View in English | Login »

Malayalam Movies and Songs

പവി കെ പവന്‍

സ്വദേശംതൃശൂർ
പ്രവര്‍ത്തനമേഖലഛായാഗ്രഹണം (5)
ആദ്യ ചിത്രംപൈപ്പിന്‍ ചുവട്ടിലെ പ്രണയം (2017)


2010ൽ ചെന്നൈ മൈൻഡ് സ്‌ക്രീൻ ഫിലിം ഇൻസ്ടിട്യൂട്ടിൽ നിന്നും ഡിപ്ലോമ ഇൻ സിനിമാട്ടോഗ്രഫി പൂർത്തിയാക്കിയതിന് ശേഷം "മേരിക്കുണ്ടൊരു കുഞ്ഞാട്" എന്ന ചിത്രത്തിൽ ശാംദത്ത് സൈനുദ്ദീന്റെ സഹപ്രവർത്തകൻ ആയി സിനിമാരംഗത്തേക്ക് പ്രവേശിച്ചു. തുടർന്ന് 8 മലയാളം സിനിമകളിലും 2 തെലുങ്ക് ചിത്രങ്ങളിലും പ്രവർത്തിച്ചു. സ്ട്രീറ്റ് ലൈറ്റ്സിൽ ഓപ്പറേറ്റിംഗ് ക്യാമറാമാൻ ആയിരുന്നു. ചില പരസ്യചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും നിർമ്മിച്ചതിന് ശേഷം "പൈപ്പിൻ ചുവട്ടിലെ പ്രണയം" എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകൻ ആയി.



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഛായാഗ്രഹണം
20171
20182
20191
20201