View in English | Login »

Malayalam Movies and Songs

പി ആദിനാരായണ റാവു

പ്രവര്‍ത്തനമേഖലസംഗീതം (1 സിനിമകളിലെ 3 പാട്ടുകള്‍)


ആദിനാരായണ റാവു 1915 ല്‍ ആന്ധ്ര പ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ കാക്കിനടയില്‍ ജനിച്ചു. അച്ഛന്‍ പെനുപത്രുനി കൃഷ്ണയ്യ ഗൌട് . അമ്മ പെനുപത്രുനി അനസൂയ. കാക്കിനടയില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
കക്കിനടയിലെ രാജരാജേശ്വരി നാട്യ മണ്ടലിയില്‍ അദ്ദേഹം നന്നേ ചെറുപ്പം മുതല്‍ ബാലതാരമായി നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. പിന്നീട് സാലുരുവില്‍ പോയി പത്രയനി സീതാരാമ ശാസ്ത്രിയുടെ അടുക്കല്‍ നിന്നും സംഗീതം അഭ്യസിച്ചു. പന്ത്രണ്ടാം വയസ്സുമുതല്‍ നിരവധി സംഗീതോപകരണങ്ങള്‍ വായിക്കാന്‍ അദ്ദേഹം പരിശീലിച്ചു. കൂടാതെ നാടകങ്ങള്‍ രചിക്കുകയും ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും ചെയ്തു. കാക്കിനട നാടക രംഗത്ത്‌ പ്രശസ്തനായിരുന്നു റാവു. ആളുകള്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം അബ്ബായിഗാരു എന്ന് വിളിച്ചു.
1946 ല്‍ റാവുവും എസ് വി രംഗ റാവുവും ഒന്നിച്ചു വരുധിനി എന്ന ചിത്രത്തിലൂടെ സിനിമയില്‍ രംഗപ്രവേശം ചെയ്തു. റാവു രണ്ടു പാട്ടുകള്‍ എഴുതി സംഗീതവും നല്‍കി. പിന്നീട് സി പുല്ലയ്യ സംവിധാനം ചെയ്ത ഗോല്ലഭാമ എന്ന ചിത്രം അദ്ദേഹത്തെ പ്രശസ്തനാക്കി. ഇതിലായിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ അഞ്ജലീ ദേവി ആദ്യം അഭിനയിച്ചത്. 1950 ല്‍ പല്ലെട്ടൂരി പിള്ള എന്ന ചിത്രത്തിലൂടെ തെലുഗു സിനിമയിലെ അനിഷേധ്യ സാന്നിധ്യമായി റാവു ഉയര്‍ന്നു. അഞ്ജലി ദേവിയെ 1948 ല്‍ വിവാഹം കഴിച്ചു. അവര്‍ക്ക് രണ്ടു ആണ്മക്കള്‍ ഉണ്ട്. ചെറുമകള്‍ ശൈല റാവു അഭിനേത്രി ആണ്.
ആദിനാരായണ റാവു തെലുങ്കില്‍ സംഗീത സംവിധായകന്‍, ഗാനരചയിതാവ് , കഥാകൃത്ത്, നിര്‍മാതാവ് എന്നെ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ജലി പിക്ചേഴ്സ് ആയിരുന്നു അദ്ദേഹത്തിന്‍റെ നിര്‍മാണ കമ്പനി. തെലുങ്ക്‌ കൂടാതെ തമിഴ്, മറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം ചിത്രങ്ങള്‍ നിര്‍മ്മിച്ച്‌. പിന്നീട് മരിക്കുന്നത് വരെ അദ്ദേഹം കൂടുതലും നടന്‍ കൃഷ്ണയ്ക്ക് വേണ്ടി പദ്മാലയ സ്റ്റുഡിയോയില്‍ പാട്ടുകള്‍ നിര്മ്മിച്ചു.
അക്കിനെനി നാഗേശ്വര രാവുവിനോപ്പം അദ്ദേഹം അശ്വിനി പിക്ചേഴ്സ് സ്ഥാപിച്ചു. പിന്നീട് അവിടെ നിന്നും പിരിഞ്ഞു ഭാര്യയുടെ പേരില്‍ അഞ്ജലി ഫിലിംസ് സ്ഥാപിച്ചു. അഞ്ജലി ഫിലിംസ് നിര്‍മിച്ച എല്ലാ ചിത്രങ്ങളിലും ഭാര്യ അഞ്ജലി ദേവി ആയിരുന്നു നായിക. അക്കിനെനി നാഗേശ്വര റാവു നായകനും.
ഹിന്ദിയില്‍ അദ്ദേഹം നിര്‍മ്മിച്ച സിനിമകള്‍ ഫൂലോന്‍ കി സെജ് , സുവര്‍ണ സുന്ദരി എന്നിവയാണ്.
അദ്ദേഹം സംഗീതം നല്‍കിയ സതി അനസൂയ എന്ന ചിത്രം മലയാളത്തിലേക്ക് മൊഴി മാറ്റിയിട്ടുണ്ട്.
അദ്ദേഹം 1991 ല്‍ അന്തരിച്ചു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതം
19723 -