ബി കെ ഹരിനാരായണന്‍
പ്രവര്‍ത്തനമേഖല | ഗാനരചന (245 സിനിമകളിലെ 516 പാട്ടുകള്‍), ആലാപനം (1 സിനിമകളിലെ 2 പാട്ടുകള്‍), അഭിനയം (1) |
കുന്നംകുളത്തിനടുത്ത് ഭട്ടി കുഴിയാംകുന്നത്ത് രാമൻ നമ്പൂതിരിയുടെയും ഭവാനി അന്തർജനത്തിന്റെയും മകനായി ജനനം.കടിക്കാട് സി എം എൽ പി സ്കൂൾ ,പെരുമ്പിലാവ് പി എം ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം..ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നു ബിരുദം നേടി.സി എ ഇന്റർമീഡിയറ്റ്കാരനായ ഇദ്ദേഹം ഭാരതീയ വിദ്യാഭവനിൽ നിന്ന് ജേർണലിസത്തിൽ ഡിപ്ലോമ നേടിയിട്ടുണ്ട്.ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ കവിതാ രചന.2003 ൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച വേഷം എന്ന കവിതയിലൂടെ ശ്രദ്ധിക്കപ്പെട്ടു.തുടർന്ന് നിരവധി ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടു. യാഗവസന്തം എന്നൊരു പുസ്തകം രചിച്ചിട്ടുണ്ട്. 2009 ൽ ഒരു മാപ്പിളപ്പാട്ട് ആൽബത്തിനും ഒരു ഹിന്ദു ഭക്തിഗാന ആൽബത്തിനും ഗാനങ്ങൾ എഴുതി.സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ കില്ലർ എന്ന സിനിമയ്ക്കാണ് ആദ്യമായി ഗാനരചന നിർവഹിച്ചത്.1983 എന്ന ചിത്രത്തിലെ ഓലഞ്ഞാലിക്കുരുവീ എന്ന ഗാനം സൂപ്പർ ഹിറ്റായതോടു കൂടി മലയാള സിനിമയിലെ തിരക്കുള്ള ഗാനരചയിതാവായി.ഗോപിസുന്ദർ-ഹരിനാരായണൻ കൂട്ടുകെട്ട് നിരവധി ഹിറ്റു ഗാനങ്ങൾക്ക് ജന്മം നൽകി.
തയ്യാറാക്കിയത് : രാജഗോപാല്‍
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | ഗാനരചന | ആലാപനം | അഭിനയം | ||
---|---|---|---|---|---|
2007 | - | - | 2 | - | - |
2010 | 5 | - | - | - | - |
2012 | 3 | - | - | - | - |
2013 | 1 | - | - | - | - |
2014 | 20 | - | - | - | - |
2015 | 33 | - | - | - | - |
2016 | 46 | - | - | - | - |
2017 | 99 | - | - | - | - |
2018 | 94 | - | - | - | - |
2019 | 117 | - | - | - | - |
2020 | 31 | - | - | - | - |
2021 | 30 | - | - | - | - |
2022 | 27 | - | - | 1 | - |
2023 | 9 | - | - | - | - |
2024 | 1 | - | - | - | - |