View in English | Login »

Malayalam Movies and Songs

ബേബി

പ്രവര്‍ത്തനമേഖലസംവിധാനം (34), തിരക്കഥ (11), അഭിനയം (4), കഥ (3), ഛായാഗ്രഹണം (1), സംഭാഷണം (1), എഡിറ്റിങ്ങ് (1), നിര്‍മ്മാണം (1)
ആദ്യ ചിത്രംമനുഷ്യ പുത്രന്‍  (1973)


കമ്പ്യൂട്ടർ ഗ്രാഫിക്കുകളെന്നോ ഡിറ്റി‌എസ്സ് ശബ്ദവിന്യാസമെന്നോ കേട്ടുകേൾവിപോലുമില്ലാത്ത കാലത്ത് ഒരുപിടി ഭയാനക സിനിമകൾ കൊണ്ട് മലയാളിപ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനായിരുന്നു ബേബി.
യഥാർത്ഥപേര് സ്വാമിനാഥൻ,സ്വദേശം കോഴിക്കോട്.
വിൻസെന്റിനും,ഭീംസിംഗിനും,ശശികുമാറിനുമൊക്കെ ശിഷ്യനായി സിനിമാജീവിതം തുടങ്ങിയ ബേബി,73ൽ ഇറങ്ങിയ’മനുഷ്യപുത്ര’ൻ ഋഷിയുമായിച്ചേർന്നു സംവിധാനം ചെയ്തു.74 ‘സപ്തസ്വരങ്ങൾ’ലൂടെ സ്വതന്ത്രസംവിധായകനായി.77 ൽ ഇറങ്ങിയ ‘ശംഖുപുഷ്പം’ കലാപരമായി ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു.എങ്കിലും 78ലെ ‘ലിസ’യോടെയാണ് അദ്ദേഹം ‘ഹൊറർ’ സിനിമയുടെ സംവിധായകനെന്ന പേരിൽ പ്രശസ്തിയിലേക്ക് കാൽ വെച്ചത്.
‘ലിസ ബേബി’ എന്ന പേരിൽ പിന്നീടറിയപ്പെട്ടിരുന്ന ബേബി ഒന്നരപ്പതിറ്റാണ്ടോളം മലയാളത്തിലെ ഒന്നാംനിര സംവിധായകരിൽ ഒരാളായിത്തിളങ്ങി.ആ കാലത്തെ പുതുമുഖങ്ങളായ സോമൻ,സുകുമാരൻ,ജയൻ,മമ്മൂട്ടീ,മോഹൻലാൽ തുടങ്ങിയവരെ വെച്ച് ബേബി ഒന്നിനുപുറകേ ഒന്നായി ഹിറ്റ് സിനിമകളിറക്കി.
സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ ഉയർന്ന അഭിരുചി കാരണമാകാം,ഇന്നും ബേബിയുടെ പല സിനിമകളിലെയും പാട്ടുകൾ മലയാളി പാടിക്കൊണ്ടേയിരിക്കുന്നത്.
അറുപത്തി അഞ്ചാം വയസ്സിൽ,മെയ് 30 2001 ൽ അദ്ദേഹം നിര്യാതനായി
ഭാര്യ സത്യവതി. രവി, ആശ, ബീന, രൂപ എന്നിവര്‍ മക്കളും ബല്‍റാം, രഘു എന്നിവര്‍ മരുമക്കളുമാണ്.

കടപ്പാട്-ചിത്രഭുമി



തയ്യാറാക്കിയത് : ജയശ്രീ തോട്ടേക്കാട്ട്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംവിധാനംതിരക്കഥഅഭിനയംകഥഛായാഗ്രഹണംസംഭാഷണംഎഡിറ്റിങ്ങ്നിര്‍മ്മാണം
1962 - - - - 1 - 1 -
1967 - - 1 - - - - -
1971 - - 1 - - - - -
1972 - - 1 - - - - -
19731 - - - - - - -
197411 - - - - - -
19761 - - - - - - -
19772 - - - - - - -
197821 - - - - - -
197963 - 1 - - - -
198042 - - - - - -
198132 - 1 - 1 - -
198221 - - - - - -
19833 - - - - - - -
19843 - 1 - - - - -
19852 - - - - - - -
19862 - - - - - - -
198711 - 1 - - - 1
19911 - - - - - - -