കാടേഴ് കടലേഴ് ...
ചിത്രം | ഒരു പെണ്ണിന്റെ കഥ (1971) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, പി മാധുരി, കോറസ് |
വരികള്‍
Added by santhoshnathks@gmail.com on June 20, 2009 kaaTEzhu kaTalaezhu kattile kuLirinu chiRakaezhu aa kuLiril mungivarum azhakinu pRaayam pathinaezhu! ranDilayum thiriyum nuLLi varunnavaLae! muththamizhakamo? kaeraLamo? ninne pettuvaLaRththiya naaTethu veLLappuTavayuTukkum naaTu puLLavaR paaTUm naaTu oanavum vishuvum thiruvaathirayum thaalolikkum naaTu Aa naaTeenaaTaayaal naaTu, nammaLkkellamoru naaTu thozhilaaLikaLuTe koTuyuTe keezhil thukiluNarum naaTu! (kaaTEzhu..) chenkarimpum ninkukonTuvarunnavaLae muthtamizhakamao ? kaeraLamo? ninne kittiya purushanTe naaTethu puLLipponmayilaaTum naaTU vaLLuvar paaTUm naaTu aavaNiyavittavum maattupponkalum aaraadhikkum naaTu! aanaaTeenaaTaayaal naaTu thozhilaaLikaLuTe koTiyuTe keezhil thuTikottum naaTu! (kaaTEzhu..) ---------------------------------- Added by Susie on October 6, 2009 കാടേഴ് കടലേഴ് കാട്ടിലെ കുളിരിനു ചിറകേഴ് ആ കുളിരിൽ മുങ്ങിവരും അഴകിനു പ്രായം പതിനേഴ്! രണ്ടിലയും തിരിയും നുള്ളി വരുന്നവളേ! മുത്തമിഴകമോ? കേരളമോ? നിന്നെ പെറ്റുവളർത്തിയ നാടേത് വെള്ളപ്പുടവയുടുക്കും നാട് പുള്ളവർ പാടും നാട് ഓണവും വിഷുവും തിരുവാതിരയും താലോലിക്കും നാട് ആ നാടീനാടായാൽ നാട് നമ്മൾക്കെല്ലാമൊരു നാട് തൊഴിലാളികളുടെ കൊടിയുടെ കീഴിൽ തുകിലുണരും നാട്! (കാടേഴു..) ചെങ്കരിമ്പും നുങ്കും കൊണ്ടുവരുന്നവളേ മുത്തമിഴകമോ? കേരളമോ? നിന്നെ കെട്ടിയ പുരുഷന്റെ നാടേത് പുള്ളിപ്പൊന്മയിലാടും നാട് വള്ളുവർ പാടും നാട് ആവണിയവിട്ടവും മാട്ടുപ്പൊങ്കലും ആരാധിക്കും നാട്! |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂന്തേനരുവി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ശ്രാവണ ചന്ദ്രിക
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സൂര്യ ഗ്രഹണം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മാനവും ഭൂമിയും
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ