View in English | Login »

Malayalam Movies and Songs

ആര്‍ കെ ദാമോദരന്‍

ജനനം1953 ഓഗസ്റ്റ് 01
പ്രവര്‍ത്തനമേഖലഗാനരചന (33 സിനിമകളിലെ 79 പാട്ടുകള്‍)
ആദ്യ ചിത്രംരാജു റഹീം (1978)
വെബ്സൈറ്റ്http://rkdamodaran.com


1953 ആഗസ്ത് 1 ന് പാലക്കാട് ജനനം .അച്ഛൻ പാലക്കാട് മഞ്ഞപ്ര കോതനത്ത് ചിറയിൽ കളത്തിൽ രാമൻകുട്ടി നായർ .അമ്മ പാലക്കാട് പള്ളത്തേരി കപ്പടത്ത് കല്യാണിക്കുട്ടി അമ്മ .
എറണാകുളം നോർത്ത് സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം . തൃക്കാക്കര ഭാരത മാത കോളേജ് ,സേക്രട് ഹാർട്ട് കോളേജ് എന്നിവിടങ്ങളിൽ തുടർ പഠനം .എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് മലയാളവും കൊച്ചി ഭാരതീയ വിദ്യാഭവനിൽ നിന്ന് സംസ്കൃതം കോവിദയും പഠിച്ചിറങ്ങി.
കോളേജിൽ പഠിക്കുമ്പോഴാണ് ആദ്യ കവിത എഴുതുന്നത്. പിന്നീട് മാതൃഭൂമി,കലാകൗമുദി ,മലയാളം വാരിക, ഭാഷാപോഷിണി എന്നിവയിലെല്ലാം നിരവധി കവിതകൾ പ്രസിദ്ധീകരിച്ചു .രാജു റഹിം എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായി. അന്തരിച്ച സംഗീത സംവിധായകൻ ജോൺസൺ സംഗീതം നൽകിയ ആദ്യ ചലച്ചിത്ര ഗാനം രചിച്ചത് ആർ കെ ദാമോദരനാണ്. ഹരിശ്രീ പ്രസാദം എന്ന ഭക്തിഗാന കാസറ്റിനു വേണ്ടി ശ്രീവാഴും പഴവങ്ങാടിയിലെ ഗണപതി ഭഗവാനെ എന്ന ഗാനം രചിച്ചു കൊണ്ട് ഭക്തിഗാന രംഗത്തും ചുവടുറപ്പിച്ചു. ചലച്ചിത്ര , ഭക്തി , നാടക , ലളിത , യുവജനോത്സവ, കായിക, രാഷ്ട്രീയ, പരസ്യഗാനങ്ങളുടെ വിഭാഗത്തിലായി രണ്ടായിരത്തിലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
അമ്മേ നാരായണ ,അരവണമധുരം എന്നീ രണ്ടു ഭക്തിഗാന സമാഹാര ഗ്രന്ഥങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അധുനാതനം, കഥ രാവണീയം എന്നീ കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂരപ്പറമ്പ് ,കണ്ണകിയുടെ മുല എന്നീ നാടകങ്ങളുടെ രചയിതാവാണ് .കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം(2013) ,നാനാ മിനിസ്ക്രീൻ അവാർഡ് (1991),ഇപ്റ്റ അവാർഡ് (1992), അയ്യപ്പഗാനശ്രീ അവാർഡ് (1994), ഹരിവരാസനം അവാർഡ് (2001), ദൃശ്യ അവാർഡ് (2000,02,04)സ്മൃതി അവാർഡ് (2003), കേരള ഫിലിം ഓഡിയൻസ് കൗൺസിൽ അവാർഡ് (2004,2005), ജേസി ഫൗണ്ടേഷൻ അവാർഡ്(2005), കാലടി ക്ഷേത്ര കലാസ്വാദക സമിതി അവാർഡ് (2006) കുഞ്ഞുണ്ണി മാഷ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
2001-2004 കാലഘട്ടത്തിൽ കേരള സംഗീത നാടക അക്കാദമി അംഗമായിരുന്നു . 2012മുതൽ 2016 വരെ കേരള സർക്കാറിന്റെ സാംസ്കാരിക വിഭാഗമായ ഭാരത് ഭവന്റെ നിർവ്വാഹക സമിതി അംഗമായിരുന്നു. 2017 മുതൽ സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗമാണ്. 1979 ൽ മാതൃഭൂമിയിൽ പത്രാധിപ സമിതി അംഗമായി ഔദ്യോഗിക ജീവിതം ആരംഭിച്ച് 2013 ൽ വിരമിച്ചു.
വാദ്യകലയിൽ ചെണ്ട അഭ്യസിച്ചിട്ടുണ്ട്.
എറണാകുളത്ത് കലൂരിൽ താമസം.
വടക്കൻ പറവൂർ ഏഴിക്കര മഠത്തിപ്പറമ്പിൽ രാജലക്ഷ്മിയാണ് ഭാര്യ.
മകൾ അനഘ .



തയ്യാറാക്കിയത് : രാജഗോപാല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചന
19782 -
19796 -
19803 -
198112 -
19826 -
19836 -
19854 -
19869 -
19893 -
19904 -
19916 -
19924 -
19931 -
19993 -
20002 -
20011 -
20032 -
20054 -
20131 -