View in English | Login »

Malayalam Movies and Songs

പ്രഭ വര്‍മ്മ

പ്രവര്‍ത്തനമേഖലഗാനരചന (27 സിനിമകളിലെ 61 പാട്ടുകള്‍)
ആദ്യ ചിത്രംകലാപം (1998)


മനസ്സിൽ വിശുദ്ധമായ പ്രണയം നിറഞ്ഞ ഒരു കവിമനസ്സിനേ “..പുലര്മഞ്ഞു പെയ്യുന്ന യാമത്തിലും നിന് മൃദുമേനിയൊന്നു പുണർന്നതില്ല എങ്കിലും നീയറിഞ്ഞൂ എൻ മനമെന്നും നിൻ മനമറിയുന്നതായ്..” എന്ന കല്പന കൊണ്ടു് തന്റെ ഗാനത്തെ പുൽകാൻ പറ്റൂ. ശരത്തിന്റെ ‘സ്ഥിതി’ എന്ന ചിത്രത്തിനു വേണ്ടി ആ വരികൾ എഴുതിയതു് ശ്രീ പ്രഭാവർമ്മയാണു്. മുമ്പേ നടന്ന ജ്യേഷ്ഠകവികളുടെ പ്രദീപ്തമായ കാവ്യപാരമ്പര്യത്തിന്റെ ഊർജ്ജത്തിലൂന്നിയ, പോയകാലം സമ്മാനിച്ച കാവ്യസംസ്കൃതിയുടെ ദീപശിഖകൾ പ്രതിഫലിക്കുന്ന, സുശിക്ഷിതവുമായ ഒരു കാവ്യാനുശീലനത്തിന്റെ പ്രയോക്താവായ കവി. 1998 മുതൽ 2010 വരെ പതിമൂന്നു സിനിമകൾക്കു മാത്രമേ ഗാനങ്ങൾ രചിച്ചുള്ളൂവെങ്കിലും കവിത തുളുമ്പുന്ന ഒരു പിടി ചലച്ചിത്രഗാനങ്ങളാണു് ഇതിനകം അദ്ദേഹം നമുക്കു സമ്മാനിച്ചതു്.
കവിയും ചലച്ചിത്രഗാനരചയിതാവും ദൃശ്യ, അച്ചടി മാദ്ധ്യമപ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ പ്രഭാവർമ്മ 1959ൽ ജനിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, മധുര കാമരാജ് സർവ്വകലാശാലയിൽ നിന്നു് ബിരുദാനന്തരബിരുദവും തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിൽനിന്ന് എൽ.എൽ.ബിയും നേടി. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനം നടത്തിയിരുന്ന ഇദ്ദേഹം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി അംഗമാണു്. പന്ത്രണ്ടു വർഷം “ദേശാഭിമാനി“ പത്രത്തിന്റെ ഡൽഹി ബ്യൂറോ ചീഫായിരുന്ന പ്രഭാവർമ്മ ശ്രീ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രസ്സ് സെക്രട്ടറിയായിരുന്നു. ഇപ്പോൾ കൈരളി ചാനലിന്റെ ന്യൂസ് വിഭാഗം മേധാവിയാണു്. അതു കൂടാതെ ഇപ്പോൾ (2011) കേരള സാഹിത്യ അക്കാദമിയുടെ ഉപാദ്ധ്യക്ഷൻ കൂടെയാണു്.
സൗപർണിക, അർക്കപൂർണിമ, ചന്ദനനാഴി, ആർദ്രം എന്നീ കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. മറ്റു പ്രസിദ്ധീകൃതകൃതികളിൽ “പാരായണത്തിന്റെ രീതിഭേദങ്ങൾ” എന്ന പ്രബന്ധസമാഹാരവും, “മലേഷ്യൻ ഡയറിക്കുറിപ്പുകൾ” എന്ന യാത്രാവിവരണവും ഉൾപ്പെടും. “അർക്കപൂർണ്ണിമ“ എന്ന കവിതാസമാഹാരത്തിന് 1995 ൽ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. ഇതു കൂടാതെ ചങ്ങമ്പുഴ അവാർഡ്, അങ്കണം അവാർഡ്, മികച്ച ജനറൽ റിപ്പോർട്ടിങ്ങിനുളള സ്റ്റേറ്റ് ഗവണ്മെന്റ് അവാർഡ് എന്നിങ്ങനെ കവിതാരംഗത്തും പത്രപ്രവർത്തനരംഗത്തുമുള്ള ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു് ശ്രീ പ്രഭാ വർമ്മയ്ക്കു്.
ഇപ്പോൾ തിരുവനന്തപുരത്തു സ്ഥിരതാമസം. ഭാര്യ:മനോരമ. മകൾ:ജ്യോത്സന.

അവലംബം:
വീക്കീപ്പീഡിയ
പുഴ.കോം
കേരളസാഹിത്യ അക്കാദമി വെബ്സൈറ്റ്



തയ്യാറാക്കിയത് : ഹരികൃഷ്ണന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചന
19986 -
20002 -
20018 -
20037 -
20054 -
20064 -
20071 -
20082 -
20133 -
20141 -
20162 -
20178 -
20182 -
20194 -
20212 -
20224 -
20231 -