View in English | Login »

Malayalam Movies and Songs

വി ടി മുരളി

ജനനം1955 നവംബര്‍ 18
സ്വദേശംവടകര
പ്രവര്‍ത്തനമേഖലആലാപനം (9 സിനിമകളിലെ 12 പാട്ടുകള്‍), സംഗീതം (1 സിനിമകളിലെ 2 പാട്ടുകള്‍)
ആദ്യ ചിത്രംതേന്‍ തുള്ളി (1979)


പാടിയ പാട്ടുകള്‍ എണ്ണത്തില്‍ കുറവെങ്കിലും, ആ പാട്ടുകളിലൂടെ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന ഗായകന്‍. പ്രശസ്ത കവി വി ടി കുമാരന്‍ മാസ്റ്ററുടേയും എ ശാന്തട്ടീച്ചറുടേയും മകനായി ജനിച്ച വി ടി മുരളി ഒരു ഗായകന്‍ മാത്രമല്ല. കേരളീയ സംഗീതത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നു. രാഗമലയാളം,സംഗീതത്തിന്റെ കേരളീയ പാഠങ്ങള്‍, നീലക്കുയിലേ നിന്റെ പാട്ട് എന്നിങ്ങനെ നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്.

കാരക്കാട് എല്‍ പി സ്കൂള്‍, മടപ്പള്ളി ഹൈസ്കൂള്‍, മടപ്പള്ളി ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നു ഗാനഭൂഷണം. മദ്രാസ് ഗവ: സംഗീത കോളേജില്‍ നിന്നു വിദ്വാന്‍ കോഴ്സ് പാസ്സായി. ആദ്യമായി കോഴിക്കോട് ആകാശവാണിക്കു വേണ്ടി പാല സി കെ രാമചന്ദ്രന്‍ സംഗീതം നല്‍കിയ കണ്ണാന്തളിപ്പൂ എന്ന ഗാനം ആലപിച്ചു, തുടർന്ന് രാഘവന്‍ മാസ്റ്റര്‍ ഉള്‍പ്പടെയുള്ളവരുടെ ധാരാളം ഗാനങ്ങള്‍ ആലപിച്ചു.

കെ പി എ സി യില്‍ ഗായകന്‍ ആയിരുന്നു. നിരവധി പ്രൊഫഷണല്‍ നാടകങ്ങള്‍ക്കു വേണ്ടി പാടിയിട്ടുണ്ട്. നിരവധി കവിതകള്‍ സംഗീതം നല്‍കി പുറത്തിറക്കിയിട്ടുണ്ട്. കെ രാഘവന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ തേന്‍തുള്ളി എന്ന ചിത്രത്തിലൂടെ പിന്നണി ഗായകന്‍ ആയി. 2003 ലെ നല്ല നാടക ഗായകനുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 2007 ലെ ലളിത ഗാന ആലാപനത്തിനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ്. മാപ്പിളപ്പാട്ടു മേഖലയെ ഗൗരവമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരള മാപ്പിള കലാ അക്കാദമിയുടെ ചാന്ദ് പാഷ പുരസ്കാരം, 2008ലെ ഗ്രാമദീപം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

2013ല്‍ ഉറവ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകന്‍ ആയി.

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മറ്റിയില്‍ അംഗമായിരുന്നിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഭാര്യ ശശികല. മക്കള്‍: ഇന്ദു, നീത.



തയ്യാറാക്കിയത് : രാജഗോപാല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനംസംഗീതം
19792 - - -
19832 - - -
19841 - - -
19853 - - -
20121 - - -
2013 - - 2 -
20142 - - -
20181 - - -