View in English | Login »

Malayalam Movies and Songs

സരോജിനി മേനോന്‍

പ്രവര്‍ത്തനമേഖലആലാപനം (1 സിനിമകളിലെ 2 പാട്ടുകള്‍)
ആദ്യ ചിത്രംനിര്‍മ്മല (1948)


1948-ല്‍ പുറത്തുവന്ന 'നിര്‍മ്മല' എന്ന ചിത്രത്തില്‍ മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ 'കരുണാകരാ പീതാംബരാ...' എന്നാരംഭിക്കുന്ന ഗാനം പി.എസ്. ദിവാകര്‍ ഇ.ഐ. വാര്യര്‍ എന്നിവരുടെ സംഗീതത്തില്‍ പാടിക്കൊണ്ട് സരോജിനി ചലച്ചിത്ര രംഗത്തേയ്ക്കു കടന്നെങ്കിലും ആദ്യത്തെ ചിത്രത്തിന് ശേഷം മറ്റൊരു ചിത്രത്തിലും അവര്‍ പാടുകയുണ്ടായില്ല.

തൃപ്പുണിത്തുറ കണ്ണമ്പള്ളില്‍ പത്മനാഭമേനോന്റെയും കല്ല്യാണിക്കുട്ടിയമ്മയുടെയും പുത്രിയായി സരോജിനി ജനിച്ചു. എസ്.എസ്.എല്‍ .സി.ക്കു ശേഷം തൃപ്പുണിത്തുറ ആര്‍ .എല്‍ .വി.ഫൈന്‍ ആര്‍ട്ട്സ് സ്കൂളില്‍ ചേര്‍ന്ന് 'ഹയര്‍ ഗ്രേഡ് ഇന്‍ മ്യൂസിക് ' കോഴ്സ് പാസായി. തൃപ്പുണിത്തുറ സ്കൂളില്‍ സംഗീതാദ്ധ്യാപികയായി റിട്ടയര്‍ ചെയ്തു.
ഭര്‍ത്താവ് നാരായണമേനോന്‍ , മൂന്നുമക്കള്‍

കടപ്പാട് : സിനി ഡയറി



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
19482 -