View in English | Login »

Malayalam Movies and Songs

ചേമഞ്ചേരി നാരായണന്‍ നായര്‍

ജനനം1935
മരണം2014 ഓഗസ്റ്റ് 25
സ്വദേശംചേമഞ്ചേരി, കൊയിലാണ്ടി
പ്രവര്‍ത്തനമേഖലഅഭിനയം (8)


അര നൂറ്റാണിലേറെ കാലം അഭിനയരംഗത്ത് നിറഞ്ഞ് നിന്ന് മുന്നൂറിലേറെ നാടകങ്ങളില്‍ അഭിനയിച്ച നാരായണന്‍ നായര്‍ അയ്യായിരത്തോളം വേദികളില്‍ ശക്തവും വ്യത്യസ്തവുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്. ഇരുപതോളം സിനിമകളിലും ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചു. സ്ത്രീകള്‍ നാടകത്തില്‍ അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്ന കാലത്ത് പെണ്‍വേഷം കെട്ടി നാടക വേദികളെ സമ്പൂര്‍ണ്ണമാക്കിയ നടനാണ് നാരയണന്‍ നായര്‍. തകഴിയുടെ ചെമ്മീന്‍ എന്ന നോവലിന്റെ നാടകാവിഷ്കാരം വന്നപ്പോള്‍ അതിന്റെ സംവിധായകനായും പ്രവര്‍ത്തിച്ചു. രോഗബാധയെ തുടര്‍ന്ന് കുറച്ച് നാലായി ചികിത്സയിലായിരുന്ന നാരായണന്‍ നായര്‍ 2014 ഓഗസ്റ്റ് 25 ന് അന്തരിച്ചു.

ഭാര്യ: ദേവി, മക്കള്‍: ലത, ജയദേവന്‍ (അധ്യാപകന്‍), സജീവന്‍, പരേതനായ ജയപ്രകാശ്.

കടപ്പാട്: മാതൃഭൂമി ദിനപത്രം 26-08-2014



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19711
19911
19961
20033
20041
20121