View in English | Login »

Malayalam Movies and Songs

പ്രേംകുമാര്‍

പ്രവര്‍ത്തനമേഖലഅഭിനയം (112)
ആദ്യ ചിത്രംഅരങ്ങ്‌ (1991)


തന്റെ കോളേജ് കാലഘട്ടത്തിൽ തന്നെ പ്രേംകുമാർ കലയിലും സാഹിത്യത്തിലും തൽപ്പരനായിരുന്നു. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരങ്ങൾ അദേഹത്തിനു ലഭിച്ചിട്ടുണ്ട്. തന്റെ കോളേജ് വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ ഓൾ ഇന്ത്യ റേഡിയോയുടേയും ദൂരദർശന്റേയും പാനൽ ലിസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രേം കുമാർ ആദ്യകാലത്ത് ജനപ്രിയനകുന്നത്. ആദ്യകാലത്ത് ദൂരദർശനിലെ ഒരു സീരിയലിലെ ലമ്പു എന്ന കഥാപാത്രം വളരെ ജനപ്രിയമായ ഒന്നായിരുന്നു. മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. ഒരു പാട് ചിത്രങ്ങളിൽ പ്രേം കുമാർ സഹനാടനായി അഭിനയിച്ചു. ഹാസ്യനടന്റെ രൂപത്തിൽ ഇദ്ദേഹം ജനപ്രിയനായിത്തീർന്നു.

പല ജനപ്രിയ സീരിയലുകളിം ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ 18 ചിത്രങ്ങളിൽ നായക വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
ലഭ്യമല്ല1
19911
19924
19939
19946
199515
19969
19978
19982
19995
20024
20031
20043
20051
20061
20093
20104
20121
20135
20145
20152
20161
20172
20184
20196
20203
20211
20222
20233