View in English | Login »

Malayalam Movies and Songs

ആര്‍ കെ ശേഖര്‍

ജനനം1933 ജൂണ്‍ 30
മരണം1976 സെപ്റ്റമ്പര്‍ 14
പ്രവര്‍ത്തനമേഖലസംഗീതം (25 സിനിമകളിലെ 138 പാട്ടുകള്‍), പശ്ചാത്തല സംഗീതം (21)
ആദ്യ ചിത്രംജ്ഞാനസുന്ദരി (1961)


രാജഗോപാല കുലശേഖര ശേഖര്‍ എന്ന ആര്‍ കെ ശേഖര്‍ 1933 ജൂണ്‍ 30 നു മദിരാശിയില്‍ മലയാളി മാതാപിതാക്കളുടെ മകനായി ജനിച്ചു. മലയാളത്തിലും തമിഴിലുമായി അന്‍പത്തി രണ്ടോളം ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. നൂറോളം ചിത്രങ്ങളില്‍ പശ്ചാത്തല സംഗീതം നല്‍കി.

ആദ്യചിത്രം 1961 ലെ ജ്ഞാന സുന്ദരിയാണ് . അതില്‍ പശ്ചാത്തല സംഗീതജ്ഞന്‍ ആയിരുന്നു. 1964 ലെ പഴശ്ശി രാജയാണ് ആര്‍ കെ ശേഖരിന്റെ സംഗീതത്തില്‍ പാട്ടുകള്‍ ഇറങ്ങിയ ആദ്യ ചിത്രം. ഇതിലെ ചൊട്ടമുതല്‍ ചുടല വരെ എന്ന ഗാനം ഇന്നും സംഗീതസ്നേഹികളുടെ ഇഷ്ടഗാനമായി തുടരുന്നു.

താമരത്തോണി, ടാക്സിക്കാര്‍ , മിസ്‌ മേരി തുടങ്ങിയ ചിത്രങ്ങളില്‍ ശേഖറിന്റെ സംഗീത പ്രതിഭാസ്പര്‍ശം നമുക്ക് തിരിച്ചറിയാനാവും.

ഭാര്യ കസ്തൂരി. നാല് മക്കള്‍ . ആര്‍ കെ ശേഖര്‍ 1976 സെപ്തംബര്‍ 30 നു അന്തരിച്ചു. നാല്പത്തി മൂന്നാം വയസ്സിലാണ് അദ്ദേഹം അന്തരിക്കുന്നത്. അതിനു ശേഷം ഭാര്യയും മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഒരു മകന്‍ പ്രശസ്തനായ സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍ ആണ്.

എ എസ ദിലീപ് കുമാര്‍ എന്ന എ ആര്‍ റഹ്മാന്‍ അമ്മയോടും സഹോദരങ്ങളോടും ഒപ്പം എന്പതുകളിലാണ് ഇസ്ലാം മതം സ്വീകരിക്കുന്നത്. അച്ഛന്റെ മരണത്തോടെ അനാഥരായി തീര്‍ന്ന കുടുംബം പിന്നീട് റഹ്മാന്റെ തണലിലാണ് വളര്‍ന്നത്‌. കസ്തൂരി ഇന്ന് കരീമാ ബീഗമായി അച്ഛന്റെ പാത പിന്തുടര്‍ന്ന് ലോകപ്രശസ്തനായ മകനോടൊപ്പം വാര്‍ധക്യം ചിലവിടുന്നു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതംപശ്ചാത്തല സംഗീതം
1961 - - 1
196426 - -
1965 - - 1
1966 - - 2
1968 - - 1
1969 - - 2
197118 - 2
197225 - 3
19739 - 3
197413 - 2
197527 - 4
197620 - -