View in English | Login »

Malayalam Movies and Songs

പട്ടം സദന്‍

പ്രവര്‍ത്തനമേഖലഅഭിനയം (86), ആലാപനം (27 സിനിമകളിലെ 27 പാട്ടുകള്‍)
ആദ്യ ചിത്രംചതുരംഗം (1959)


മലയാളസിനിമയില്‍ ഹാസ്യനടനും, നായകന്റെ സഹായിയുമൊക്കെയായി തിളങ്ങിയ നടനാണ് പട്ടം സദന്‍ . തിരുവനന്തപുരം പട്ടം സ്വദേശിയായ സദാശിവനാണ് മലയാളസിനിമയില്‍ പട്ടം സദനായത്. പ്രഹ്ലാദ എന്ന ചിത്രത്തിലൂടെ ബാലനടനായാണ് സിനിമയില്‍ അരങ്ങേറ്റം.എം എസ് വിശ്വനാഥന്റെ ഗായകസംഘത്തില്‍ അംഗമായിരുന്നു. എം എസ് വിശ്വനാഥന്റെ സംഗീതസംവിധാനത്തില്‍ ലില്ലി എന്ന ചിത്രത്തില്‍ പി ലീലയുമൊത്ത് പാടിയ “ഓടി ഓടി ഓടി വന്നു” എന്ന ഗാനമുള്‍പ്പടെ ഒരുപിടി സിനിമാഗാനങ്ങളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. കൂടുതലും ഹാസ്യാനുകരണങ്ങളും, പക്ഷിമൃഗാദികളുടെ ശബ്ദാനുകരണങ്ങളുമൊക്കെയായിരുന്നു അദ്ദേഹം പാട്ടുകളില്‍ ചെയ്തിരുന്നത്. മിമിക്രി എന്ന കലാരൂപം ജനപ്രിയമാകുന്നതിനു മുന്‍പുതന്നെ സദന്റെ അനുകരണങ്ങള്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചന്ദനച്ചോലയിലെ മണിയാന്‍ ചെട്ടിക്ക് മണിമിട്ടായി എന്ന ഗാനമാണ് പട്ടം സദന്‍ എന്ന കലാകാരനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുക. മദിരാശിയില്‍ സദന്റെ പേരില്‍ സദന്‍ സ്ട്രീറ്റ് എന്ന ഒരു തെരുവുണ്ട്. മദ്യപാനം ജീവിതം നശിപ്പിച്ച കലാകാരനാണ് സദന്‍ .വിവാഹിതനായിരുന്നു. മദിരാശിയില്‍ താമസിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനം
1958 - - 1
1959 - - 1
19611 - 1
1963 - - 1
1964 - - 1
19672 - 1
19682 - -
19692 - -
19702 - -
19711 - 1
19721 - -
19734 - 1
19743 - 1
197511 - 5
19769 - 4
197715 - 3
19789 - -
19795 - 1
19801 - 1
19833 - 1
19842 - -
19852 - -
19861 - 1
19871 - 2
19882 - -
19892 - -
19902 - -
19911 - -
19921 - -
19941 - -