View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു പദം തേടി ...

ചിത്രംകഥയ്ക്ക് പിന്നില്‍ (1987)
ചലച്ചിത്ര സംവിധാനംകെ ജി ജോര്‍ജ്ജ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

oru padam thedi eenengal thedi
karalile mookadukhangal nilkke
aksharangale thottuvilichu njaan
agnipushpangale thottunarthi
(oru padam)

padiyirangum velichamaanennullil
pathithapushpangal than nombarangalum
kurishuperunna jeevitham choodiya
thirumurivinte kunkumappookkalum
(oru padam)

puzhathan sangeetham kelkkaanuzharunna
azhakin chillupaathrathile malsyam njaan
kalavu poya than gaanathe koodinte
azhikalkkappuram thedunna pakshi njaan
(oru padam)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ഒരു പദം തേടി, ഈണങ്ങള്‍ തേടി
കരളിലെ മൂകദുഃഖങ്ങള്‍ നില്‍ക്കെ
അക്ഷരങ്ങളെ തൊട്ടുവിളിച്ചു ഞാന്‍
അഗ്നിപുഷ്‌പങ്ങളെ തൊട്ടുണര്‍ത്തി
(ഒരു പദം...)

പടിയിറങ്ങും വെളിച്ചമാണെന്നുള്ളില്‍
പതിതപുഷ്‌പങ്ങള്‍ തന്‍ നൊമ്പരങ്ങളും
കുരിശു പേറുന്ന ജീവിതം ചൂടിയ
തിരുമുറിവിന്റെ കുങ്കുമപ്പൂക്കളും
(ഒരു പദം...)

പുഴതന്‍ സംഗീതം കേള്‍ക്കാനുഴറുന്ന
അഴകിന്‍ ചില്ലുപാത്രത്തിലെ മത്സ്യം ഞാന്‍
കളവുപോയ തന്‍ ഗാനത്തെ, കൂടിന്റെ
അഴികള്‍ക്കപ്പുറം തേടുന്ന പക്ഷി ഞാന്‍
(ഒരു പദം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലക്കുറിഞ്ഞികള്‍ പൂത്തു
ആലാപനം : കെ ജി മാര്‍കോസ്‌, സെല്‍മ ജോര്‍ജ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
നീലക്കുറിഞ്ഞികള്‍ പൂത്തു
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍