View in English | Login »

Malayalam Movies and Songs

സുരേഷ് ബാബു

മരണം2012 ഏപ്രില്‍ 20
പ്രവര്‍ത്തനമേഖലനിര്‍മ്മാണം (1)
ആദ്യ ചിത്രംഒരിടത്തൊരു ഫയല്‍വാന്‍ (1981)
അവസാന ചിത്രംഒരിടത്തൊരു ഫയല്‍വാന്‍ (1981)


അഞ്ചുതെങ്ങ് കായിക്കര തുണ്ടത്തില്‍ കുടുംബാംഗമായ സുരേഷ്ബാബു എന്ന സുരേഷ് തുണ്ടത്തില്‍ പരേതനായ രാമന്‍കുട്ടി മുതലാളിയുടെയും ഭാര്‍ഗവിയുടെയും മകനാണ്. സംവിധായകന്‍ പദ്മരാജന്റെ അടുത്ത സുഹൃത്തായിരുന്ന ഇദ്ദേഹം പദ്മരാജന്‍ സംവിധാനം ചെയ്ത ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ഒരൊറ്റ സിനിമയേ നിര്‍മ്മിച്ചിട്ടുള്ളു. തുണ്ടത്തില്‍ ഫിലിംസ് എന്ന ബാനറിലാണ് സിനിമ നിര്‍മിച്ചത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിന് ഒട്ടേറെ പുരസ്‌കാരങ്ങളും കിട്ടിയിരുന്നു.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളം ചികിത്സയിലായിരുന്ന സുരേഷ് ബാബു 2012 ഏപ്രില്‍ 20ന് വൈകുന്നേരം ആറ് മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വെച്ച് അന്തരിച്ചു.

ഭാര്യ: ജ്യോതി
മക്കള്‍: ശിവരഞ്ജിനി, നൈന്‍ സുരേഷ്.

കടപ്പാട്: മാതൃഭൂമി



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംനിര്‍മ്മാണം
19811