View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaattilila Polengo ...

MovieUdaaharanam Sujaatha (2017)
Movie DirectorPhantom Praveen
LyricsRafeeq Ahamed
MusicGopi Sundar
SingersVijay Yesudas

Lyrics

Lyrics submitted by: Indu Ramesh

Ere dooram povathithenthe
chaayaan neram theereyumille
paathakal niranirayaay neelukayaay
jeevithamithu vazhiye neelukayaay

Kaattilila polengo paathakaliloode
kaaladikal paayunnu.. manasse evide.. (kaattilila.. )
ilavelkkaan paathirakalundo
kulirekaan raamazhakalundo
udikkunnu maranjirunnu dinangalere
kuthikkunnu kaalavegam angakalangakale...

dooram valareyennaalum ini thaane athu thaandaam
thuna vendaa thiri vendaa thanal vendaa
dooram valareyennaalum ini thaane athu thaandaam
thuna vendaa thiri vendaa thanal vendaa...
kaattilila polengo paathakaliloode
kaaladikal paayunnu.. manasse evide...

innalekal ithile vanna vazhi arike
paazhilakal niraye veezhuvathumariye
naaleyude neroli kaanaan pokumoru neermukilaavaan
aariloru thaarakamottinu thaaraattumaay
karayaanilla nerangalaarkkaayum...

dooram valareyennaalum ini thaane athu thaandaam
thuna vendaa thiri vendaa thanal vendaa
dooram valareyennaalum ini thaane athu thaandaam
thuna vendaa thiri vendaa thanal vendaa...
kaattilila polengo paathakaliloode
kaaladikal paayunnu.. manasse evide...

vaathilukal adaye vedanakal viriye
vereyoru vazhiye pokumini akale
maarimukil maalakal neengi thaanuvarumanthinilaavil
paadumoru paalppuzhayaayi maaraamini
kalayaanilla nerangalaarkkaayum...

dooram valareyennaalum ini thaane athu thaandaam
thuna vendaa thiri vendaa thanal vendaa
dooram valareyennaalum ini thaane athu thaandaam
thuna vendaa thiri vendaa thanal vendaa...
dooram valareyennaalum ini thaane athu thaandaam
thuna vendaa thiri vendaa thanal vendaa
dooram valareyennaalum ini thaane athu thaandaam
thuna vendaa thiri vendaa thanal vendaa...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഏറെ ദൂരം പോവതിതെന്തേ
ചായാൻ നേരം തീരെയുമില്ലേ
പാതകൾ നിരനിരയായ് നീളൂകയായ്
ജീവിതമിതു വഴിയേ നീളുകയായ്...

കാറ്റിലില പോലെങ്ങോ പാതകളിലൂടെ
കാലടികൾ പായുന്നു.. മനസ്സേ എവിടേ.. (കാറ്റിലില.. )
ഇളവേൽക്കാൻ പാതിരകളുണ്ടോ
കുളിരേകാൻ രാമഴകളുണ്ടോ
ഉദിക്കുന്നു മറഞ്ഞിരുന്നു ദിനങ്ങളേറേ
കുതിക്കുന്നു കാലവേഗം അങ്ങകലങ്ങകലേ...

ദൂരം വളരേയെന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
ദൂരം വളരേയെന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
കാറ്റിലില പോലെങ്ങോ പാതകളിലൂടെ
കാലടികൾ പായുന്നു.. മനസ്സേ എവിടേ...

ഇന്നലെകൾ ഇതിലേ വന്ന വഴി അരികേ
പാഴിലകൾ നിറയേ വീഴുവതുമറിയേ
നാളെയുടെ നേരൊളി കാണാൻ പോകുമൊരു നീർമുകിലാവാൻ
ആറിലൊരു താരകമൊട്ടിനു താരാട്ടുമായ്
കരയാനില്ല നേരങ്ങളാർക്കായും...

ദൂരം വളരേയെന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
ദൂരം വളരേയെന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
കാറ്റിലില പോലെങ്ങോ പാതകളിലൂടെ
കാലടികൾ പായുന്നു.. മനസ്സേ എവിടേ...

വാതിലുകൾ അടയേ വേദനകൾ വിരിയേ
വേറെയൊരു വഴിയേ പോകുമിനി അകലേ
മാരിമുകിൽമാലകൾ നീങ്ങി താണുവരുമന്തിനിലാവിൽ
പാടുമൊരു പാൽപ്പുഴയായി മാറാമിനി
കളയാനില്ല നേരങ്ങളാർക്കായും...

ദൂരം വളരേയെന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
ദൂരം വളരേയെന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
ദൂരം വളരേയെന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ
ദൂരം വളരേയെന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ തണൽ വേണ്ടാ...


Other Songs in this movie

Kasavu Njoriyumoru Pulari
Singer : Gayathri Varma   |   Lyrics : D Santhosh   |   Music : Gopi Sundar
Nee Njangade
Singer : Divya S Menon, Rajalakshmi Abhiram, Sayanora Philip, Sithara Krishnakumar, Suresh Aristo   |   Lyrics : Santhosh Varma   |   Music : Gopi Sundar
Chuvadidari Veezhaathonnee (Kanakku Song)
Singer : Sithara Krishnakumar   |   Lyrics : Santhosh Varma   |   Music : Gopi Sundar
Unarukayaano
Singer : Sayanora Philip   |   Lyrics : Santhosh Varma   |   Music : Gopi Sundar
Ethu Mazhayilum
Singer : Sithara Krishnakumar   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Pennaale Pennaale
Singer : Divya S Menon, Sayanora Philip, Sithara Krishnakumar   |   Lyrics : Santhosh Varma   |   Music : Gopi Sundar