View in English | Login »

Malayalam Movies and Songs

സന്തോഷ് വെഞ്ഞാറമ്മൂട്

പ്രവര്‍ത്തനമേഖലകലാസംവിധാനം (2), അഭിനയം (1)


1997 ൽ ദൂരദർശൻ ടെലിഫിലിമിന്റെ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. തുടർന്ന് സാങ്കേതിക വിദ്യാഭ്യാസ പരിശീലനങ്ങൾക്കു ശേഷം സ്വയംതൊഴിൽ മേഖലകൾ കണ്ടെത്തിയെങ്കിലും കലയോടുള്ള താല്പര്യം സിനിമാ മേഖലയിലെത്തിച്ചു. ശ്രദ്ധിക്കപ്പെട്ട ടെലിഫിലിമുകൾ, മറ്റ് TV പ്രോഗ്രാമുകൾ പരസ്യചിത്രങ്ങൾ, ഷോർട്ട് ഫിലിം തുടങ്ങി നിരവധി പ്രോഗ്രാമുകളുടേയും ഒപ്പം സൂര്യാ TV യിലേയും കലാസംവിധായകനായി. മലയാള TV ചാനലുകളായ ഏഷ്യാനെറ്റ്, അമൃത, കൈരളി തുടങ്ങിയവയിലെ ആദ്യകാല വമ്പൻ റിയാലിറ്റി ഷോകളുടേയും അവാർഡ് നൈറ്റ്കളുടേയും സെറ്റ് വർക്കുകളിലും മറ്റ് നിരവധി സ്റ്റേജ് ഷോകൾ, തിരുവനന്തപുരത്തെ ഓണം വാരാഘോഷ പരിപാടികളിലെ ഫ്ലോട്ടുകൾ തുടങ്ങി ശ്രദ്ധേയമായ ജോലികളുടെ ഭാഗമായി പ്രവർത്തിച്ചു. തുടർന്ന് മലയാള സിനിമയിലെ പ്രഗത്ഭരായ കലാസംവിധായകർക്കൊപ്പം അസ്സിസ്റ്റന്റായും അസ്സോസിയേറ്റായും 35-ഓളം സിനിമകളിൽ ജോലി ചെയ്തു. കൂടാതെ സൈൻ ബോർഡുകൾ തുടങ്ങി പരസ്യ ജോലികളും ചെയ്തു വരുന്നു.



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംകലാസംവിധാനംഅഭിനയം
202111
20221 -