View in English | Login »

Malayalam Movies and Songs

സ്റ്റീഫന്‍ ദേവസ്സി

പ്രവര്‍ത്തനമേഖലസംഗീതം (2 സിനിമകളിലെ 14 പാട്ടുകള്‍)
ആദ്യ ചിത്രം


ചാനല്‍ പ്രോഗ്രാമുകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനാണ് സ്റ്റീഫന്‍ ദേവസ്സി എന്ന പിയാനിസ്റ്റ്‌.


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പി കെ ദേവസ്സിയുടെയും സൂസി ദേവസ്സിയുടേയും മകനായി 1981 Feb 23-ന് ആണ് സ്റ്റീഫന്റെ ജനനം. വെസ്റ്റേണ്‍ മ്യൂസിക്കിലെ ക്ലാസ്സിക്കുകള്‍ കേട്ടു വളര്‍ന്ന സ്റ്റീഫന്റെ മനസ്സില്‍ സംഗീതത്തോടുള്ള ഇഷ്ടം എന്നും നിറഞ്ഞു നിന്നിരുന്നു.


പ്രശസ്ത വയലിനിസ്റ്റ് ആയിരുന്ന ലെസ്ലി പീറ്റര്‍ ആണ് സംഗീതത്തില്‍ സ്റ്റീഫന്റെ ആദ്യ ഗുരു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തുശ്ശൂര്‍ ചേതന മ്യൂസിക്‌ അക്കാഡമിയില്‍ പിയാനോ കോഴ്സിന് ചേര്‍ന്നു. തൃശ്ശൂര്‍ ചേതനയില്‍ നിന്നും ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്‌ അംഗീകൃത കോഴ്സില്‍ പിയാനോ 8 -ആം ഗ്രേഡ് ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായ സ്റ്റീഫന്റെ സ്കോര്‍ ഏഷ്യയിലെ തന്നെ റെക്കോര്‍ഡ്‌ ആണ്, 92.2 %.


18-ആമത്തെ വയസ്സില്‍ പ്രശസ്ത ഗായകന്‍ ഹരിഹരന്റെ ട്രൂപ്പില്‍ അംഗമാവാന്‍ അവസരം ലഭിച്ചതാണ് സ്റ്റീഫന്റെ സംഗീത ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായത്‌. പിന്നീട് എല്‍ സുബ്രഹ്മണ്യം, ശിവമണി, സാക്കിര്‍ ഹുസൈന്‍, അംജദ് അലിഖാന്‍, എ ആര്‍ റഹ്മാന്‍, യു ശ്രീനിവാസ് തുടങ്ങിയ സംഗീത പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു.


19 വയസ്സുള്ളപ്പോള്‍ ഗായകന്‍ ഫ്രാങ്കോ-യും ഗിറ്റാറിസ്റ്റ് സംഗീതുമൊത്ത് 'seven' എന്ന മ്യൂസിക്‌ ബാന്‍ഡിന് രൂപം നല്കി. പ്രശസ്ത ഗോസ്പെല്‍ റോക്ക് ബാന്‍ഡ് 'Rex'-ലെ കീബോര്‍ഡിസ്റ്റ് ആണ് സ്റ്റീഫന്‍. ലോക യുവ ദിനത്തിനോടനുബന്ധിച്ചു ടൊറൊന്റോയില്‍ വച്ചു നടന്ന കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് Rex ബാന്‍ഡിനൊപ്പം Pope John Paul II -ന് മുന്‍പില്‍ സംഗീതം അവതരിപ്പിക്കുവാന്‍ സാധിച്ചത് ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നു ഇദ്ദേഹം.


'ഹരിഹരന്‍പിള്ള ഹാപ്പിയാണ്' എന്ന ഒരു മലയാള സിനിമയിലെ ഗാനങ്ങള്‍ക്ക് മാത്രമേ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളൂ എങ്കിലും മറ്റനേകം സിനിമകള്‍ക്ക്‌ മ്യൂസിക്‌ അറേഞ്ചര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് സ്റ്റീഫന്‍.


ഏതാനും സംഗീത ആല്‍ബങ്ങളും സ്റ്റീഫന്‍ ചെയ്തിട്ടുണ്ട്. 'റൊമാന്‍സാ', സേക്രഡ് ചാന്റ്സ്' തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്.


 


റെഫറന്‍സ്:


wikipedia
webindia123.com
The Hindu
manorama online



തയ്യാറാക്കിയത് : ഇന്ദു രമേഷ്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതം
20038 -
20136 -