View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാത്തു കാത്തിട്ട് ...

ചിത്രംപൈപ്പിന്‍ ചുവട്ടിലെ പ്രണയം (2017)
ചലച്ചിത്ര സംവിധാനംഡോമിൻ ഡി സിൽവ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംബിജിബാല്‍
ആലാപനംബിജിബാല്‍, ഉദയ് രാമചന്ദ്രൻ

വരികള്‍

Lyrics submitted by: usha h

(poratte, angane ingadu poratte.. haha poratte.. )

kaaththu kaathittu kaalu thenjittu
babu moninnu pennurache..
ere naaloro veedu thendeettu
chaaya montheettu pennurache.
kaaririmbinte muscle aa palapalappan maalayaa
pazhuthaara level itta meesayaa..
cheenavala chiriyaa karimeen chelumaa
payyan kdalu thalliya muthaane
chaakarayaay karayil palanaal
- koodi koodum kalyaanam

ravunarana neram veedorunganu vegam
ikkarayilu melam, thaalam.
choodedukkana choru potti thannoru chaaru
vaayilottu keeru, joru..
veeshana kaattathu lesham aa vaattunde
athaazham oottinnu kenkemamaay..
aavumpole .. aadaam.. paadaam..
chaakarayaay palanaal
- koodi koodum kalyaanam

praayam etheedum oro
aanoruththanum ullil
nere veezhana swaasam aa swaasam..
innalevare bhaaram, innavanoru thaaram,
naale nammalum aakum thaaram.
neela nilaavathu kozhikalepole
kalyaana muttathu naadethunne..
kaayal penne neeyum koodu,
chaakarayay karayil palanaal-koodi koodum kalyaanam.
വരികള്‍ ചേര്‍ത്തത്: usha h

(പോരട്ടെ.. അങ്ങനെ ഇങ്ങട് പോരട്ടെ.. ഹഹ പോരട്ടെ..)

കാത്തു കാത്തിട്ടു കാലു തെഞ്ഞിട്ടു
ബാബു മോനിന്നു പെണ്ണുറച്ചേ..
ഏറെ നാളോരോ വീട് തെണ്ടീട്ടു
ചായ മോന്തീട്ടു പെണ്ണുറച്ചേ.
കാരിരിമ്പിന്റെ മസളാ പളപളപ്പന്‍ മാലയാ..
പഴുതാര ലെവല്‍ ഇട്ട മീശയാ..
ചീനവല ചിരിയാ കരിമീന്‍ ചെലുമാ
പയ്യന്‍ കടല് തള്ളിയ മുത്താണേ
ചാകരയായ് കരയില്‍ പലനാള്‍-
കൂടി കൂടും കല്യാണം
രാവുണരണ നേരം വീടൊരുങ്ങണ് വേഗം
ഇക്കരയില് മേളം താളം
ചൂടെടുക്കണ ചോറ്, പൊട്ടി തന്നൊരു ചാറു..
വായിലോട്ടു കീറ്, ജോറ്
വീശാന കാറ്റത്ത്‌ ലേശം ആ വാറ്റുണ്ട്‌
അത്താഴം ഊട്ടിന്നു കെങ്കേമമായ്
ആവുംപോലെ ആടാം പാടാം
ചാകരയായ് കരയില്‍ പലനാള്‍-
കൂടി കൂടും കല്യാണം

പ്രായം എത്തീടും ഓരോ
ആണൊരുത്തനും ഉള്ളില്‍
നേരെ വീഴണ ശ്വാസം ആ-ശ്വാസം
ഇന്നലെവരെ ഭാരം ഇന്നവനൊരു താരം
നാളെ നമ്മളും ആകും, താരം
നീല നിലാവത്ത് കൊഴികളെപോലെ
കല്യാണ മുറ്റത്ത് നാടെത്തുന്നെ..
കായല്‍ പെണ്ണേ.. നീയും കൂട്
ചാകരയായ് കരയില്‍ പലനാള്‍-
കൂടി കൂടും കല്യാണം

കാത്തു കാത്തിട്ടു കാലു തെഞ്ഞിട്ടു
ബാബു മോനിന്നു പെണ്ണുറച്ചേ..
ഏറെ നാളോരോ വീട് തെണ്ടീട്ടു
ചായ മോന്തീട്ടു പെണ്ണുറച്ചേ.
കാരിരിമ്പിന്റെ മസളാ പളപളപ്പന്‍ മാലയാ..
പഴുതാര ലെവല്‍ ഇട്ട മീശയാ..
ചീനവല ചിരിയാ കരിമീന്‍ ചെലുമാ
പയ്യന്‍ കടല് തള്ളിയ മുത്താണേ
ചാകരയായ് കരയില്‍ പലനാള്‍-കൂടി കൂടും കല്യാണം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കായലിറമ്പില്
ആലാപനം : ബിജിബാല്‍, ആൻ ആമി വാഴപ്പിള്ളി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
പൈപ്പിൻചോട്ടില്​
ആലാപനം : സൗമ്യ രാമകൃഷ്ണന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
ആരിനി യാരിനി
ആലാപനം : അരുണ്‍ ഏലാട്ട്, ബിജിബാല്‍, ജോബ് കുര്യൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍