View in English | Login »

Malayalam Movies and Songs

സ്വകാര്യതാ നയം

ഈ വെബ്സൈറ്റ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ Malayalachalachithram.com ന് നല്‍കുന്ന വിവരങ്ങള്‍ ഞങ്ങള്‍ എങ്ങനെ ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് ഈ സ്വകാര്യതാ നയത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്.

Malayalachalachithram.com നിങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ഈ വെബ്സൈറ്റ് ഉപയോഗിക്കുമ്പോള്‍ നിങ്ങളെ തിരിച്ചറിയാന്‍ ഉതകുന്ന എന്ത് വിവരം ഞങ്ങള്‍ ആവശ്യപ്പെട്ടാലും നിങ്ങള്‍ നല്‍കുന്ന അത്തരം വിവരങ്ങള്‍ ഈ സ്വകാര്യതാ നയം പ്രകാരം മാത്രമേ ഉപയോഗിക്കുകയുള്ളു എന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.

കാലാകാലങ്ങളില്‍ ഈ നയത്തില്‍ വരുന്ന മാറ്റങ്ങള്‍ ഈ പേജില്‍ തിരുത്തിക്കൊണ്ട് ഉള്‍പ്പെടുത്തുന്നതാണ്. ഈ പേജ് ഇടയ്ക്കിടയ്ക്കിടക്ക് പരിശോധിച്ച് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് ഉറപ്പ് വരുത്തുക. ഈ നയം 2012 ഓഗസ്റ്റ് 29 മുതല്‍ പ്രാബല്യത്തിലുള്ളതാകുന്നു.


ഞങ്ങള്‍ എന്ത് സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നു

ഞങ്ങള്‍ നിങ്ങളില്‍ നിന്നും താഴെ പറയുന്ന വിവരങ്ങള്‍ ശേഖരിച്ചേയ്ക്കാം:

• പേര്, തൊഴില്‍, ഫോണ്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം തുടങ്ങി നിങ്ങളെ ബന്ധപ്പെടുവാന്‍ ഉള്ള വിവരങ്ങള്‍.

• തപാല്‍ വിലാസം, പിന്‍ കോഡ് തുടങ്ങിയ വിവരങ്ങളും നിങ്ങളുടെ താത്പര്യങ്ങളും മുന്‍ഗണനകളും.

• ഉപഭോക്തൃ നിരീക്ഷണങ്ങള്‍ക്കും ഓഫറുകള്‍ക്കുമായുള്ള നിര്‍ബന്ധമില്ലാത്ത വിവരങ്ങള്‍.

• ചില ഫോമുകള്‍ പൂരിപ്പിച്ച് അയയ്ക്കുമ്പോള്‍ നിങ്ങളുടെ IP വിലാസം, ബ്രൗസര്‍ വിവരങ്ങള്‍, നിങ്ങളുടെ സ്ഥലം തുടങ്ങിയ വിവരങ്ങള്‍ സ്വയം തന്നെ ഞങ്ങള്‍ ശേഖരിക്കും. പക്ഷെ അങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ എന്തെല്ലാം ആണെന്ന് അത്തരം ഫോമുകള്‍ പൂരിപ്പിക്കുമ്പോള്‍ തന്നെ നിങ്ങളെ അറിയിക്കുന്നതാണ്.


ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഞങ്ങള്‍ എന്ത് ചെയ്യുന്നു

നിങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുവാനും, നിങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായും, സുപ്രധാനമായി താഴെ പറയുന്ന ആവശ്യങ്ങള്‍ക്കായും ഞങ്ങള്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നു:


• ആഭ്യന്തര സൂക്ഷിപ്പിന്

• ഞങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഈ വിവരങ്ങള്‍ ഞങ്ങള്‍ ഉപയോഗിച്ചേക്കാം

• നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ഇമെയില്‍ വിലാസത്തിലേക്ക് പുതിയ സിനിമകളെക്കുറിച്ചും, പാട്ടുകളെക്കുറിച്ചും, ആല്‍ബങ്ങളെക്കുറിച്ചും, പ്രത്യേക പരിപാടികളെ കുറിച്ചും പ്രത്യേക ഓഫറുകളെ കുറിച്ചും മറ്റുമുള്ള, നിങ്ങള്‍ക്ക് താത്പര്യമുണ്ടാകും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്ന വിവരങ്ങള്‍ ആനുകാലികമായി അയയ്ക്കപ്പെടാവുന്നതാണ്

• കമ്പോളഗവേഷണങ്ങള്‍ക്കായി കാലാകാലങ്ങളില്‍ നിങ്ങള്‍ സമീപിക്കപ്പെടാവുന്നതാണ്. ഇമെയില്‍, ഫോണ്‍, തപാല്‍ തുടങ്ങിയ രീതികളിലൂടെ ഞങ്ങള്‍ നിങ്ങളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതാണ്. യാതൊരു കാരണവശാലും നിങ്ങളുടെ വിലാസമോ നമ്പറുകളോ ഞങ്ങള്‍ ചെയ്ന്‍ മാര്‍ക്കറ്റിങ്ങ് അഥവാ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ക്കോ, ബാങ്കുകള്‍ക്കോ, ഷെയര്‍ ബ്രോക്കര്‍മാര്‍ക്കോ, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കോ നല്‍കുന്നതല്ല

• നിങ്ങളുടെ താത്പര്യങ്ങള്‍ക്കനുസൃതമായി വെബ്സൈറ്റില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഞങ്ങള്‍ നിങ്ങളുടെ വിവരങ്ങള്‍ ഉപയോഗിക്കാവുന്നതാണ്

• കോടതിയുടെ നിര്‍ദ്ദേശപ്രകാരമോ, അന്വേഷണ ഉദ്യോഗസ്ഥന്‍ ലിഖിതമായി ആവശ്യപ്പെട്ടാലോ അല്ലാതെ നിങ്ങളുടെ അനുമതിയില്ലാതെ നിങ്ങളുടെ വിവരങ്ങള്‍ ഞങ്ങള്‍ മൂന്നാം കക്ഷിക്ക് കൈമാറുന്നതല്ല

• നിയമപ്രകാരമോ, ഞങ്ങള്‍ക്ക് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ തുടര്‍ന്ന് ആവശ്യമില്ലെന്ന് വരികയോ ചെയ്താല്‍ ഞങ്ങള്‍ ശേഖരിച്ച് വെച്ചിട്ടുള്ള നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഞങ്ങള്‍ വീണ്ടെടുക്കാന്‍ ആകാത്ത വിധം നശിപ്പിച്ച് കളയുന്നതാണ്.

• നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കും എന്ന് ഉറപ്പ് നല്‍കിയിട്ടുള്ള ഞങ്ങളുടെ അംഗങ്ങള്‍ക്ക് മാത്രമെ അത്തരം വിവരങ്ങള്‍ ലഭ്യമായിരിക്കുകയുള്ളു എന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നതാണ്.

വിവരങ്ങളുടെ സുരക്ഷിതത്വം

ഇന്റര്‍നെറ്റ് ഒരു സുരക്ഷിത സ്ഥലം അല്ല എന്ന് എപ്പോഴും കരുതിയിരിക്കുക. നിങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുന്നതിനായി ഞങ്ങള്‍ പ്രതിജ്ഞാബദ്ധര്‍ ആണ്. അനധികൃതമായി വിവരങ്ങള്‍ ശേഖരിക്കാതിരിക്കാനും ചോര്‍ത്തിക്കൊണ്ട് പോകാതിരിക്കാനുമായി ആവശ്യത്തിന് നടപടികള്‍ എടുത്തിട്ടുണ്ട്. കൂടാതെ, അനുവദനീയമായ ഞങ്ങളുടെ അംഗങ്ങള്‍ക്ക് മാത്രമേ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ലഭ്യമായിരിക്കുകയുള്ളു. അത്തരം അംഗങ്ങള്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചുകൊള്ളാം എന്ന് ഉറപ്പ് നല്‍കിയിട്ടുള്ളതും, ഈ സ്വകാര്യതാ നയം ശക്തമായി അനുശാസിക്കുന്നവരും ആണ്. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഞങ്ങള്‍ എങ്ങനെ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്നതിനെ പറ്റി കൂടുതല്‍ അറിയുന്നതിനായി privacy at Malayalachalachithram.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.


ഞങ്ങള്‍ കുക്കീസ് എങ്ങനെ ഉപയോഗപ്പെടുത്തുന്നു

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കില്‍ (Temporary Internet Files) സൂക്ഷിക്കപ്പെടുന്ന ഒരു ചെറിയ ഫയല്‍ ആണ് കൂക്കി. വെബ് ട്രാഫിക്ക് കണക്കാക്കുന്നതിനും ഒരു പ്രത്യേക വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ അതിന്റെ വിവരങ്ങള്‍ അറിയുന്നതിനും സഹായിക്കുന്നതാണ് കൂക്കികള്‍. ഓരോ വ്യക്തിയുടേയും താത്പര്യങ്ങള്‍ക്കനുസൃതമായി പെരുമാറുവാന്‍ വെബ് അപ്ലികേഷനുകളെ സഹായിക്കുകയാണ് കൂക്കിയുടെ പ്രധാന പണി. ഉദാഹരണത്തിന്, ഈ വെബ്സൈറ്റിലെ ഭാഷ നിങ്ങള്‍ മാറ്റുമ്പോള്‍, അടുത്ത തവണ നിങ്ങള്‍ വരുമ്പോഴും ഇതേ ഭാഷ തന്നെ കാണുവാന്‍ വേണ്ടി ഒരു കുക്കി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ആകുന്നു. വെബ് അപ്ലികേഷന്‍ നിങ്ങളുടെ താത്പര്യങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞ് പ്രവര്‍ത്തിക്കുകയും അത്തരം വിവരങ്ങള്‍ സൂക്ഷിച്ച് വെയ്ക്കുകയും ചെയ്യുന്നത് കൂക്കിസിന്റെ സഹായത്തോടെയാണ്.

നിങ്ങള്‍ ഏതൊക്കെ പേജുകള്‍ സന്ദര്‍ശിക്കുന്നു എന്ന് അറിയുന്നതിനായി ഞങ്ങള്‍ ട്രാഫിക്ക് ലോഗ് കൂക്കീസ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് ഞങ്ങളെ വെബ് പേജ് ട്രാഫിക്ക് കണക്കാക്കുന്നതിനും നിങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും സഹായിക്കുന്നു. സ്ഥിതിവിവരക്കണക്കുകള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഇത്തരം വിവരങ്ങള്‍ ആവശ്യം കഴിഞ്ഞ ഉടന്‍ തന്നെ ഞങ്ങളുടെ സിസ്റ്റത്തില്‍ നിന്നും മായ്ച്ച് കളയുന്നതാണ്.

ചുരുക്കത്തില്‍, നിങ്ങള്‍ക്ക് ഏതെല്ലാം പേജുകള്‍ ആണ് ഉപയോഗ്യമായതെന്നും ഏതെല്ലാം ആണ് ഉപയോഗം ഇല്ലാതിരുന്നതെന്നും മനസ്സിലാക്കുന്നതിനും, തുടര്‍ന്ന് ഞങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും കുക്കികള്‍ ഞങ്ങളെ സഹായിക്കുന്നു. ഞങ്ങളും ആയി പങ്കു വെയ്ക്കാന്‍ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അല്ലാതെ കുക്കി ഉപയോഗിച്ച് ഒരിക്കലും നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വിവരങ്ങളൊ, അതില്‍ ഉള്ള മറ്റ് ഫയലുകളൊ നിങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ഞങ്ങള്‍ക്ക് ലഭിക്കുന്നതല്ല.

നിങ്ങള്‍ക്ക് കൂക്കീസ് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്നതാണ്. മിക്ക വെബ് ബ്രൗസറുകളും കുക്കികള്‍ സ്വയം സ്വീകരിക്കുന്നവയാണ്. എങ്കിലും, നിങ്ങളുടെ ബ്രൗസര്‍ സെറ്റിങ്ങില്‍ പോയി കുക്കികള്‍ നിങ്ങള്‍ക്ക് നിരാകരിക്കാവുന്നതാണ്. പക്ഷെ അപ്രകാരം ചെയ്താല്‍ ഈ വെബ്സൈറ്റ് പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല.


മറ്റ് വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍

ഞങ്ങളുടെ വെബ്സൈറ്റില്‍ നിന്നും മറ്റുള്ള വെബ്സൈറ്റുകളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാവുന്ന ലിങ്കുകള്‍ ഉണ്ടാകാവുന്നതാണ്. പക്ഷെ അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഈ വെബ്സൈറ്റ് വിട്ട് മറ്റൊരു വെബ്സൈറ്റില്‍ നിങ്ങള്‍ പ്രവേശിച്ചാല്‍ ആ വെബ്സൈറ്റില്‍ ഞങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്ന് ശ്രദ്ധിക്കേണ്ടതാണ്. ആയതിനാല്‍, നിങ്ങള്‍ അത്തരം സൈറ്റുകളില്‍ നല്‍കുന്ന വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് സാദ്ധ്യമല്ലെന്നും അതിനുള്ള ഉത്തരവാദിത്വം ഇല്ലെന്നും അത്തരം സൈറ്റുകള്‍ക്ക് ഈ സ്വകാര്യതാ നയം ബാധകമായിരിക്കുന്നതല്ലെന്നും ഓര്‍ക്കുക. കരുതലോടെ വിവരങ്ങള്‍ നല്‍കുകയും ആ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള സ്വകാര്യതാ നയം വായിച്ച് നോക്കുകയും ചെയ്യുക.


സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതെങ്ങിനെ

താഴെ പറയുന്ന പ്രകാരം നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിക്കുന്നതോ ഉപയോഗിക്കുന്നതോ നിങ്ങള്‍ക്ക് നിയന്ത്രിക്കാനാകും:

• ഈ വെബ്സൈറ്റിലൂടെ നിങ്ങളുടെ വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഫോമില്‍, "എന്നെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വെയ്ക്കരുത്" എന്നോ ആ അര്‍ത്ഥം വരുന്നതോ ആയ ഓപ്ഷന്‍ ഉണ്ടെങ്കില്‍ അതില്‍ ക്ലിക്ക് ചെയ്യുക.

• നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വെയ്ക്കാന്‍ നിങ്ങള്‍ നേരത്തെ അനുവദിച്ചിട്ടുള്ളതാണെങ്കില്‍ ആ തീരുമാനം മാറ്റുന്നതിനായി privacy at Malayalachalachithram.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് എപ്പോള്‍ വേണമെങ്കിലും മെയില്‍ അയയ്ക്കാവുന്നതാണ്.


നിങ്ങളുടെ അനുവാദം ഇല്ലാതെയോ, നിയമപരമായി നിര്‍ബന്ധിക്കപ്പെടാതെയോ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഞങ്ങള്‍ മൂന്നാം കക്ഷികള്‍ക്ക് വില്‍ക്കുകയോ, കൈമാറ്റം ചെയ്യുകയോ, പാട്ടത്തിന് കൊടുക്കുകയോ ചെയ്യുന്നതല്ല. നിങ്ങള്‍ക്ക് താത്പര്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള പരസ്യങ്ങളൊ അറിയിപ്പുകളൊ വേണം എന്ന് നിങ്ങള്‍ ഞങ്ങളെ അറിയിക്കുകയാണെങ്കില്‍ അത്തരം വിവരങ്ങള്‍ നിങ്ങള്‍ക്ക് കൈമാറാന്‍ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഉപയോഗിക്കപ്പെടാവുന്നതാണ്.


2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമവും കൂടാതെ അതിന്റെ 2008ല്‍ ഉള്ള ഭേദഗതിയും പ്രകാരം ഞങ്ങളുടെ കൈവശമുള്ള നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. നിങ്ങളെക്കുറിച്ച് ഞങ്ങളുടെ കൈവശമുള്ള വിവരങ്ങളുടെ പകര്‍പ്പ് നിങ്ങള്‍ക്ക് വേണമെന്നുണ്ടെങ്കില്‍ privacy at Malayalachalachithram.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.


ഞങ്ങളുടെ കൈവശമുള്ള നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തെറ്റോ അപൂര്‍ണ്ണമോ ആണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് മുകളില്‍ തന്നിട്ടുള്ള ഇമെയില്‍ വിലാസത്തില്‍ ഞങ്ങളെ അറിയിക്കേണ്ടതാണ്. തെറ്റായ വിവരങ്ങള്‍ ഞങ്ങള്‍ എത്രയും പെട്ടെന്ന് മാറ്റുന്നതാണ്.