View in English | Login »

Malayalam Movies and Songs

ജോര്‍ജ് മരങ്ങോലി

ജനനം1947 ഒക്റ്റോബര്‍ 08
സ്വദേശംതലയോലപ്പറമ്പ്, കോട്ടയം
പ്രവര്‍ത്തനമേഖലഅഭിനയം (1)
ആദ്യ ചിത്രംകൂടിയാട്ടം (1985)
വെബ്സൈറ്റ്http://www.drmarangoly.com/


വര്‍ക്കി മരങ്ങോലിയുടേയും കത്രീനയുടേയും ഇളയ മകനായി ഡോ. ജോര്‍ജ്ജ് മരങ്ങോലി ജനിച്ചു. തലയോലപ്പറമ്പ് വടയാര്‍ ഗവ: ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം പാലാ സെന്റ് തോമസ് കോളേജിലും, തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദവും നേടി. 1972 വരെ ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ ജോലി ചെയ്തു.

1974 ല്‍ അമേരിക്കയിലേക്ക് താമസം മാറിയ അദ്ദേഹം മൂന്ന് ദശാബ്ദക്കാലം അവിടെ ചിലവഴിച്ചു. അമേരിക്കയിലെ ആദ്യ മലയാള ദിനപ്പത്രമായ "പ്രഭാത"ത്തിന്റെ സ്ഥാപകന്‍ ആയ അദ്ദേഹം അതില്‍ പത്രപ്രവര്‍ത്തകനായും പ്രസാധകനായും പ്രവര്‍ത്തിച്ചു.

പത്തോളം മലയാള പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം ഇന്ത്യയിലും അമേരിക്കയിലും ജപ്പാനിലും ആയി നിരവധി ആനുകാലികങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്.

അമേരിക്കയില്‍ എത്തിയതിന് ശേഷം ബോസ്റ്റണിലെ സിമ്മണ്‍സ് കോളേജില്‍ നിന്നും ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും, ഹവായിലെ ഗ്രീന്‍വിച് സര്‍വ്വകലാശാലയില്‍ നിന്ന് ബിസിനസ്സ് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടരേറ്റും നേടിയ അദ്ദേഹം അമേരിക്കന്‍ ഗവേണ്‍മെന്റിലും മറ്റ് വിദേശ രാജ്യങ്ങളിലായും നിരവധി രക്ഷാധികാര പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.

അറ്റോര്‍ണി ആയ മറിയാമ്മ ജോര്‍ജ്ജ് മരങ്ങോലി (MA, LLB) ആണ് ഭാര്യ.



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19851