View in English | Login »

Malayalam Movies and Songs

തോമസ് ബെര്‍ളി

ജനനം1932 സെപ്റ്റമ്പര്‍ 01
സ്വദേശംഫോര്‍ട്ട്‌ കൊച്ചി
പ്രവര്‍ത്തനമേഖലസംഗീതം (1 സിനിമകളിലെ 3 പാട്ടുകള്‍), അഭിനയം (2), സംവിധാനം (2), നിര്‍മ്മാണം (2), തിരക്കഥ (2), കഥ (2), സംഭാഷണം (1)
ആദ്യ ചിത്രംതിരമാല (1953)


ഫോർട്ട് കൊച്ചി അമരാവതിയിലെ കെ.ബി.ജേക്കബ് റോഡിലെ കുരിശ്ശുങ്കൽഭവനത്തിൽ എൺപതാം വയസ്സിലും ആരോഗ്യത്തോടെ മൽസ്യകയറ്റുമതി രംഗത്തും കലാസാഹിത്യ കാർട്ടൂൺ രംഗത്തും പ്രവർത്തിച്ചു വരുന്ന തോമസ് ബർളി കുറിശ്ശുങ്കൽ അനേകവർഷം ഫോർട്ട് കൊച്ചി മുൻസിപ്പൽ ചെയർമാനായിരുന്ന കെ.ജെ.ഹർഷലിന്റെ സഹോദരൻ കെ.ജെ.ബർളിയുടേയും ആനി ബർളിയുടേയും മകനായി1932 സെപ്തംബർ ഒന്നിനു ജനിച്ചു.തിരമാലയ്ക്കു ശേഷം തിക്കുറിശ്ശിയുടെ സ്ത്രീയിൽ അഭിനയിക്കാൻ ഓഫർ വന്നെങ്കിലും അതു നടന്നില്ല.ബി.എസ്സ്.സരോജ നായികയായി വിമൽകുമാർ സംവിധാനം ചെയ്യാനാലോചിച്ചെങ്കിലും അതു തെളിഞ്ഞില്ല. തുടർന്നു ബർളി ലോസ് ഏഞ്ജൽസ്സിലെ കാലിഫോർണിയാ യൂണിവേർസിറ്റിയിൽ ഫിലിംസംബന്ധമായ പഠനം നടത്തും.15 വർഷം ഹോളിവുഡ്ഡിൽ തിളങ്ങി.ഒരിന്ത്യാക്കാരനു ഹോലിവുഡ്ഡിൽ ഉയരാവുന്ന അത്ര ഉയർന്നു.
നെവർ സോ ഫ്യൂ എന്നചിത്രത്തിൽ ഫ്രാങ്ക് സിനാത്രാ,ലീനാ ലോലോ ബ്രിജിഡാ എന്നിവരോടൊപ്പം അഭിനയിച്ചു.മായ എന്ന ആനയെകുറിച്ചുള്ള ചിത്രത്തിനു തിരകഥ രചിച്ചു.ഓൾഡു മാൻ ആൻഡ് സീ തുടങ്ങിയ വൻപൻ ചിത്രങ്ങൾക്കു സെറ്റ് നിർമ്മിച്ചു.പൈന്റിംഗ് പ്രദർശങ്ങളിൽ പങ്കെടുത്തു വന്വിഅല്യ്ക്കു ചിത്രങ്ങൾ വിറ്റു.നിരവധി സീരിയലുകളിലും മെക്സിക്കൻ ഛായ ഉണ്ടായിരുന്ന ഈ യുവാവ് അഭിനയിച്ചു.
ഇടയ്ക്കു കേരളത്തിലെത്തി 1973 ല് ഇതു മനുഷ്യനോ എന്ന ചിത്രം നിർമ്മിച്ചു സംവിധാനം ചെയ്തു.ശ്രീകുമാരൻ തമ്പിയുടെ സുഖമൊരു ബിന്ദു എന്ന ഗാനം ഈ ചിത്രത്തിലേതാണ്.1985 ല് പ്രേം നസ്സീറിനെ നായകനാക്കി വെള്ളരിക്കാപ്പട്ടണമെന്ന മുഴുനീള ഹാസ്യ ചിത്രമെടുത്ത് നാലുഭാഷകളിൽ നിർമ്മിച്ചു.കഥ,തിരക്കഥ,സംഭാഷണം,ഗാനചിത്രസംവിധാനം എന്നിവയെല്ലാം നിർവ്വഹിച്ചു.ഉണ്ണി മേനോൻ പാടിയ മംഗളങ്ങൾ നേരുന്നുഎന്ന ഹിറ്റ്ഗാനം ഈ ചിത്രത്തിലേതാണ്.
ബിയോണ്ട് ഹാർട്ട്സ്,ഫ്രാഗ്മെന്റ് പെറ്റൽസ് എന്നീ കവിതാസമാരങ്ങളും ദ സേക്രഡ് സാവേജ്, ദ ഷാഡോ നൈറ്റ് എന്നീനോവലുകളും ഇംഗ്ലീഷിൽ രചിച്ചു.കറന്റ്
തുടങ്ങിയ ഇംഗ്ലീഷ് വാരികളിൽ ടോം കുരിശ്ശുങ്കൽ എന്ന പേരിൽ വരച്ചിരുന്ന കാർട്ടൂണുകൾ ഓ,കേരളാ എന്ന പേരിലും പുസ്തകമാക്കി. ഹോളിവുഡ് ഒരു മരീചിക എന്ന പുസ്തകം (രചന കിരൺ രവീന്ദ്രൻ) അദ്ദേഹത്തിന്റെ ചലച്ചിത്ര അനുഭവങ്ങൾ ആണ്.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതംഅഭിനയംസംവിധാനംനിര്‍മ്മാണംതിരക്കഥകഥസംഭാഷണം
1953 - 1 - - - - - -
1973 - - 11111 -
19853 - 1111 - -
2015 - 1 - - - - - -