View in English | Login »

Malayalam Movies and Songs

അഷ്‌റഫ് ഗുരുക്കൾ

പ്രവര്‍ത്തനമേഖലഅഭിനയം (6)


ജനനം 1950 മെയ് 7 ന് തൃശ്ശൂർ ജില്ലയിലെ അഴീക്കോട്. പിതാവ് കുഞ്ഞു മുഹമ്മദ്. മാതാവ് കുഞ്ഞിത്താച്ചി. അഴീക്കോട് ഗവണ്മെന്റ് യു പി സ്ക്കൂളിൽ ആറാം ക്ലാസുവരെ സ്‌കൂൾ വിദ്യാഭ്യാസം. 1972 മുതൽ 1979 വരെ ഏഴ് വർഷം കടത്തനാട് കളരി സംഘത്തിൽ നിന്നും കളരിപ്പയറ്റ് അഭ്യസിച്ചു. പിന്നീട് കളരി പഠിയ്പ്പിയ്ക്കുന്ന ഗുരുക്കളായി. നാട്ടുകാരനും സംവിധായകനുമായ കമൽ സംവിധാനം ചെയ്യുന്ന പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയിൽ കളരി അഭ്യാസമുറകൾ പരീശിലിപ്പിക്കാൻ വിളിച്ചത് സിനിമാ രംഗത്തേക്കുള്ള വഴി തുറന്നു. പിന്നീട് നാല്പതില്പരം മലയാളം ചിത്രങ്ങളിൽ സംഘട്ടന സംവിധായൻ ആയി പ്രവർത്തിച്ചു. മലയാളത്തിലെ പ്രശസ്തരായ നടീനടന്മാരും പ്രൊഡക്ഷൻ കൺട്രോളേഴ്‌സും ആയി അടുത്ത ബന്ധം പുലർത്തുന്ന ഗുരുക്കൾ പ്രൊഡക്ഷൻ കൺട്രോളറും അഭിനേതാവും ഒക്കെയായി മാറി. ജോഷിയുടെ കവാടം ആണ് ആദ്യമായ് പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ച ചിത്രം.

അഷറഫ് ഗുരുക്കളുടെ ഭാര്യ ഷംസാബി. മക്കൾ.ഷിമാഹ്, ജുവൈരിയ, അഫ്‌റാഹ്, നിലൂഫർ, സൽമാനുൽ ഫാരിസ്.



തയ്യാറാക്കിയത് : സുരേഷ്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19931
19941
20172
20181
20211