View in English | Login »

Malayalam Movies and Songs

ഉപയോഗ നിബന്ധനകള്‍

മലയാള ചലച്ചിത്ര - ചലച്ചിത്രേതര സംഗീത വിവരവിജ്ഞാന പോര്‍ട്ടല്‍ ആയ Malayalachalachithram.comലേക്ക് സ്വാഗതം. ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, താങ്കള്‍ Malayalachalachithram.com എന്ന ഈ വെബ്സൈറ്റുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിബന്ധനകളോടൊപ്പം സ്വകാര്യതാ നയവും അംഗീകരിച്ചതായും അത് താങ്കള്‍ക്ക് ബാധകമാണെന്ന് സമ്മതിച്ചതായും കണക്കാക്കപ്പെടുന്നു. "Malayalachalachithram.com", "ഞങ്ങള്‍", തുടങ്ങിയ പദങ്ങള്‍ ലോകത്തെമ്പാടുമുള്ള മലയാള സംഗീത-ചലച്ചിത്ര പ്രേമികളുടെ കൂട്ടായമ ആയ ഈ വെബ്സൈറ്റിന്റെ അംഗങ്ങളെ സൂചിപ്പിക്കുന്നതും, "താങ്കള്‍", "നിങ്ങള്‍" തുടങ്ങിയ പദങ്ങള്‍ ഈ വെബ്സൈറ്റിന്റെ ഉപയോക്താക്കളേയും ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവരേയും സൂചിപ്പിക്കുന്നതും ആകുന്നു.

ഈ വെബ്സൈറ്റിന്റെ ഉപയോഗം താഴെ പറയുന്ന നിബന്ധനകള്‍ക്ക് അധീനമാണ്:


• ഈ വെബ്സൈറ്റിലെ പേജുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരസംഭരണത്തിനും താങ്കളുടെ ഉപയോഗത്തിനും ഉള്ളതാണ്. മുന്നറിയിപ്പില്ലാതെ ഇതില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മാറ്റപ്പെടാവുന്നതാണ്.

• ഈ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളോ വസ്തുക്കളോ കുറ്റമറ്റതാണെന്നോ, സമയോചിതമാണെന്നോ, പൂര്‍ണ്ണമാണെന്നോ, എതെങ്കിലും പ്രത്യേക ആവശ്യത്തിന് ഉതകുന്നതോ ഉചിതമായതോ ആണെന്നോ ഞങ്ങളോ മറ്റ് ഏതെങ്കിലും മൂന്നാം കക്ഷിയോ സാക്ഷ്യപ്പെടുത്തുകയോ ഉറപ്പ് നല്‍കുകയോ ചെയ്യാത്തതാകുന്നു. ഈ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അപൂര്‍ണ്ണവും തെറ്റൂകള്‍ ഉള്‍പ്പെട്ടതും ആയിരിക്കാമെന്നും അത്തരം തെറ്റുകളാല്‍ ഉപയോക്താക്കള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ഉത്തരവാദിത്വവും Malayalachalachithram.comന് ഉണ്ടായിരിക്കുന്നതല്ലെന്നും താങ്കള്‍ മനസ്സിലാക്കിയിട്ടുള്ളതും സമ്മതിച്ചിട്ടുള്ളതും ആകുന്നു.

• ഈ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായും നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ഉപയോഗിക്കേണ്ടതും, ആയതിന് ഞങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ബാദ്ധ്യത ഇല്ലാത്തതും ആകുന്നു. ഈ വെബ്സൈറ്റിലൂടെ ലഭ്യമായ വിവരങ്ങളും സേവനങ്ങളും നിങ്ങളുടെ ആവശ്യത്തിന് ഉതകുന്നതാണെന്നും കുറ്റമറ്റതാണെന്നും ഉറപ്പ് വരുത്തേണ്ടത് നിങ്ങളുടെ മാത്രം ചുമതലയാകുന്നു.

• Malayalachalachithram.comന് ഉടമസ്ഥാവകാശം ഇല്ലാത്തതും Malayalachalachithram.comന് ഉപയോഗിക്കാന്‍ നിയമപരമായി അനുവാദം ലഭിച്ചിട്ടില്ലാത്തതും ആയ വസ്തുക്കള്‍ ഈ വെബ്സൈറ്റില്‍ ലഭ്യമാണ്. പാട്ടിന്റെ ഓഡിയോ ശകലം, വീഡിയോ ക്ലിപ്പ്, സിനിമാ പോസ്റ്റര്‍, ട്രെയിലറുകള്‍, സിനിമയുടെ പേരിന്റെ എഴുത്ത്ലിപി, സിനിമയുടെ പേരിന്റെ തോറ്റം തുടങ്ങിയവയും മറ്റുള്ളവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവ അതാത് ഉടമസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അവകാശപ്പെട്ടതാണെന്നും, അവയുടെ ഈ സൈറ്റിലെ ഉപയോഗം വിവരലഭ്യതയ്ക്ക് വേണ്ടിയോ പ്രചരണാര്‍ത്ഥമോ മാത്രമാണെന്നും ഞങ്ങള്‍ ഉറപ്പാക്കുന്നു.

• Malayalachalachithram.comന് ഉടമസ്ഥാവകാശം ഉള്ളതോ Malayalachalachithram.comന് ഉപയോഗിക്കാന്‍ നിയമപരമായി അനുവാദം നല്‍കിയിട്ടുള്ളതോ ആയ വസ്തുക്കളും ഈ വെബ്സൈറ്റില്‍ ലഭ്യമാണ്. ഡിസൈന്‍, രൂപം, രൂപകല്‍പന, തോറ്റം, ചിത്രങ്ങള്‍, ലോഗോ തുടങ്ങിയവയും മറ്റുള്ളവയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ഉപയോഗ നിബന്ധനകളുടെ ഭാഗമായ പകര്‍പ്പവകാശ നിബന്ധനകള്‍ക്കനുസൃതമല്ലാത്ത പകര്‍പ്പും ഉപയോഗവും വിലക്കപ്പെട്ടതും, നിയമപരമായി കുറ്റകരവും ആകുന്നു.

• Malayalachalachithram.comന്റെ സ്വന്തമോ, Malayalachalachithram.comന് നിയമപരമായി ഉപയോഗിക്കാന്‍ അനുവാദം ലഭിച്ചിട്ടില്ലാത്തതോ ആയ എല്ലാ ട്രേഡ് മാര്‍ക്കുകളും ഈ വെബ്സൈറ്റില്‍ എവിടെയെങ്കിലും ഉപയോഗിചിട്ടുണ്ടെങ്കില്‍ അതാത് സ്ഥലങ്ങളില്‍ അത് ഉടമസ്ഥരുടേതായി സൂചിപ്പിച്ചിരിക്കുകയും അംഗീകരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.

• ഈ വെബ്സൈറ്റിന്റെ അനധികൃത ഉപയോഗം നിയമവിരുദ്ധമായ കുറ്റകൃത്യവും തന്മൂലം ഞങ്ങള്‍ക്കുണ്ടാകുന്ന എല്ലാ നഷ്ടങ്ങളും നികത്താന്‍ നിങ്ങള്‍ ബാദ്ധ്യസ്ഥരും ആകുന്നു.

• കാലാകാലങ്ങളില്‍ ഈ വെബ്സൈറ്റില്‍ നിന്നും പുറത്തുള്ള വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഇത്തരം കണ്ണികള്‍ നിങ്ങളുടെ സൗകര്യത്തിനായി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ വേണ്ടി നല്‍കുന്നതാണ്. ആയതിനാല്‍ ഇത്തരം കണ്ണികളില്‍ കാണുന്ന വെബ്സൈറ്റുകള്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതോ, കുറ്റമറ്റതാണെന്ന് സാക്ഷ്യപ്പെടുത്തിയതോ അല്ല. ഇത്തരം മൂന്നാം കക്ഷികളുടെ വെബ്സൈറ്റില്‍ കാണുന്ന വിവരങ്ങളിന്മേല്‍ Malayalachalachithram.comന് യാതൊരു നിയന്ത്രണവും ഉത്തരവാദിത്വവും ഇല്ലാത്തതും ആകുന്നു.

• പൂര്‍ണ്ണമായും വിവരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടെയുള്ള വെബ്സൈറ്റുകളിലോ വാണിജ്യേതര വെബ്സൈറ്റുകളിലോ ഡോക്യുമെന്റുകളിലോ ഒഴിച്ച് മറ്റെവിടെയും Malayalachalachithram.comന്റെ മുന്‍കൂര്‍ ലിഖിത അനുമതിയില്ലാതെ ഈ വെബ്സൈറ്റിലേക്ക് ലിങ്ക് ചെയ്യുവാന്‍ പാടില്ല. വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി (വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ) ലിങ്ക് നല്‍കുമ്പോള്‍ ഈ വെബ്സൈറ്റിന്റെ പ്രവര്‍ത്തിക്കുന്ന ഒരു ലിങ്ക് തന്നെ നിര്‍ബന്ധമായും നല്‍കിയിരിക്കേണ്ടതാണ്.

• ഈ വെബ്സൈറ്റിന്റെ ഉപയോഗവും, അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഇന്ത്യയിലെ നിയമങ്ങള്‍ക്കനുസൃതവും തൃശ്ശൂര്‍ കോടതിയുടെ പരിധിയില്‍ വരുന്നതുമാകുന്നു.