View in English | Login »

Malayalam Movies and Songs

പുകഴേന്തി

യഥാര്‍ത്ഥ പേര്വേലപ്പൻ നായർ
ജനനം1929 സെപ്റ്റമ്പര്‍ 27
മരണം2005 ഫിബ്രവരി 27
സ്വദേശംതിരുവനന്തപുരം
പ്രവര്‍ത്തനമേഖലസംഗീതം (12 സിനിമകളിലെ 61 പാട്ടുകള്‍), പശ്ചാത്തല സംഗീതം (10)
ആദ്യ ചിത്രംമുതലാളി (1965)


സംഗീതാസ്വാദകർ എന്നെന്നും ഓർക്കുന്ന ചില മനോഹരഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് പുകഴേന്തി.

കേശവപിള്ളയുടേയും ജാനകി അമ്മയുടേയും മകനായി ജനിച്ച ടി.കെ വേലപ്പന്‍ നായര്‍ സിനിമാ സംഗീത ഭ്രാന്ത് മൂത്ത് വിദ്യാഭ്യാസം ഉപേക്ഷിച്ചു മദ്രാസിൽ എത്തിപ്പെട്ടതിനെ തുടർന്നാണ് 'പുകഴേന്തി' ആയിത്തീര്‍ന്നത്. അപ്പു എന്ന് വിളിപ്പേരുണ്ടായിരുന്ന വേലപ്പന്‍ നായര്‍ക്ക് തമിഴ് സംഘകാല കവിയായിരുന്ന പുകഴേന്തിയുടെ പേര് നിര്‍ദ്ദേശിച്ചത് അദ്ദേഹത്തിന്റെ സംഗീതഗുരു 'എം പി ശിവം' എന്നറിയപ്പെടുന്ന പാലക്കാട് പരമേശ്വരന്‍ നായര്‍ ആണ്. ഗുരു ശിവം വഴി പ്രസിദ്ധ സംഗീത സംവിധായകന്‍ ശ്രീ കെ. വി മഹാദേവന്റെ ഓർക്കസ്ട്രയിൽ അംഗമാകാൻ സാധിച്ചത് പുകഴേന്തിയുടെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി.

തമിഴില്‍ കുറച്ച് ചിത്രങ്ങള്‍ക്ക് സ്വതന്ത്ര സംഗീതസംവിധാനം ചെയ്ത ശേഷം, 1965-ല്‍  “മുതലാളി” എന്ന ചിത്രത്തിനാണ് അദ്ദേഹം മലയാളത്തില്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഏതാനും ചിത്രങ്ങള്‍ക്കും ചില ഭക്തിഗാനങ്ങൾക്കും അദ്ദേഹം സംഗീതം പകർന്നു.



തയ്യാറാക്കിയത് : ഇന്ദു രമേഷ്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതംപശ്ചാത്തല സംഗീതം
19655 - -
19676 - -
19695 - -
1970 - - 2
197116 - 1
19727 - -
19734 - 1
19754 - -
19796 - -
19814 - -
1982 - - 1
1984 - - 1
1986 - - 1
1988 - - 2
1990 - - 1
19954 - -