View in English | Login »

Malayalam Movies and Songs

അപ്പച്ചന്‍ (നവോദയ)

ജനനം1924 ഫിബ്രവരി 06
മരണം2012 ഏപ്രില്‍ 23
സ്വദേശംആലപ്പുഴ
പ്രവര്‍ത്തനമേഖലനിര്‍മ്മാണം (12), സംവിധാനം (4)
ആദ്യ ചിത്രംകടത്തനാട്ടു മാക്കം (1978)
അവസാന ചിത്രംമൈ ഡിയര്‍ കുട്ടിച്ചാത്തന്‍ (ഡിജിറ്റല്‍) (2011)


ചലച്ചിത്ര നിർമ്മാതാവും സം‌വിധായകനുമായിരുന്ന നവോദയഅപ്പച്ചൻ എന്ന പേരിലറിയപ്പെടുന്ന മാളിയംപുരക്കൽ ചാക്കോ പുന്നൂസ് 1924 ഫെബ്രുവരി 6 ന് ആലപ്പുഴജില്ലയിലെ പുളിങ്കുന്നിലാണ് ജനിച്ചത്.
കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ 1946 മൂത്ത സഹോദരൻ കുഞ്ചാക്കോയൊടൊപ്പം സ്ഥാപിച്ചതിലൂടെ അദ്ദേഹം മലയാളസിനിമാചരിത്രത്തിന്റെ ഭാഗമായിമാറി.
മൂ­ന്നു വന്‍­ചു­വ­ടു­കള്‍­കൊ­ണ്ട് മല­യാ­ള­സി­നി­മ­യു­ടെ സാ­ങ്കേ­തി­ക­മികവിന് വന്‍­കു­തി­ച്ചു­ചാ­ട്ടം നല്കി­യ­ത് അപ്പ­ച്ച­നാ­ണ്. മല­യാ­ള­ത്തി­ലെ ആദ്യ­ത്തെ സി­നി­മാ­സ്കോ­പ്പു ചി­ത്രം(തച്ചോ­ളി അമ്പു),മല­യാ­ള­ത്തി­ലെ ആദ്യ­ത്തെ 70mm ചി­ത്രം (പട­യോ­ട്ടം),ഇൻഡ്യയിലെ ആദ്യ­ത്തെ 3D ചി­ത്രം(മൈ­ഡി­യര്‍ കുട്ടിച്ചാത്തൻ) എന്നിവ അപ്പ­ച്ചന്‍ നേ­തൃ­ത്വം നല്കിയ നവോ­ദ­യ­യു­ടെ സാ­ഫ­ല്യമായിരുന്നു. ഇവ­യെ­ല്ലാം ഏഴു­വര്‍­ഷ­ത്തെ ഇട­വേ­ള­യില്‍ സം­ഭ­വി­ച്ച­താ­ണ്. ഇവ­യില്‍ മൈ­ഡി­യര്‍ കു­ട്ടി­ച്ചാ­ത്തന്‍ ഏഷ്യ­യി­ലെ­ത്ത­ന്നെ ആദ്യ­ത്തെ ത്രിമാ­ന­സം­രം­ഭ­മാ­ണെ­ന്നു പറ­യ­പ്പെ­ടു­ന്നു­.പട­യോ­ട്ട­ത്തി­നു­ശേ­ഷം ഇന്നുവരെ ഒരു സെ­വ­ന്റി എം­എം സി­നി­മ­യും മലയാളത്തിലുണ്ടാ­യി­ട്ടി­ല്ല എന്നതും സ്മരണാർഹം.

അപ്പച്ചന്റെ സാഹസികതയ്ക്ക് മറ്റൊരു തിളങ്ങുന്ന ഉദാഹരണമാണ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’.ഒരുകൂട്ടം പുതുമുഖങ്ങളെ വെള്ളിത്തിരയിലും അണിയറയിലും പ്രധാനികളായി അവതരിപ്പിച്ചിട്ടുപോലും റിക്കോഡ് വിജയം നേടിയ ഈ സിനിമയുടെ സംഭാവനകളായിരുന്നു ഫാസിലെന്ന സംവിധായകനും,ജെറിഅമൽദേവ് എന്ന സംഗീതസംവിധായകനും,പൂർണ്ണിമ ജയറാം,ശങ്കർ എന്നിവരോടൊപ്പം അരങ്ങേറിയ,മലയാളിയുടെ എക്കാലത്തേയും അഭിമാനമായ മോഹൻലാലും.

ഹോ­ളി­വു­ഡി­ലെ സ്റ്റു­ഡി­യോ സം­സ്കാ­രം മല­യാ­ള­ത്തില്‍ കൊ­ണ്ടു­വ­ന്ന­തില്‍ അപ്പ­ച്ച­നും വലിയൊരു പങ്കു­ണ്ട്. ഉദ­യ­യില്‍ പങ്കാ
ളിത്തമു­ണ്ടാ­യി­രു­ന്ന അപ്പ­ച്ചന്‍,സഹോദരൻ കുഞ്ചാക്കോയുടെ മരണത്തിന് ശേഷം പി­ന്നീ­ട് സ്വ­ന്ത­മാ­യി നവോ­ദയ തു­ട­ങ്ങി.
പു­തു­മുഖസം­വി­ധാ­യ­ക­രോ­ട് എന്നും ചാ­യ്‌­വു കാ­ട്ടിയ അപ്പച്ചൻ ഫാ­സി­ലി­ന് പുറമേ ഒന്നു­മു­തല്‍ പൂ­ജ്യം വരെ­യില്‍ രഘു­നാ­ഥ് പലേ­രി­യെ­യും പട­യോ­ട്ട­ത്തില്‍ ജി­ജോ­യെ­യും ചാ­ണ­ക്യ­നില്‍ രാ­ജീ­വ് കു­മാ­റി­നെ­യും അവ­ത­രി­പ്പി­ച്ചു.

ചാ­ണ­ക്യ­നു­ശേ­ഷം കാ­ര്യ­മാ­യി സി­നി­മാ­രം­ഗ­ത്തു തു­ട­രാ­തി­രു­ന്ന അപ്പ­ച്ചന്‍ ചെന്നെയിൽ ‘കിഷ്ക്കിന്ധ’എന്ന ഇൻഡ്യയിലെ ആദ്യത്തെ വാട്ടർതീം പാര്‍­ക്ക് നിര്‍­മിച്ച് വീണ്ടും ചരിത്രം സൃഷ്ടിച്ചു. അദ്ദേഹം നിർമ്മിച്ച ബൈബിൾ പര­മ്പരയുടെഏതാ­നും എപ്പി­സോ­ഡു­കള്‍ ദേ­ശീയ ദൂ­ര­ദര്‍­ശ­നില്‍ വന്നി­രു­ന്നുവെങ്കിലും പലതരം പ്ര­തി­സ­ന്ധി­കളിൽ കുടുങ്ങി അത്പിന്നെ പൂർത്തിയാക്കാനായില്ല.

അ­പ്പ­ച്ചന്‍ മല­യാ­ള­മ­നോ­ര­മ­യു­ടെ ഒരു വാര്‍­ഷി­ക­പ്പ­തി­പ്പില്‍ തന്റെ ജീ­വി­ത­കഥയായി എഴു­തി­യി­രു­ന്ന ‘നവോ­ദ­യം’ മല­യാ­ള­സി­നി­മ­യു­ടെ ഒരു അന്ത­രാ­ള­ഘ­ട്ട­ത്തി­ന്റെ കഥ­യാ­ണ്.സ്വ­ന്തം സി­നി­മ­കള്‍­ക്ക് പു­തിയ സാ­ങ്കേ­തി­ക­സൌ­ക­ര്യ­ങ്ങള്‍ വേ­ണ­മെ­ന്നു കരു­തു­ക­യും ലോ­ക­സി­നിമ എങ്ങ­നെ മാ­റു­ന്നു എന്നു വീ­ക്ഷി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യും ചെ­യ്ത നിര്‍­മാ­താ­വു കൂ­ടി­യാ­യി­രു­ന്നു അപ്പ­ച്ചന്‍. മഞ്ഞില്‍ വി­രി­ഞ്ഞ പൂ­ക്കള്‍­ക്കു­വേ­ണ്ടി വി­ദേ­ശ­ത്തു പോ­യി ക്യാ­മറ വാ­ങ്ങു­ക­യു­മു­ണ്ടാ­യി. കൂടാതെ 1976-ൽ കേരളത്തിൽ എറണാകുളം ജില്ലയിലെ കാക്കനാട് നവോദയ സ്റ്റൂഡിയോ എന്ന പേരിൽ ഒരു ചലച്ചിത്രനിർമ്മാണ സ്റ്റുഡിയോയും അപ്പച്ചൻ സ്ഥാപിച്ചിട്ടുണ്ട്.

ഏഴ് വർഷം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡൻറായിരുന്ന അപ്പച്ചൻ 1990-91ൽ സൗത്തിന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രഡിഡൻറായും പ്രവർത്തിച്ചു.2010 ലെ ജെ.സി ഡാനിയേൽ പുരസ്കാരം

ഭാര്യയെയും രണ്ടാൺ‌മക്കളേയും രണ്ട് പെൺ‌മക്കളെയും തനിച്ചാക്കി അദ്ദേഹം ഏപ്രിൽ 23 2012 ന് അന്തരിച്ചു.

കടപ്പാട്

Malayal.am

Wikipeida



തയ്യാറാക്കിയത് : ജയശ്രീ തോട്ടേക്കാട്ട്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംനിര്‍മ്മാണംസംവിധാനം
197822
197911
198021
19821 -
19831 -
19841 -
19861 -
19891 -
19971 -
20111 -