View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അത്തപ്പൂ ചിത്തിരപ്പൂ ...

ചിത്രംകാട്ടുപൂക്കള്‍ (1965)
ചലച്ചിത്ര സംവിധാനംകെ തങ്കപ്പന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

athappoo chithirappoo
akkareyikkare pookkaalam
mallippoo maalathippoo
puthanpenninu poothaalam

ezhupookkoodayil poovenam
ezhezhu thozhimaar korkkenam
orizha eerizha moovizha maalayitt-
aareyaareyorukkenam!

thaamarppoykayil neenthenam
neenthithudichu neeraadenam
ponnin kuruthola thannaanamaadumpol
pinnil njorinjittudukkenam

vellikkaviniyum chaarthenam
vellapraavupolethenam
ponnin kudamaanu pottuvendennalum
pennorikkalorungenam ee
pennorikkalorungenam
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അത്തപ്പൂ ചിത്തിരപ്പൂ
അക്കരെയിക്കരെ പൂക്കാലം
മല്ലിപ്പൂ മാലതിപ്പൂ
പുത്തന്‍പെണ്ണിനു പൂത്താലം

ഏഴുപൂക്കൂടയില്‍ പൂവേണം
ഏഴേഴു തോഴിമാര്‍ കോര്‍ക്കേണം
ഓരിഴയീരിഴ മൂവിഴമാലയി-
ട്ടാരെയാരെ വരിക്കേണം!

താമരപ്പൊയ്കയില്‍ നീന്തേണം
നീന്തിത്തുടിച്ചു നീരാടേണം
പൊന്നിന്‍ കുരുത്തോല തന്നാനമാടുമ്പോള്‍
പിന്നില്‍ ഞൊറിഞ്ഞിട്ടുടുക്കേണം

വെള്ളിക്കവിണിയും ചാര്‍ത്തേണം
വെള്ളപ്രാവുപോലെത്തേണം
പൊന്നിന്‍ കുടമാണ് പൊട്ടുവേണ്ടെന്നാലും
പെണ്ണൊരിക്കലൊരുങ്ങേണം ഈ
പെണ്ണൊരിക്കലൊരുങ്ങേണം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദീപം കാട്ടുക നീലാകാശമേ
ആലാപനം : പി ലീല, ഗോമതി, എല്‍ ആര്‍ അഞ്ജലി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
മാണിക്യവീണയുമായെന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
കാട്ടുപൂക്കള്‍ ഞങ്ങള്‍
ആലാപനം : പി ലീല, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
അന്തിത്തിരിയും
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
പുഴവക്കില്‍ പുല്ലണിമേട്ടില്‍
ആലാപനം : ജി ദേവരാജൻ, പി ലീല, എല്‍ ആര്‍ അഞ്ജലി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ