View in English | Login »

Malayalam Movies and Songs

ജി അരവിന്ദൻ

ജനനം1935 ജനുവരി 23
മരണം1991 മാര്‍ച്ച് 15
പ്രവര്‍ത്തനമേഖലസംവിധാനം (11), തിരക്കഥ (9), സംഭാഷണം (7), പശ്ചാത്തല സംഗീതം (5), കഥ (5), നിര്‍മ്മാണം (1)
ആദ്യ ചിത്രംഉത്തരായണം (1975)


അരവിന്ദൻ 1935 ജനുവരി 23ന് കോട്ടയത്ത് ജനിച്ചു. അമ്മ കാവാലം വകുപ്പറമ്പ് വീട്ടിൽ പി.ജി.തങ്കമ്മ. അഛൻ അഡ്വക്കെറ്റും വിനോദസാഹിത്യകാരനുമായ എം.എൻ.ഗോവിന്ദൻ നായർ. കോട്ടയം നായർ സമാജം ഹൈസ്കൂൾ,സി.എം.എസ് കോളെജ്,തിരുവനന്തപുരം യൂണിവെഴ്സിറ്റി കോളെജ്,എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1954ൽ ബി.എസ്‌സി(ബോട്ടണി)ജയിച്ചു.1956ൽ റബ്ബർബോർഡ് ഉദ്യോഗസ്ഥനായി.

'കേരളഭൂഷണം'പോലെയുള്ള മാസികകളിൽ ചിത്രീകരണം നടത്തിക്കൊണ്ട് കലാരംഗത്തേക്ക് പ്രവേശിച്ചു. 'മാതൃഭൂമി' ആഴ്ച്ചപ്പതിപ്പിൽ സ്ഥിരമായി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാർട്ടൂൺ പരമ്പരയിലൂടെ പ്രശസ്തനായി.
സിനിമാരംഗത്ത് വ്യാപൃതനായതോടെ ആ പരമ്പര അവസാനിപ്പിക്കേണ്ടി വന്നു. 'ഉത്തരായണം' ആദ്യത്തെ ചലച്ചിത്രം. പതിനൊന്ന് ചിത്രങ്ങളും ഏതാനും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സാഹിത്യം,സംഗീതം,ചിത്രകല എന്നിവയെ സംയോജിപ്പിച്ച് തന്റെ സിനിമയുടെ ഊടും‌പാവും നെയ്തെടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. മലയാളികളുടെ സിനിമാസംസ്ക്കാരത്തെ വലീയൊരളവിൽ നവീകരിക്കുന്നതിൽ അരവിന്ദൻ സിനിമകൾ ഒരു പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ആറ് തവണയും, ദേശീയ അവാർഡ് നാല് തവണയും നേടിയിട്ടുണ്ട്. കൂടാതെ ലോകപ്രശസ്തമായ പല ഫിലിം‌മേളകളിലും ഈ ചിത്രങ്ങൾ നിരവധി അംഗീകാരങ്ങൾ വാങ്ങിക്കൂട്ടി. തികഞ്ഞ സംഗീതപ്രിയനായിരുന്നു അരവിന്ദൻ. ഉത്തരേന്ത്യൻസംഗീത പഠനത്തിനായി നാലഞ്ചുവർഷം ചിലവഴിച്ചിട്ടുണ്ട്. ഒരേതൂവൽ‌പക്ഷികൾ,പിറവി,യാരോ ഒരാൾ,എസ്തപ്പാൻ എന്നീ സിനിമകൾക്ക് സംഗീതം നൽകി. ചലച്ചിത്രവേദിക്ക് പുറമെ അമച്വർനാടകവേദിയുമായും അരവിന്ദൻ ബന്ധപ്പെട്ടിരുന്നു. സി.എൻ.ശ്രീകണ്ഠൻ നായരുടെ 'കലി' കാവാലം നാരായണൻ നായരുടെ 'അവനവൻ കടമ്പ' എന്നീ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ ഭരണസമിതി അംഗമായും, ദേശീയ ചലച്ചിത്രവികസന കോർപ്പറേഷൻ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: കൗമുദി, മകൻ: രാമു

(കടപ്പാട് ‘ചെറിയ മനുഷ്യരും വലിയലോകവും’-ഡി.സി.ബുക്ക്സ്)



തയ്യാറാക്കിയത് : ജയശ്രീ തോട്ടേക്കാട്ട്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംവിധാനംതിരക്കഥസംഭാഷണംപശ്ചാത്തല സംഗീതംകഥനിര്‍മ്മാണം
197511 - - - -
197822111 -
1979111 - 1 -
198011111 -
1982111 - 1 -
1986111 - - -
1987111111
19881 - - 1 - -
19891 - - 1 - -
1991111 - - -