View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaayalirampilu ...

MoviePipin Chuvattile Pranayam (2017)
Movie DirectorDomin D Silva
LyricsSanthosh Varma
MusicBijibal
SingersBijibal, Anne Amie Vazhappilly

Lyrics

Lyrics submitted by: Indu Ramesh

Kaayalirampilu chaanja kompilu
kaathirikkana ponmaane
ninte chullathi meenine kannedukkaathe nee
nokkiyirikkanathenthaanu..
kothiyellaamonnu meenine thanchathil
muthiyedukkaanirippaanu
muthiyeduthittu chankile kaayalil
ittu valarthaan kothiyaanu...

kudineeru kittaatha kochu thuruthile
paippin chottilu nikkumpam
orittu thullikkaashicha nenchilu
peythoru thenmazha neeyaanu.. (kudineeru.. )
thaaraavinkoottam kunungiyerangumpam
kaanaanenthoru chelaanu
kootttathil ninnu njaan kandupidichoru
velliyarayannam neeyaanu...

pularumpo thottente veedinte vaathikke
kaathathu ninte mukhamaanu
maanathu moovanthi chaayamadichu
varachathu ninte padamaanu.. (pularumpo.. )
vennilaavu kummaayam pooshana nerathu
kaayalilampilithoneelu
akkare ikkare ninneyum kondu
thuzhanju nadakkaan kothiyaanu...

kaayalirampilu chaanja kompilu
kaathirikkana ponmaane
ninte chullathi meenine kannedukkaathe nee
nokkiyirikkanathenthaanu..
kothiyellaamonnu meenine thanchathil
muthiyedukkaanirippaanu
muthiyeduthittu chankile kaayalil
ittu valarthaan kothiyaanu...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കായലിറമ്പില് ചാഞ്ഞ കൊമ്പില്
കാത്തിരിക്കണ പൊന്മാനേ
നിന്റെ ചുള്ളത്തിമീനിനെ കണ്ണെടുക്കാതെ നീ
നോക്കിയിരിക്കണതെന്താണ്..
കൊത്തിയെല്ലാമൊന്നു മീനിനെ തഞ്ചത്തിൽ
മുത്തിയെടുക്കാനിരിപ്പാണ്
മുത്തിയെടുത്തിട്ട് ചങ്കിലെ കായലിലിട്ടു
വളർത്താൻ കൊതിയാണ്...

കുടിനീരു കിട്ടാത്ത കൊച്ചുതുരുത്തിലെ
പൈപ്പിൻചോട്ടില് നിക്കുമ്പം
ഒരിറ്റു തുള്ളിക്കാശിച്ച നെഞ്ചില്
പെയ്തൊരു തേന്മഴ നീയാണ്.. (കുടിനീരു.. )
താറാവിൻകൂട്ടം കുണുങ്ങിയെറങ്ങുമ്പം
കാണാനെന്തൊരു ചേലാണ്
കൂട്ടത്തിൽ നിന്നു ഞാൻ കണ്ടുപിടിച്ചൊരു
വെള്ളിയരയന്നം നീയാണ്...

പുലരുമ്പോ തൊട്ടെന്റെ വീടിന്റെ വാതിക്കെ
കാത്തതു നിന്റെ മുഖമാണ്
മാനത്തു മൂവന്തി ചായമടിച്ചു
വരച്ചതു നിന്റെ മുഖമാണ്.. (പുലരുമ്പോ.. )
വെണ്ണിലാവ് കുമ്മായം പൂശണ നേരത്ത്
കായലിലമ്പിളിത്തോണീല്
അക്കരെയിക്കരെ നിന്നെയും കൊണ്ടു
തുഴഞ്ഞു നടക്കാൻ കൊതിയാണ്...

കായലിറമ്പില് ചാഞ്ഞ കൊമ്പില്
കാത്തിരിക്കണ പൊന്മാനേ
നിന്റെ ചുള്ളത്തിമീനിനെ കണ്ണെടുക്കാതെ നീ
നോക്കിയിരിക്കണതെന്താണ്..
കൊത്തിയെല്ലാമൊന്നു മീനിനെ തഞ്ചത്തിൽ
മുത്തിയെടുക്കാനിരിപ്പാണ്
മുത്തിയെടുത്തിട്ട് ചങ്കിലെ കായലിലിട്ടു
വളർത്താൻ കൊതിയാണ്...


Other Songs in this movie

Paipinchottilu
Singer : Soumya Ramakrishnan   |   Lyrics : BK Harinarayanan   |   Music : Bijibal
Kaathu Kaathittu
Singer : Bijibal, Uday Ramachandran   |   Lyrics : BK Harinarayanan   |   Music : Bijibal
Aarini Yaarini
Singer : Arun Alat, Bijibal, Job Kurian   |   Lyrics : Santhosh Varma   |   Music : Bijibal