വാര്‍മുകിലേ വാര്‍മുകിലേ ...
ചിത്രം | പുത്രി (1966) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ബി ശ്രീനിവാസന് |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Sreedevi Pillai vaarmukile vaarmukile vaanilalayum vaarmukile thaanu varoo thaazhe varoo thaarukal kezhumee thaazhvarayil (vaarmukile...) kaayaampoovukalalliva kezhum kaathara nayanangal kaananamainakalalliva thengum kaamuka hridayangal (vaarmukile.....) panineer poovaay viriyuvathaarude parimala nishwaasam karuka viralukal korkkuvathaarude kanneer manimaala (vaarmukile...) ivideyirikkaam mukile... ivideyirikkaam ivideyirikkaam iniyum kadha parayaam kadhayilalinjoru kanneerkkanamen kaikkumpilil tharumo? (vaarmukile.....) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് വാര്‍മുകിലേ വാര്‍മുകിലേ വാനിലലയും വാര്‍മുകിലേ താണു വരൂ താഴെ വരൂ താരുകള്‍ കേഴുമീ താഴ്വരയില് (വാര്‍മുകിലേ...) കായാമ്പൂവുകളല്ലിവ കേഴും കാതരനയനങ്ങള്‍ കാനനമൈനകളല്ലിവ തേങ്ങും കാമുകഹൃദയങ്ങള്‍ വാര്‍മുകിലേ..... പനിനീര്‍പൂവായ് വിരിയുവതാരുടെ പരിമളനിശ്വാസം കറുകവിരലുകള് കോര്ക്കുവതാരുടെ കണ്ണീര് മണിമാല (വാര്‍മുകിലേ.....) ഇവിടെയിരിക്കാം മുകിലേ.... ഇവിടെയിരിക്കാം ഇവിടെയിരിക്കാം ഇനിയും കഥ പറയാം കഥയിലലിഞ്ഞൊരു കണ്ണീര്ക്കണമെന് കൈക്കുമ്പിളില്‍ തരുമോ? (വാര്‍മുകിലേ.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താഴത്തെ ചോലയില്‍
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്
- കാണാന്‍ കൊതിച്ചെന്നെ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്
- വാര്‍മുകിലേ വാര്‍മുകിലേ
- ആലാപനം : കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്
- തൊഴുകൈത്തിരിനാളം
- ആലാപനം : പി ലീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്
- കണ്‍പീലീ
- ആലാപനം : പി ലീല, കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്
- കാട്ടുപൂവിന് കല്ല്യാണത്തിനു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്
- പാപത്തിന് പുഷ്പങ്ങള്‍
- ആലാപനം : കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്