View in English | Login »

Malayalam Movies and Songs

അഞ്ജന ചന്ദ്രൻ 

പ്രവര്‍ത്തനമേഖലഅഭിനയം (2)
ആദ്യ ചിത്രംകുരുക്ഷേത്ര (2008)


രാജേഷ് ചന്ദ്രന്റെയും ഭവാനിയുടെയും മകളായ അഞ്ജന കേരളത്തിൽ ജനിച്ചു. അച്ഛനമ്മമാരോടൊപ്പം ഓസ്ട്രേലിയയിലേക്കു താമസം മാറിയ അഞ്ജന, കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദം നേടി. പതിനാലാം വയസ്സിൽ കുരുക്ഷേത്ര (2008) എന്ന ചിത്രത്തിൽ ആൽമ എന്ന കാശ്മീരി ഗ്രാമീണ പെൺകുട്ടിയായി അഭിനയിച്ചു മലയാളികളുടെ ഹൃദയം കവർന്നു. 2017-ൽ  ക്രോസ്സ്‌റോഡ് എന്ന ആന്തോളജിയിൽ പിൻപേ നടന്നവൻ  ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.

നർത്തകി, പാട്ടുകാരി, അഭിനേത്രി എന്നീ നിലകളിൽ കഴിവും പ്രാവീണ്യവുമുള്ള കലാകാരിയാണ് അഞ്ജന. മോഹിനിയാട്ടം, ഭരതനാട്യം, ബോളിവുഡ് നൃത്തം ഇവയൊക്കെ മനോഹരമായി പല വേദികളിലും അവതരിപ്പിച്ചിട്ടുണ്ട്.

അഞ്ജന ഇപ്പോൾ മാതാപിതാക്കളോടൊപ്പം ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ താമസിക്കുന്നു.



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
20081
20171