View in English | Login »

Malayalam Movies and Songs

സി എസ് റാവു

സ്വദേശംകാക്കിനാഡ, ആന്ധ്ര പ്രദേശ്‌
പ്രവര്‍ത്തനമേഖലസംവിധാനം (4)
ആദ്യ ചിത്രംനാട്യതാര (1955)


ചിറ്റജല്ലു ശ്രീനിവാസ റാവു തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ ചിറ്റജല്ലു പുല്ലയ്യായുടെ മകനായി ആന്ധ്ര പ്രദേശിലെ കാക്കിനടയില്‍ 1924 ല്‍ ജനിച്ചു. ബാലതാരമായി അച്ഛന്റെ സിനിമകളില്‍ അഭിനയിച്ചു തുടങ്ങി. പിന്നീട് തെലുങ്കിലെ മികച്ച സംവിധായകന്മാരില്‍ ഒരാളായി മാറി. എഴുപതിലധികം സിനിമകള്‍ തമിഴ്, തെലുങ്ക്‌., മലയാളം, ഒറിയ എന്നീ ഭാഷകളില്‍ സംവിധാനം ചെയ്തു. 1953 ല്‍ തമിഴില്‍ ഇറങ്ങിയ പൊന്നി എന്ന ചിത്രമാണ് ആദ്യ സംരംഭം. 1963 ല്‍ ഇറങ്ങിയ ലവകുശ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആയിട്ടാണ് സി എസ റാവുവിനെ ഇന്ന് സിനിമാ ലോകം ഓര്‍ക്കുന്നത്. തെലുങ്ക്‌ സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ്‌ പദമായ ലവ കുശ ഒരു വര്‍ഷത്തില്‍ അധികം കാലം തീയറ്ററുകള്‍ നിറഞ്ഞു പ്രദര്‍ശിപ്പിച്ചു. എന്‍ ടി ആറും അഞ്ജലീ ദേവിയുമായിരുന്നു ഇതിലെ നായകനും നായികയും.
അന്നത്തെ പ്രശസ്ത നടിയും നര്തകിയുമായിരുന്ന രാജാസുലോചനയുമായി പ്രണയത്തില്‍ ആയതിനെ തുടര്‍ന്ന് സി എസ റാവു തന്റെ ആദ്യ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടി. തുടര്‍ന്ന് രാജസുലോചനയെ വിവാഹം കഴിച്ചു. രണ്ടു മക്കള്‍ .
സി എസ റാവു 2004 ഡിസംബര്‍ 8നു മദിരാശിയില്‍ അന്തരിച്ചു.

References : Wikipedia
Telugu movies online



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംവിധാനം
19551
19621
19741
19781