View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുന്തിരിച്ചാറും ...

ചിത്രംചിപ്പി (2017)
ചലച്ചിത്ര സംവിധാനംപ്രദീപ് ചൊക്ലി
ഗാനരചനരമേശ്‌ കാവില്‍
സംഗീതംസച്ചിന്‍ ബാലു
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Indu Ramesh

Munthirichaarum mohabathum cherthoru
munthiya paattu thaaraam
kessum ishalum kootti inakki
assalu paattu tharaam
punchirithenum paimpaalum kalarthiya
panchaarappaattu tharaam
manchaadimuthe mailaanchichoppe en
nenchile paattu tharaam..
munthirichaarum mohabathum cherthoru
munthiya paattu thaaraam...

naalikerathinte naattil nirachundu paattin ilaneeru
naaraayanakkilikkoodinteyullilu naazhoorikkanneeru
ellaarum kallennu chollunna nenchilu pachakkarimpaanu
uchaykku polum udichu chirikkana vellinilaavaanu...

munthirichaarum mohabathum cherthoru
munthiya paattu thaaraam...

ampilichangaathi thannathu snehathin patturumaalaanu
amma vaathsalyathin enna nirachathu nanmavilakkaanu
kannil mulachu chirikkanathippozhum puthan kinaavaanu
ullinte ullilu kaarunyam nattathu mullanilaavaanu...

munthirichaarum mohabathum cherthoru
munthiya paattu thaaraam
kessum ishalum kootti inakki
assalu paattu tharaam
punchirithenum paimpaalum kalarthiya
panchaarappaattu tharaam
manchaadimuthe mailaanchichoppe en
nenchile paattu tharaam..
munthirichaarum mohabathum cherthoru
munthiya paattu thaaraam...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മുന്തിരിച്ചാറും മൊഹബത്തും ചേർത്തൊരു
മുന്തിയ പാട്ട് തരാം
കെസ്സും ഇശലും കൂട്ടിയിണക്കി
അസ്സലു പാട്ട് തരാം
പുഞ്ചിരിത്തേനും പൈമ്പാലും കലർത്തിയ
പഞ്ചാരപ്പാട്ട് തരാം
മഞ്ചാടിമുത്തേ മൈലാഞ്ചിച്ചോപ്പേയെൻ
നെഞ്ചിലെ പാട്ട് തരാം..
മുന്തിരിച്ചാറും മൊഹബത്തും ചേർത്തൊരു
മുന്തിയ പാട്ട് തരാം...

നാളികേരത്തിന്റെ നാട്ടിൽ നിറച്ചുണ്ട് പാട്ടിൻ ഇളനീര്
നാരായണക്കിളിക്കൂടിന്റെയുള്ളില് നാഴൂരിക്കണ്ണീര്
എല്ലാരും കല്ലെന്നു ചൊല്ലുന്ന നെഞ്ചില് പച്ചക്കരിമ്പാണ്
ഉച്ചയ്ക്കു പോലും ഉദിച്ചുചിരിക്കണ വെള്ളിനിലാവാണ്...

മുന്തിരിച്ചാറും മൊഹബത്തും ചേർത്തൊരു
മുന്തിയ പാട്ട് തരാം...

അമ്പിളിച്ചങാതി തന്നത് സ്നേഹത്തിൻ പട്ടുറുമാലാണ്
അമ്മവാത്സല്യത്തിൻ എണ്ണ നിറച്ചത് നന്മവിളക്കാണ്
കണ്ണിൽ മുളച്ചു ചിരിക്കണതിപ്പോഴും പുത്തൻ കിനാവാണ്
ഉള്ളിന്റെയുള്ളില് കാരുണ്യം നട്ടത് മുല്ലനിലാവാണ്...

മുന്തിരിച്ചാറും മൊഹബത്തും ചേർത്തൊരു
മുന്തിയ പാട്ട് തരാം
കെസ്സും ഇശലും കൂട്ടിയിണക്കി
അസ്സലു പാട്ട് തരാം
പുഞ്ചിരിത്തേനും പൈമ്പാലും കലർത്തിയ
പഞ്ചാരപ്പാട്ട് തരാം
മഞ്ചാടിമുത്തേ മൈലാഞ്ചിച്ചോപ്പേയെൻ
നെഞ്ചിലെ പാട്ട് തരാം..
മുന്തിരിച്ചാറും മൊഹബത്തും ചേർത്തൊരു
മുന്തിയ പാട്ട് തരാം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാരിവില്ലുകളേ
ആലാപനം : സൂര്യഗായത്രി   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : സച്ചിന്‍ ബാലു
കടൽശംഖിനുള്ളിൽ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : റോഷൻ ഹാരിസ്
നിലക്കടലയും
ആലാപനം : ശ്രേയ ജയദീപ്   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : റോഷൻ ഹാരിസ്
കഷ്ടപ്പെട്ടിട്ടാ
ആലാപനം : വിജേഷ് കെ വി, കബനി   |   രചന : വിജേഷ് കെ വി   |   സംഗീതം : വിജേഷ് കെ വി