്താൽ
ആരാരെ പൂത്തുമ്പീ കാറ്റിൽ നിത്യം തേടുന്നു
ചാരത്തായ് ദൂരത്തായ് മാരിക്കാവിൻ ഓരത്തായ്
നീയെത്തും നിന്നൊപ്പം ഞാനുംകൂടി പോരുന്നു
നീ ചായം ചാലിച്ചീടുന്നാകിൽ വാനം പൂവനം
തേൻ തേടിത്തേടിപ്പോകുന്നാകെ തേക്കും പൂമണം
ആനന്ദത്താൽ നീ നീട്ടും പുഞ്ചിരിത്തെളിയാണിന്നും
സ്നേഹത്തിൻ നിര വാത്സല്യം ചന്ദനക്കുളിരായുള്ളിൽ

ഏതോ കുന്നിൻ മീതെ അൾത്താരാചിത്രം തേടി
ഓരോ മേഘം തോറും നൽ ഏതോ ലോകം തേടി
ഇന്നാടിപ്പാടാൻ കാറ്റത്താടാൻ
എന്നോമൽപ്പൂവേ നീ പോരുകില്ലേ
മഞ്ചാടിക്കാറ്റിൻ തേരിലേറാൻ
തൈത്തെന്നൽ ചേലിൽ നീ പോരില്ലേ
ഓ നീ ആരാരോ ജീവൻ താനോ
മഞ്ഞും വെയിലും മഴയും നിന്നോടൊപ്പം പോന്നെന്നോ
ഒപ്പം പോന്നെന്നോ

നീയോ കുഞ്ഞേ നീളെ നല്ലോരോ വർണ്ണത്താലേ
ഓരോ രൂപം തീർത്തു ഇന്നോരോ ഭാവം ചേർത്തു
ഏതോ മോഹം പോലെ നല്ലേതോ സ്വപ്നം പോലെ
ഓരോ ജന്മം തോറും എൻ നെഞ്ചിൻ ചൂടായ് വന്നു
കല്ലോലം തോറും നീ കണ്ടതല്ലേ
വെൺമേഘത്താളം ചാഞ്ചാടുകല്ലേ
വെള്ളാമ്പൽ പൂക്കും നാട് കാണാൻ
ചിറ്റോളം പോലെ നീ പോരില്ലേ
ഓ ...നീ വന്നാവോ പ്രാണൻ നീയേ
എന്നും നിനവും കനവും കാക്കും നെഞ്ചിൻ നീർ പോലെ
നെഞ്ചിൻ നീർ പോലെ
ഓളത്തിൻ മേളത്താൽ ഓണപ്പാട്ടിൻ താളത്താൽ
ആരാരെ പൂത്തുമ്പീ കാറ്റിൽ നിത്യം തേടുന്നു ...


Other Songs in this movie

Neeleyetho Marivillaal
Singer : Ilayaraja   |   Lyrics : Prabha Varma   |   Music : Ilayaraja
Thaaram Chenthaaram
Singer : Chorus, Vijay Yesudas, KJ Jeemon   |   Lyrics : Prabha Varma   |   Music : Ilayaraja
Olathin Melathaal (Sad)
Singer : Shreya Ghoshal   |   Lyrics : Prabha Varma   |   Music : Ilayaraja
Neeleyetho Marivillaal Plain
Singer : Ilayaraja   |   Lyrics : Prabha Varma   |   Music : Ilayaraja